Trending

കിഴക്കോത്ത്:റോഡില്‍ തീയിട്ട സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കൊടുവള്ളി: റോഡില്‍ തീയിട്ട് പൊതു മുതല്‍ നശിപ്പിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. കിഴക്കോത്ത് മറിവീട്ടില്‍താഴം ചെറുമല മാണിക്കോത്ത് പുറായില്‍ രതീഷ്(40), കിഴക്കേടത്ത് ഷിബിന്‍(27), നെല്ലിക്കോത്ത് മിധുന്‍(27), പടിഞ്ഞാറെ പുതുക്കിടി ബനീഷ്(37) എന്നിവരാണ് അറസ്റ്റിലായത്. 


കിഴക്കോത്ത് മറിവീട്ടില്‍താഴം കാര്‍ഗില്‍ മുക്കില്‍ റോഡില്‍ ടയര്‍ കൂട്ടിയിട്ട് തീ കൊടുത്ത് പൊതു മുതല്‍ നശിപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. ഹര്‍ത്താലിന്റെ ഭാഗമായി രാവിലെ മുതല്‍ ഇവിടെ റോഡില്‍ ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. 

രണ്ട് തവണ പോലീസ് നീക്കം ചെയ്തു. തുടര്‍ന്നാണ് റോഡില്‍ തീയിട്ടത്. ഇതോടെ സ്ഥലത്തെത്തിയ കൊടുവള്ളി പോലീസ് അക്രമികളെ ഓടിച്ച് പിടികൂടുകയായിരുന്നു. 

താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.
Previous Post Next Post
3/TECH/col-right