മടവൂർ : മടവൂർ എ യു പി സ്കൂളിലെ ഒരോ വിദ്യാർത്ഥിയുടെയും വീട്ടിൽ 'ഹോം ലൈബ്രറി' സ്ഥാപിച്ച് ശ്രദ്ധേയമാകുകയാണ്. ഗ്രാമം മുഴുവൻ വായന സംസ്കാരത്തിലേക്ക് ഉയർത്തി കൊണ്ട് വരുന്ന മഹാ വിപ്ലവത്തിന് മടവൂർ എ യു പി സ്കൂൾ തുടക്കം കുറിച്ചു. 


മടവൂർ മുക്ക് കുന്നത്ത് പള്ളി പരിസരത്തെ എഴുത്തുകാരനായ പി കെ എം അബ്ദുറഹിമാന്റ വീട്ടിൽ ഒരുക്കിയ 'ഹോം ലൈബ്രറി ' ജില്ലാ പഞ്ചായത്ത് മെമ്പർ എം എ ഗഫൂർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 

സ്കൂൾ വിദ്യാർത്ഥിയായ മുഹമ്മദ് റാസി തയ്യാറാക്കിയ വിപുലമായ പുസ്തക ശേഖരം നാടിന് മാതൃകയായിരിക്കുയാണ്.പി ടി എ പ്രസിഡന്റ് ടി കെ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു .

പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഹസീന ടീച്ചർ ,സൈദ് മാസ്റ്റർ, വി ഷക്കീല ടീച്ചർ സംസാരിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ എം അബ്ദുൽ അസീസ് മാസ്റ്റർ സ്വാഗതവും രാജേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.
 

തുടർന്ന് ദേവനന്ദ പഞ്ചവടി പാലം, മിഷാൽ അഹമ്മദ് പൊയിൽ, ഹംദ ജഅഫർ പറമ്പത്ത് പുറായിൽ ,ഹാനിയ റസ് വിൻ സി എം മഖാം, ഫർസാന മടവൂർ, മിൻഹ, മുഹമ്മദ് മിദ് ലാജ് അരങ്കിൽ താഴം തുടങ്ങിയ ഏഴ് വിദ്യാർത്ഥികളുടെ വീട്ടിൽ ഹോം ലൈബ്രറികൾ സ്ഥാപിച്ചു. 

അടുത്ത ദിവസങ്ങളിൽ ഹോം  ലൈബ്രറികൾ സ്ഥാപിക്കുന്നതിന്റെ ത്രീവ ശ്രമത്തിലാണ് സ്കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും.