കേരളത്തിലേക്ക് പോകുന്ന വിദേശ സഞ്ചാരികൾക്ക് മുന്നറിയിപ്പുമായി രാജ്യങ്ങൾ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 5 January 2019

കേരളത്തിലേക്ക് പോകുന്ന വിദേശ സഞ്ചാരികൾക്ക് മുന്നറിയിപ്പുമായി രാജ്യങ്ങൾ

കേരളത്തിൽ പോകുന്ന സൗദികൾക്ക് മുംബൈയിലെ സൗദി കോൺസുലേറ്റ് മുന്നറിയിപ്പ് നൽകി.കേരളത്തിൽ കൊച്ചിയിൽ പ്രശ്നങ്ങൾ ഉള്ളതിനാൽ സൗദി പൗരന്മാർ അവിടെ പോകുന്നത് സൂക്ഷിക്കണമെന്നാണു അറിയിപ്പിലുള്ളത്.

പ്രതിഷേധങ്ങളും മറ്റും നടക്കുന്നതിനാൽ റൂമുകളിൽ തന്നെ കഴിയണമെന്നും സ്ഥിതി ശാന്തമായ ശേഷം മാത്രം പുറത്തിറങ്ങിയാൽ മതിയെന്നും മുന്നറിയിപ്പിൽ പറയുന്നു.


അതേ സമയം ഹർത്താൽ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിൽ 408 പേർക്ക് എതിരെ കൂടി കേസെടുത്തു.ആലുവയിലും കാലടിയിലും ഉണ്ടായ സംഘർഷങ്ങളിൽ ഭാഗമായവർക്കെതിരെയാണ് കേസ്.ആലുവ മാർക്കറ്റിലുണ്ടായ സംഘർഷത്തിൽ പങ്കെടുത്ത 250 ബിജെപി പ്രവർത്തകർക്കും ഇവരെ പ്രതിരോധിച്ച 150 സിപിഎം, എസ്ഡിപിഐ പ്രവർത്തകർക്ക് എതിരെയുമാണ് കേസെടുത്തിരിക്കുന്നത്.

ഹർത്താൽ ദിനത്തിൽ കാലടി മഞ്ഞപ്രയിലെ കടയിൽ ആക്രമണം നടത്തിയതിന് 8 ബി ജെ പി പ്രവർത്തകർക്കെതിരെയും കേസ് എടുത്തു.അതേ സമയം പെരുമ്പാവൂരിൽ പോലീസിനെ ആക്രമിച്ച സംഭവത്തിൽ നാല് ബിജെപി പ്രവർത്തകർ കൂടി അറസ്റ്റിലായി.ഇതോടെ ഈ സംഭവത്തിൽ അറസ്റ്റിൽ ആകുന്നവരുടെ എണ്ണം അറസ്റ്റ് 16 ആയി.


No comments:

Post a Comment

Post Bottom Ad

Nature