Trending

എം.ജെ.ഹയർ സെക്കൻഡറി സ്കൂൾ:പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും,അനുസ്മരണവും.

എളേറ്റിൽ:നമ്മുടെ നാടിന്റെ യശസ്സും,അഭിമാനവും വാനോളം ഉയർത്തിയ എം.ജെ.ഹയർ സെക്കൻഡറി സ്കൂളിന്റെ പുതുതായി നിർമിച്ച പി.പി.അബ്ദുറഹിമാൻ മാസ്റ്റർ സ്മാരക കെട്ടിടത്തിന്റെ ഉദ്ഘാടനം  2019 ജനുവരി 17 വ്യാഴം രാവിലെ 11 .മണിക്ക്‌ ബഹുമാനപ്പെട്ട മന്ത്രി  ടി പി രാമകൃഷ്ണൻ  നിർവഹിക്കും.


നമ്മുടെ നാടിന്റെ അഭിമാനമായ എം ജെ ഹയർ സെക്കണ്ടറി സ്കൂൾ അതിന്റെ വളർച്ചയിലെ ഒരു നാഴികക്കല്ല് കൂടി പിന്നിടുകയാണ്.

1979 ൽ 3 ക്ലാസുകളുമായി ആരംഭിച്ച സ്ഥാപനം ഇന്ന് 3600 ലധികം കുട്ടികളും 150 ലധികം ജീവനക്കാരും കാൽ ലക്ഷത്തിലധികം വരുന്ന പൂർവ്വ വിദ്യാർത്ഥികളുമായി വളർന്നു പന്തലിച്ചു നിൽക്കുകയാണ്.



പ്രതിജ്നാബദ്ധരായ മാനേജ്മെന്റും സമർപ്പിതരായ അധ്യാപകരും പൂർണ പിന്തുണ നൽകുന്ന പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും പൊതുസമൂഹവുമാണ്  ഇതിന്റെ ചാലക ശക്തി.
 

എം.ജെ. യുടെ ശിൽപിയും സ്ഥാപക മാനേജറുമായിരുന്ന പി പി അബ്ദുറഹിമാൻ മാസ്റ്ററുടെ ഓർമ്മക്കായി ഹയർ സെക്കണ്ടറി വിഭാഗത്തിനു വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉൽഘാടനവും പി പി മാസ്റ്റർ അനുസ്മരണവും 2019 ജനുവരി 17 വ്യാഴം രാവിലെ 11 .മണിക്ക്‌ നടക്കുകയാണ്.

 എം.ജെ. യുടെ ഭാവി വളർച്ചക്ക്‌ ഉപകാരപ്പെടുന്ന രീതിയിൽ അന്താരാഷ്ട്ര നിലവാരത്തിൽ ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉൽഘാടന ചടങ്ങിൽ എം കെ രാഘവൻ എം.പി, കാരാട്ട്‌ റസാഖ്‌ എം എൽ എ,എം കെ മുനീർ എം എൽ എ,പി ടി എ റഹീം എം എൽ എ തുടങ്ങിയ രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖരും നമ്മുടെ സ്കൂളിലെ മുൻ അധ്യാപകരും പങ്കെടുക്കുന്നു. 

ഈ ചരിത്ര മുഹൂർത്തത്തിൽ എംജെ യുടെ വളർച്ചയിൽ എന്നും ഒപ്പം നിന്നിട്ടുള്ള താങ്കളെ ഉൽഘാടന ചടങ്ങിലേക്കും ഉച്ചക്ക് 2.30  മുതൽ നടക്കുന്ന 1982 മുതലുള്ള SSLC ബാച്ചുകാരും 2000 മുതലുള്ള +2 ബാച്ചുകാരും ഒരുമിച്ചിരിക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിലേക്കും ഹൃദയപൂർവ്വം ക്ഷണിക്കുന്നു. 



Previous Post Next Post
3/TECH/col-right