മറിവീട്ടില്‍ താഴത്ത് സ്റ്റേഷനറി കട കത്തി നശിച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 12 January 2019

മറിവീട്ടില്‍ താഴത്ത് സ്റ്റേഷനറി കട കത്തി നശിച്ചു

പന്നൂര്‍:മറിവീട്ടില്‍ താഴത്ത് സ്റ്റേഷനറി കട കത്തി നശിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം എ പി മോഹനന്റെ ഉടമസ്ഥതയിലുള്ള സഹായി സ്റ്റോര്‍ ആണ് പൂര്‍ണമായും കത്തി നശിച്ചത്. 


രാവിലെ എട്ടുമണിയോടെ കടക്കുള്ളില്‍ നിന്നും വന്‍ ശബ്ദം കേട്ട നാട്ടുകാര്‍ കട ഉടമയെ വിളിച്ചു വരുത്തി ഷട്ടര്‍ തുറന്നപ്പോള്‍ കടക്കുള്ളില്‍ തീയും പുകയും നിറഞ്ഞിരുന്നു

ചില്ലുകള്‍ പൊട്ടി തെറിക്കുന്നതിനിടെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. നരിക്കുനിയില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ റോബി വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. 


മൊബൈല്‍ റീചാര്‍ജ്ജ് കൂപ്പണുകള്‍, മൊബൈല്‍ അസ്സസറീസ്, ചെരുപ്പ്, ബുക്കുകള്‍, ഫാന്‍സി വസ്തുക്കള്‍ എന്നിവ എല്ലാം കത്തി നശിച്ചു. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 

ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീ പിടിക്കാന്‍ കാരണമെന്നാണ് സംശയം.

No comments:

Post a Comment

Post Bottom Ad

Nature