മികച്ച പോലീസ് സ്റ്റേഷനുള്ള അവാർഡ് ബാലുശ്ശേരിക്ക് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 28 January 2019

മികച്ച പോലീസ് സ്റ്റേഷനുള്ള അവാർഡ് ബാലുശ്ശേരിക്ക്

ബാലുശ്ശേരി: കോഴിക്കോട് റൂറൽ ജില്ലയിലെ മികച്ച പോലീസ് സ്റ്റേഷനുള്ള അവാർഡ് ബാലുശ്ശേരി പോലീസ് സ്റ്റേഷന് ലഭിച്ചു.


കേസ് അന്വേഷണവും അനുബന്ധനടപടികളും,കാര്യക്ഷമതയും സമയബന്ധിതമായി പൂർത്തിയാക്കിയത് ബാലുശ്ശേരി സ്റ്റേഷനെ അവാർഡ് നിർണയത്തിൽ തുണച്ചു. 

ജനമൈത്രി പോലീസ് പ്രവർത്തനവും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളും അവാർഡ് ലബ്ധിക്ക്‌ മുതൽക്കൂട്ടായി.

കോഴിക്കോട് വിക്രം മൈതാനിയിൽ നടന്ന റിപ്പബ്ലിക് ദിന ചടങ്ങിൽ ഗതാഗതവകുപ്പുമന്ത്രി എ.കെ. ശശീന്ദ്രനിൽനിന്ന് ബാലുശ്ശേരി സി.ഐ. സുഷീർ അവാർഡ് ഏറ്റുവാങ്ങി. 


കഴിഞ്ഞവർഷം കേരളത്തിലെ മികച്ച 10 പോലീസ് സ്റ്റേഷനുകൾ തിരഞ്ഞെടുത്തതിൽ ബാലുശ്ശേരി സ്റ്റേഷൻ ഉൾപ്പെട്ടിരുന്നു

No comments:

Post a Comment

Post Bottom Ad

Nature