Trending

നാടിന്റെ ഗുരുനാഥനെയും ഭിഷഗ്വരനെയും ആദരിക്കുന്നു

എളേറ്റിൽ:തലമുറകളുടെ ഗുരുനാഥനും എളേറ്റിൽ പ്രദേശത്തിന്റെ തന്നെ നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്കുവഹിച്ച....


ഇന്ന് തന്റെ 83 ആം വയസ്സിലും സേവനമേഖലയിൽ കർമ്മ നിരതനായ ദീർഘനാൾ എളേറ്റിൽ GMUP സ്ക്കൂളിൽ അധ്യാപകനായി സേവനമനുഷ്ടിച്ച് നമ്മുടെ നാട്ടിൽ വിജ്ഞാനത്തിന്റെ വിത്ത്പാകി വെളിച്ചം പകർന്ന ശ്രീ.പൂളപ്പൊയിൽ ഉസ്മാൻ മാസ്റ്ററെയും, ഏകദേശം ഏകദേശം 33 വർഷങ്ങൾക്കുമുമ്പ് മറുനാട്ടിൽ നിന്നും പത്നി റോസ് മേരിയുടെ കൈപിടിച്ച് വന്ന് എളേറ്റിൽ പ്രദേശത്തിന്റെ ഹൃദയത്തിൽ ഇടം നേടി നമ്മുടെ നാട്ടുകാരനായി മാറി നാടിന്റെ തന്നെ ആരോഗ്യ സംരക്ഷകനായി മാറിയ സൗമ്യഭാവം ഡോ:ജോഷി ജോണി നെയും നമ്മുടെ നാട് ആദരിക്കുകയാണ്.

13-01-2019 ( ഞായറാഴ്ച) 4 PM ന് എളേറ്റിൽ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചുനടക്കുന്ന വർണ്ണാഭമായ പരിപാടി ബഹു: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അവർകളാണ്  ഉദ്ഘാടനം ചെയ്യുന്നത്.



പ്രസ്തുത ചടങ്ങിൽ രാഷ്ട്രീയ മത സാമൂഹ്യ മേഖലയിലെ പ്രമുഖർ സംബന്ധിക്കുന്നു.
 

കോൺകോഡ് എളേറ്റിൽ സംഘടിപ്പിക്കുന്ന പ്രസ്തുത പരിപാടി പങ്കെടുത്ത് വിജയിപ്പിക്കുക.

.........




2019 ജനുവരി 13
 

ഈ തിയ്യതിക്കൊരു പ്രാധാന്യമുണ്ട്‌.എന്താണെന്നറിയുമോ?
എളേറ്റിൽ വട്ടോളി നിവാസികൾ അവരുടെ കടമ നിറവേറ്റുന്ന ദിനമാണത്‌. ഒരു നാടിന് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച രണ്ട് മഹദ് വ്യക്തികളോടുള്ള കടമ...

ആധുനിക ചികിൽസാ മേഖല കച്ചവട താൽപര്യങ്ങളിലേക്ക്‌ വഴിമാറിയപ്പോഴും ജനങ്ങളുടെ ക്ഷേമം മാത്രം മുൻ നിർത്തി നമ്മളറിയുന്ന കാലം മുതൽ വളരെ ചെറിയ ഫീസിൽ സൗമ്യനായി സേവനം നടത്തി പ്രലോഭനങ്ങളിൽ വീഴാതെ പാവങ്ങളുടെ ഡോക്ടറായി മാറിയ നമ്മുടെ സ്വന്തം ഡോക്ടർ ജോഷി ജോണിനേയും

നമ്മളടക്കം ആയിരക്കണക്കിനാളുകൾക്ക്‌ വിദ്യയുടെ വിജ്ഞാനത്തിന്റെ വെളിച്ചം വിതറിയ നമ്മുടെ പ്രിയ ഗുരുനാഥനും ഈ പ്രായത്തിലും സേവന മേഖലയിൽ സജീവമായി പ്രവൃത്തിക്കുന്ന എളേറ്റിൽ പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ സംരഭങ്ങൾക്ക് നേതൃത്വ പരമായ സംഭാവന ചെയ്ത പൂളപ്പൊയിൽ ഉസ്മാൻ മാസ്റ്ററേയും
എളേറ്റിൽ വട്ടോളിയിലെ ജനങ്ങൾ ആദരിക്കുന്നു

മുഴുവൻ ജന വിഭാഗങ്ങളുടെയും പിന്തുണയോടെ കോൺകോഡ്‌ എളേറ്റിലാണു ചടങ്ങ്‌ സംഘടിപ്പിക്കുന്നത്‌.

നമുക്ക്‌ വേണ്ടി ജീവിതം മാറ്റി വെച്ച ഈ രണ്ട്‌ വ്യക്തിത്വങ്ങളെ ആദരിക്കുന്ന ചടങ്ങ്‌ നിങ്ങൾ ഏറ്റെടുക്കും എന്നുറപ്പുണ്ട്‌.എങ്കിലും നിങ്ങളുടെ വീട്ടുകാരെയും കുടുംബക്കാരെയും അയൽവാസികളെയും പങ്കെടുപ്പിക്കാനുള്ള ഉത്തരവാദിത്തം നിങ്ങളെ ഏൽപ്പിക്കുകയാണു.

നമുക്ക്‌ ഇതൊരു ചരിത്ര സംഭവമാക്കണം.കാരണം അവർ ഇത്‌ അർഹിക്കുന്നുണ്ട്‌.നമുക്ക്‌ നമ്മുടെ കടമ ഭംഗിയായി നിർവ്വഹിക്കണം.
തിയ്യതിയും സമയവും സ്ഥലവും ഒരിക്കൽ കൂടെ ഓർമ്മപ്പെടുത്തട്ടെ
13-01-2019 ( ഞായറാഴ്ച) 4 PM ഏളേറ്റിൽ ബസ്‌സ്റ്റാന്റ്‌ പരിസരം.
Previous Post Next Post
3/TECH/col-right