കൊടുവള്ളി: സിറാജ് മേല്‍പ്പാലം നിര്‍മ്മാണ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി കാരാട്ട് റസാക്ക് എംഎല്‍എയുടെ സാന്നിധ്യത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. ആര്‍ബിഡിസി, പൊതുമരാമത്ത്, റവന്യൂ, ദേശീയപാത എന്നീ വകുപ്പുകള്‍, കൊടുവള്ളി നഗരസഭ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് സ്ഥലം സന്ദര്‍ശിച്ചത്.

സിറാജ് ബൈപ്പാസ് കടന്നു പോകുന്നത് കൊടുവള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനും യത്തീംഖാന പള്ളിയുടെ മിനാരവും ഉള്‍പ്പെട്ട തരത്തിലുള്ള അലൈമെന്റായിരുന്നു നേരത്തെയുള്ളത്. എന്നാല്‍ ഇത് രണ്ടും ഒഴിവാക്കിയാല്‍ മാത്രമേ ഈ പദ്ധതി വേഗത്തിലാക്കാന്‍ കഴിയുകയുള്ളൂവെന്ന് വകുപ്പ് മന്ത്രിമാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇത് സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ സീറാം സാംബശിവറാവു നിര്‍ദ്ദേശിച്ചിരുന്നു.
ഇതിന്റെ ഭാഗമായാണ് ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) ആന്റണി തങ്കച്ചന്‍, റവന്യൂ ഇന്‍സ്‌പെക്ടര്‍ സാനി എബ്രഹാം, ആര്‍ബിഡിസി പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ വത്സരാജ്, തഹസില്‍ദാര്‍ (എല്‍.എ) നിര്‍മ്മല്‍ റീത്ത ഗോമസ്, വാല്യൂവേഷന്‍ അസിസ്റ്റന്റ് രാധാകൃഷ്ണന്‍, ദേശീയപാത വിഭാഗം അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ജമാല്‍ മുഹമ്മദ്, അസി. എന്‍ജിനീയര്‍ ഉബൈദ, പൊതുമരാമത്ത് (റോഡ് വിഭാഗം) അസി. എന്‍ജിനീയര്‍ ജെല്‍ജിത്ത്, നഗരസഭ ജൂനിയര്‍ സൂപ്രണ്ട് കൃഷ്ണമൂര്‍ത്തി തുടങ്ങിയ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചത്. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി മുഖേനേ55.58കോടി ചെലവഴിച്ചാണ് സിറാജ് മേല്‍പ്പാലം നിര്‍മ്മിക്കുന്നത്.
സിറാജ് വളവിലെ തുടര്‍ച്ചയായ അപകടം; നടപടി സ്വീകരിക്കാന്‍
കാരാട്ട് റസാക്ക് എംഎല്‍എയുടെ നിര്‍ദ്ദേശം
അപകടങ്ങള്‍ തുടര്‍ച്ചയായ ദേശീയപാതയിലെ സിറാജ് വളവില്‍ അപകടം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് കാരാട്ട് റസാക്ക് എംഎല്‍എ നിര്‍ദ്ദേശം നല്‍കി. പൊലീസ്, ആര്‍.ടി.ഒ, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരോടൊപ്പമാണ് എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചത്.
ഡിപ്പാര്‍ട്ട്‌മെന്റ് സിറാജ് വളവ് അപകട മേഖലയാണെന്ന് കാണിച്ച് ദേശീയപാത വിഭാഗത്തിന് കത്ത് നല്‍കാന്‍ പൊലിസിനോട് നിര്‍ദ്ദേശിച്ചു. വളവ് നിവര്‍ത്തുക, നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിക്കുക, ക്യമറകള്‍ സ്ഥാപിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എംഎല്‍എ നല്‍കി.
കൊടുവള്ളി ടൗണിലെ ഗതാഗത കുരുക്ക് പരിഹാരവുമായി ബന്ധപ്പെട്ട് സിഗ്നലുകള്‍ സ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് വിവിധ വകുപ്പുകളോട് സംയുക്തമായി പ്രവര്‍ത്തിക്കാനും എം.എല്‍എ നിര്‍ദ്ദേശിച്ചു.
എംഎല്‍എയുടെ നേതൃത്വത്തില്‍ നഗരസഭ കൗണ്‍സിലര്‍ ഒ പി റസാക്ക്, കൊടുവള്ളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ചന്ദ്രമോഹന്‍, കൊടുവള്ളി ജോയിന്റ് ആര്‍.ടി.ഒ എസ്.മനോജ്, ദേശീയപാത വിഭാഗം അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ജമാല്‍ മുഹമ്മദ്, അസി. എന്‍ജിനീയര്‍ ഉബൈദ തുടങ്ങിയവരാണ് സ്ഥലം സന്ദര്‍ശിച്ചത്.

Tags:
KODUVALLY