എ​യ​ര്‍ ഇ​ന്ത്യ​:കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ മ​ദീ​ന​യി​ലേ​ക്കും ജി​ദ്ദ​യി​ലേ​ക്കും സ​ർ​വി​സ് പ​രി​ഗണനയിൽ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 28 December 2018

എ​യ​ര്‍ ഇ​ന്ത്യ​:കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ മ​ദീ​ന​യി​ലേ​ക്കും ജി​ദ്ദ​യി​ലേ​ക്കും സ​ർ​വി​സ് പ​രി​ഗണനയിൽ

ന്യൂ​ഡ​ല്‍ഹി: കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ മ​ദീ​ന​യി​ലേ​ക്കും ജി​ദ്ദ​യി​ലേ​ക്കും ആ​ഴ്ച​യി​ല്‍ എ​യ​ര്‍ ഇ​ന്ത്യ​യു​ടെ ര​ണ്ടു​വീ​തം സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കാ​മെ​ന്ന് എ​യ​ര്‍ ഇ​ന്ത്യ സി.​എം.​ഡി പ്ര​ദീ​പ്​ സി​ങ്​ എ.​കെ. രാ​ഘ​വ​ന്‍ എം.​പി​ക്ക് ഉ​റ​പ്പു​ന​ല്‍കി. ഇ​രു​വ​രും ത​മ്മി​ല്‍ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​റ​പ്പു​ല​ഭി​ച്ച​ത്.
 

വൈ​ഡ് ബോ​ഡി വി​മാ​ന​ങ്ങ​ള്‍ക്ക് അ​നു​മ​തി ന​ല്‍കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു ആ​വ​ശ്യം മു​ന്നോ​ട്ടു​വെ​ക്കു​ന്ന​തെ​ന്ന് എ​യ​ര്‍ ഇ​ന്ത്യ സി.​എം.​ഡി​ക്ക് ന​ല്‍കി​യ നി​വേ​ദ​ന​ത്തി​ല്‍ എം.​പി ചൂ​ണ്ടി​ക്കാ​ട്ടി. 

ഉം​റ​ക്ക്​ പോ​കു​ന്ന​വ​ര്‍ കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ ജി​ദ്ദ​യി​ലേ​ക്ക് പോ​കു​ക​യും മ​ദീ​ന​യി​ല്‍നി​ന്ന് മ​ട​ങ്ങു​ക​യു​മാ​ണ് പ​തി​വ്.  എ​യ​ര്‍ ഇ​ന്ത്യ​ക്ക്​ മ​ദീ​ന​യി​ല്‍നി​ന്ന്​ സ​ർ​വി​സ് ആ​രം​ഭി​ക്കാ​ന്‍ ക​ഴി​ഞ്ഞാ​ല്‍ ഉം​റ​ക്ക്​​ പോ​കു​ന്ന തീ​ർ​ഥാ​ട​ക​രെ ആ​ക​ര്‍ഷി​ക്കാ​ന്‍ ക​ഴി​യും. 

എ​യ​ര്‍ ഇ​ന്ത്യ​യാ​ണ് മി​ക്ക​വ​രും ഏ​റെ ഇ​ഷ്​​ട​പ്പെ​ടു​ന്ന വി​മാ​ന സ​ർ​വി​സ്. മാ​ത്ര​മ​ല്ല മ​ദീ​ന​യി​ല്‍നി​ന്ന്​ കോ​ഴി​ക്കോ​ട്ടേ​ക്ക് മ​ട​ങ്ങാ​നാ​ണ്  ഭൂ​രി​ഭാ​ഗം തീ​ർ​ഥാ​ട​ക​രും ആ​ഗ്ര​ഹി​ക്കു​ന്ന​ത്.  മ​ദീ​ന​യി​ല്‍നി​ന്ന്​ നേ​രി​ട്ട് സ​ർ​വി​സ് ആ​രം​ഭി​ച്ചാ​ല്‍ പ്രാ​യം​ചെ​ന്ന തീ​ർ​ഥാ​ട​ക​ര്‍ക്ക് അ​ത് ഏ​റെ സ​ഹാ​യ​ക​ര​മാ​കും. 

കോ​ഴി​ക്കോ​ട്-​ജി​ദ്ദ സെ​ക്ട​റി​ലെ സീ​റ്റു​ക​ളു​ടെ എ​ണ്ണം വൈ​ഡ് ബോ​ഡി വി​മാ​ന​ങ്ങ​ള്‍ക്ക് അ​നു​മ​തി നി​ഷേ​ധി​ക്കു​ന്ന​തി​ന് മു​മ്പ​ത്തേ​തി​നേ​ക്കാ​ള്‍ 80 ശ​ത​മാ​നം ഇ​പ്പോ​ള്‍ കൂ​ടു​ത​ലാ​ണെ​ന്നും എം.​കെ. രാ​ഘ​വ​ന്‍ എം.​പി പ​റ​ഞ്ഞു. സൗ​ദി അ​റേ​ബ്യ​ന്‍ എ​യ​ര്‍ലൈ​ന്‍സ്  കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ ഇ​തി​ന​കം സ​ർ​വി​സ് ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. 

കൊ​ച്ചി​യി​ല്‍നി​ന്നു​ള്ള വി​മാ​നം എ​ത്ര​യും​വേ​ഗം കോ​ഴി​ക്കോ​ട്ടു​നി​ന്നും സ​ർ​വി​സ് ആ​രം​ഭി​ക്ക​ണം.  കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ മ​ദീ​ന​യി​ലേ​ക്കും ജി​ദ്ദ​യി​ലേ​ക്കും പു​തി​യ സ​ർ​വി​സ് തു​ട​ങ്ങു​ന്ന​ത് എ​യ​ര്‍ ഇ​ന്ത്യ​ക്കും സാ​മ്പ​ത്തി​ക​മാ​യി ഗു​ണം ചെ​യ്യു​മെ​ന്ന്​ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

No comments:

Post a Comment

Post Bottom Ad

Nature