നൂരിയ്യ ഇസ്‌ലാമിക് സ്റ്റഡിസെൻറർ വാർഷികാഘോഷം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 28 January 2019

നൂരിയ്യ ഇസ്‌ലാമിക് സ്റ്റഡിസെൻറർ വാർഷികാഘോഷം

കൊടുവള്ളി: നൂരിയ്യ ഇസ്‌ലാമിക് സ്റ്റഡിസെൻററിന്റെ വാർഷികാഘോഷപരിപാടികൾ കൊടുവള്ളി കമ്യൂണിറ്റി ഹാളിൽ തുടങ്ങി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. 

സ്ത്രീ വിദ്യാഭ്യാസരംഗത്തും ചാരിറ്റി പ്രവർത്തനരംഗത്തും നൂരിയ്യ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനം എല്ലാവർക്കും മാതൃകയാണന്ന് അദ്ദേഹം പറഞ്ഞു. നിർധനരായ കുട്ടികളെ ദത്തെടുത്ത് ഉന്നതവിദ്യാഭ്യാസം നൽകുന്ന പദ്ധതി തങ്ങൾ പ്രഖ്യാപിച്ചു. നിർധനകുടുംബത്തിന് നിർമിച്ചുകൊടുത്ത വീടിന്റെ താക്കോൽദാനവും നൂരിയ്യ ചെയർമാൻ നവാസ് ദാരിമി ഓമശ്ശേരിക്കുള്ള ആദരവും സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

സ്വാഗതസംഘം ചെയർമാൻ മലയമ്മ അബൂബക്കർ ഫൈസി അധ്യക്ഷനായി. സി. മോയിൻകുട്ടി, എം.എ. റസാഖ്, സി.കെ. ഖാസിം, ടി.കെ. മുഹമ്മദ്, സലാം ഫൈസി മുക്കം, എ.പി. മജീദ്, സൂപ്പർ അഹമ്മദ് കുട്ടി ഹാജി, വേളാട്ട് അഹമ്മദ്, ടി. മൊയ്തീൻ കോയ, നവാസ് ദാരിമി ഓമശ്ശേരി, എ.പി.എം. ബാവ ജീറാനി എന്നിവർ സംസാരിച്ചു.

No comments:

Post a Comment

Post Bottom Ad

Nature