Trending

എളേറ്റിൽ എം.ജെ. അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌:പി പി അബ്ദുറഹിമാൻ മാസ്റ്റർ മെമ്മോറിയൽ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു.

എളേറ്റിൽ: എം. ജെ. ഹയർ സെക്കണ്ടറി സ്കൂളിനു വേണ്ടി നിർമ്മിച്ച പി. പി. അബ്ദുറഹിമാൻ മാസ്റ്റർ മെമ്മോറിയൽ ബ്ലോക്കിന്റെ ഉദ്ഘാടനം കേരള തൊഴിൽ എക്സൈസ്‌ വകുപ്പ്‌ മന്ത്രി ടി പി രാമകൃഷ്ണൻ നിർവ്വഹിച്ചു.



പി.ടി.എ. റഹീം എം. എൽ. എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ കിഴക്കോത്ത്‌ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ. സി. ഹുസ്സൈൻ മാസ്റ്റർ , പി. ടി. എ. പ്രസിഡണ്ട്‌ എം. എ .ഗഫൂർ മാസ്റ്റർ, സി. പോക്കർ മാസ്റ്റർ, റീജ്യണൽ ഡപ്യൂട്ടി ഡയറക്ടർ ഗോകുൽ കൃഷ്ണ തുടങ്ങിയ വിദ്യഭ്യാസ സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.


സ്കൂൾ മാനേജർ ഹബീബുൽ റഹ്മാൻ സ്വാഗതവും പ്രിൻസിപ്പൽ മുഹമ്മദലി നന്ദിയും പറഞ്ഞു.


രാവിലെ നടന്ന പി പി അനുസ്മരണ സമ്മേളനത്തിൽ എം. എ. റസാക്ക്‌ മാസ്റ്റർ, എ. കെ .മൊയ്ദീൻ മാസ്റ്റർ, ഉസ്മാൻ മാസ്റ്റർ , ഹെഡ്മാസ്റ്റർ തോമസ്‌ മാത്യൂ തുടങ്ങിയവർ സംസാരിച്ചു.



അന്താരാഷ്ട്ര നിലവാരത്തിൽ ആധുനിക സംവിധാനങ്ങളാണു പുതിയ ബിൽഡിംഗിൽ ഒരുക്കിയിരിക്കുന്നത്‌. 25000 ചതുരശ്ര അടിയിൽ 4.5 കോടി രൂപ ചിലവിട്ട്‌ നിർമ്മിച്ച കെട്ടിടത്തിൽ 12 ക്ലാസുകളും 200 പേർക്കിരിക്കാവുന്ന മിനി ഓഡിറ്റോറിയം , സി സി ടി വി സംവിധാനങ്ങൾ, വിശാലമായ ലൈബ്രറിയും റീഡിംഗ്‌ റൂമും, പ്രിൻസിപ്പൽ ഓഫീസ്‌ , വൈഫൈ സംവിധാനങ്ങൾ തുടങ്ങിയവ സ്ജ്ജീകരിച്ചിട്ടുണ്ട്.



ഉച്ചക്കു ശേഷം നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമം മാനേജർ ഹബീബുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു.



ഡോക്ടർ അബ്ദുൽ റഷീദ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ. കെ. മൊയ്‌തീൻ മാസ്റ്റർ, സി.പോക്കർ മാസ്റ്റർ,എം. എ. ഗഫൂർ മാസ്റ്റർ, ഉസ്മാൻ മാസ്റ്റർ, അഡ്വ: ടി. പി .എ. നസീർ, ഡോക്ടർ മുജീബ്‌ റഹ്മാൻ, അബുബക്കർ മാസ്റ്റർ, മുഹമ്മദലി മാസ്റ്റർ , സക്കരിയ ചുഴലിക്കര  , പ്രിൻസിപ്പൽ മുഹമ്മദലി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.


പി. പി. മുഹമ്മദ്‌ റാഫി സ്വാഗതം പറഞ്ഞ ചടങ്ങിനു അബ്ദുൽ മുനീർ നന്ദിയും പറഞ്ഞു.



Previous Post Next Post
3/TECH/col-right