നിരക്കിളവിനായി വിദേശ എയര്‍ലൈന്‍സുകളുമായി ഉടന്‍ കരാര്‍ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 19 January 2019

നിരക്കിളവിനായി വിദേശ എയര്‍ലൈന്‍സുകളുമായി ഉടന്‍ കരാര്‍

ദോഹ: പ്രവാസി മലയാളികള്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സില്‍ നിരക്കിളവ് അനുവദിക്കാനുള്ള കരാറില്‍ നോര്‍ക്ക ഈ മാസം ഒപ്പുവച്ചേക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. 

യാത്ര നിരക്കില്‍ ഇളവ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തര്‍, കുവൈത്ത്, എമിറേറ്റ്‌സ് എന്നീ എയര്‍ലൈന്‍ കമ്പനികളുമായി ചര്‍ച്ച പുരോഗമിക്കുകയാണ്. 


ഇതില്‍ ഖത്തര്‍ എയര്‍വേയ്‌സുമായി ഈ മാസം തന്നെ കരാര്‍ ഒപ്പിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക് പോസ്റ്റില്‍ പറഞ്ഞു.

ഒമാന്‍ എയറിന്റെ വിമാനങ്ങളില്‍ ഈ പദ്ധതി യാഥാര്‍ഥ്യമായി കഴിഞ്ഞു. നോര്‍ക റൂട്‌സ് തിരിച്ചറിയല്‍ കാര്‍ഡുള്ള പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും 7 ശതമാനം നിരക്കിളവാണ് ഒമാന്‍ എയര്‍ വിമാനങ്ങളില്‍ പദ്ധതി പ്രകാരം ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചെറിയ കുറ്റകൃത്യങ്ങളില്‍പെട്ട് വിദേശത്തെ ജയിലുകളില്‍ കഴിയുന്ന പ്രവാസി മലയാളികള്‍ക്കു നിയമസഹായം ലഭ്യമാക്കാനായി പദ്ധതിക്കു രൂപം നല്‍കിയിട്ടുണ്ട്. പ്രവാസി നിയമ സഹായ സെല്‍ പദ്ധതിയുടെ കീഴില്‍ ലെയ്‌സന്‍ ഓഫിസറെ നിയമിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. 


ജയില്‍ ശിക്ഷ അനുഭവിച്ചതിനു ശേഷം മടങ്ങാന്‍ കഴിയാതിരുന്നവരെ നാട്ടില്‍ തിരിച്ചെത്താന്‍ സഹായിക്കുന്ന സ്വപ്‌ന സാഫല്യം പദ്ധതിയും ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക് പോസ്റ്റില്‍ വ്യക്തമാക്കി.

No comments:

Post a Comment

Post Bottom Ad

Nature