Trending

കേരളത്തിലെ മുഴുവൻ വില്ലേജ് ഒാഫിസുകളും സ്മാട്ട് ആക്കാൻ പദ്ധതി ആവിഷ്കരിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ.

കേരളത്തിലെ 1664 വില്ലേജ് ഒാഫിസർമാരുടേയും യോഗം വിളിച്ചതിൽ നിന്ന് വില്ലേജ് ഒാഫിസുകളുടെ ശോച്യാവസ്ഥയെ കുറിച്ച് മനസ്സിലായിട്ടുണ്ട്. ചോർന്നൊലിക്കുന്നവ ഉൾപ്പെടെ അറ്റകുറ്റപ്പണി നടത്താൻ കലക്ടർമാർക്ക് നിർദേശം നൽകി. 





ചിലയിടങ്ങളിൽ വില്ലേജ് കെട്ടിടം പുതുക്കിപ്പണിയാൻ സ്ഥലം ലഭ്യമാവാത്തത് പ്രശ്‌നമാണെന്നും മന്ത്രി പറഞ്ഞു. സ്മാർട്ട് വില്ലേജുകൾ നിർമിക്കാൻ 44 ലക്ഷം രൂപ വരെ അനുവദിച്ചിട്ടുണ്ട്.കൂരാച്ചുണ്ട് വില്ലേജ് ഏകീകരണ പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.


1977 ന് മുൻപുള്ള കർഷകരുടെ റവന്യു രേഖകൾ മന്ത്രി ടി.പി രാമകൃഷ്ണൻ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. പുരുഷൻ കടലുണ്ടി എംഎൽഎ അധ്യക്ഷത വഹിച്ചു. 


എഡിഎം രോഷ്ണി നാരായണൻ, കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് വിൻസി തോമസ്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ, ബ്ലോക്ക് പഞ്ചായത്ത് മെംബർ മാണി നന്ദളത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.കെ അമ്മത്, പഞ്ചായത്ത് മെംബര്‍ സക്കീന കുഞ്ഞുമോൾ, ഒ.ഡി തോമസ്, ഇസ്മായിൽ കുറുമ്പൊയിൽ, ടി.എം ശശി, വി.എസ് ഹമീദ്, വിൽസൺ മംഗലത്ത് പുര, തോമസ് പോക്കാട്ട്, പി. സുധാകരൻ, കെ.കെ മത്തായി, ജയൻ ജോസ് കിഴക്കയിൽ, വി.ജെ സണ്ണി, എം.എം സ്‌കറിയ, വടകര ആർഡിഒ വി.പി അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു.

''കൂരാച്ചുണ്ട് പഞ്ചായത്തിലുള്ളവർ കൂരാച്ചുണ്ട് വില്ലേജിന് പുറമെ കായണ്ണ, ചക്കിട്ടപ്പാറ, പനങ്ങാട്, കോട്ടൂർ വില്ലേജുകളിൽ ഉൾപ്പെട്ടിരുന്നു. ഇത് ആളുകൾക്ക് വലിയ പ്രയാസമാണ് ഉണ്ടാക്കിയത്. നാട്ടുകാരുടെ നിരന്തര ആവശ്യങ്ങൾക്ക് വഴങ്ങി ഇപ്പോൾ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലുള്ളവരെ മുഴുവൻ കൂരാച്ചുണ്ട് വില്ലേജില്‍ ഉൾപ്പെടുത്തിയിരിക്കുകയാണ്. 


1977 ന് മുൻപ് കൈവശം വെച്ചിരുന്ന ഭൂമി വനഭൂമിയാണെന്ന് പറഞ്ഞ് നികുതി നിഷേധിച്ചിരുന്നു. ഇതിനെതിരെ കർഷകർ സമരം ചെയ്യുകയും മുഖ്യമന്ത്രി ഇടപ്പെട്ട് ഇത്തരക്കാരോട് നികുതി വാങ്ങാൻ ഉത്തരവിടുകയും ചെയ്തിരുന്നു.


Previous Post Next Post
3/TECH/col-right