Trending

വാർത്തകൾ ഒറ്റനോട്ടത്തിൽ 25-12-2018

25-12-2018.

വായനക്കാർക്ക് എളേറ്റിൽ ഓൺലൈനിന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ .....
 

 ........................................
 ......................................

🅾 പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍ക്ക് ആശ്വാസത്തിന് വക നല്‍കി ഗതാഗത മന്ത്രി; താല്‍ക്കാലിക കണ്ടക്ടര്‍മാരില്‍ യോഗ്യതയുള്ളവര്‍ക്ക് നിയമാനുസൃതമായി നിയമനം നല്‍കുമെന്ന് എകെ ശശീന്ദ്രന്‍; ജീവനക്കാരുടെ വിദ്യാഭാസ രേഖകള്‍ പരിശോധിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി; വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കെഎസ്‌ആര്‍ടിസി എംഡി എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിക്കും; പ്രതിസന്ധികള്‍ക്കിടയിലും വരുമാനത്തില്‍ വര്‍ധന; ഉത്തരവ് തങ്ങള്‍ക്കും ബാധകമാകുമോയെന്ന ആശങ്കയില്‍ താത്കാലിക ഡ്രൈവര്‍മാര്‍


🅾 സാധാരണ പെണ്‍കുട്ടിയായി ജീവിച്ച എന്നെ എല്ലാവരുമിപ്പോള്‍ കാണുന്നത് ട്രാന്‍സ്‌ജെന്‍ഡറായി; അര്‍ച്ചനയില്‍ നിന്ന് ദീപു ആര്‍ ദര്‍ശനായി മാറിയത് ലക്ഷങ്ങള്‍ ചെലവിട്ട്; പെണ്ണായിരുന്ന താന്‍ ആണായി മാറിയത് കാമുകിയുടെ നിര്‍ദേശ പ്രകാരം; തന്നെ കെട്ടാന്‍ സാധിച്ചില്ലെങ്കില്‍ മരിക്കുമെന്നും അവള്‍ ഭീഷണിപ്പെടുത്തി; ഒടുവില്‍ ആണായി മാറിയപ്പോള്‍ അവള്‍ക്കു വേണ്ട: സ്‌നേഹിച്ച പെണ്‍കുട്ടിയെ സ്വന്തമാക്കാനായി ശസ്ത്രക്രിയ നടത്തി പുരുഷനായി മാറിയ പെണ്‍കുട്ടിയുടെ ജീവിതം ദുരതത്തില്‍. കോഴിക്കോട്‌ പേരാമ്പ്ര പെരുവണ്ണാമൂഴി സ്വദേശിനി അർച്ചന രാജ്‌ ആണ്‌ 2 ലക്ഷത്തോളം രൂപ ചിലവ്‌ വന്ന ശസ്ത്രക്രിയ നടത്തി. ദീപു ആർ ദർശൻ ആയത്‌.വടകര സ്വദേശിനി ദർശന പ്രകാശ്‌ ആണ്‌ കാല്‌ മാറിയത്‌


🅾 തെങ്ങ് കയറേണ്ടവനെ പിടിച്ച്‌ മുഖ്യമന്ത്രിയാക്കിയാല്‍... ഈഴവരെല്ലാം തെങ്ങ് കയറി ജീവിക്കണം എന്ന മുന്‍വിധിയോടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബി ജെ പി മുഖപത്രം  ജന്മഭൂമിയുടെ കാര്‍ട്ടൂണ്‍; ശബരിമല പ്രശ്നം സജീവമായി നില്‍ക്കവെ ബിജെപി മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച ജാതിവെറിയന്‍ കാര്‍ട്ടൂണ്‍ വിവാദമായി


🅾 ബിജെപി രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നവരുടെ ഉള്ളിലിരിപ്പാണ് ജന്മഭൂമി തൊലിയുരിച്ചു കാട്ടുന്നത്; സംസ്‌ക്കാരത്തിന്റെയും സുജനമര്യാദയുടെയും കാര്യത്തില്‍ എത്രയോ അധഃപതിച്ച അവസ്ഥയിലാണ് സംഘപരിവാര്‍;  സമ്പന്നമായ  കാര്‍ട്ടൂണ്‍  പാരമ്പര്യത്തിന്റെ  മുഖത്തേറ്റ അടിയാണ് ജന്മഭൂമിയുടെ ഈ വികൃതാഭാസം; കാര്‍ട്ടൂണ്‍ വിഷയത്തില്‍ സംഘപരിവാറിനെതിരെ ആഞ്ഞടിച്ച്‌ മന്ത്രി തോമസ് ഐസക്


🅾 'ഇല്ല നഷ്ടപ്പെടുത്താനില്ല ഒരുതുണ്ട് നെല്‍വയലും തണ്ണീര്‍ത്തടവും; താങ്ങാനാവില്ല കേരളത്തിന് ഇനിയും ചുങ്കപ്പാതകള്‍'; സിപിഎമ്മും ബിജെപിയും കൈയൊഴിഞ്ഞതോടെ പുതിയ മുദ്രാവാക്യങ്ങളുമായി കീഴാറ്റൂരില്‍ വയല്‍ പിടിച്ചെടുക്കല്‍ സമരവുമായി വീണ്ടും വയല്‍ക്കിളികള്‍; അന്തിമപോരാട്ടത്തിന്  ഇറങ്ങുമ്പോൾ സമരത്തിന്റെ വിജയ-പരാജയങ്ങള്‍ ചിന്തിക്കുന്നില്ലെന്ന് സുരേഷ് കീഴാറ്റൂര്‍


🅾 കുപ്പിവെള്ളത്തിന് വില കുറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പൊളിച്ചടുക്കി പെപ്സികോയും കൂട്ടരും; ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 13 രൂപയാക്കാനുള്ള തീരുമാനം നടപ്പാക്കാനാവില്ലെന്ന് കമ്പനികൾ ; വില കുറച്ചാല്‍ കുപ്പിയുടെ ഗുണനിലവാരം കുറയ്ക്കും; വെള്ളം പെട്ടെന്ന് മലിനമാവുമെന്നും ആളുകള്‍ രോഗബാധിതരാവുമെന്നും തടസ്സവാദം; പിണറായി സര്‍ക്കാരിനെ ബഹുരാഷ്ട്ര കുത്തക വെല്ലുവിളിക്കുന്നത് ഇങ്ങനെ


🅾 കണ്ണൂരിനെ പ്രധാന ഹബ്ബാക്കി മാറ്റി വിദേശത്തേക്കും സ്വദേശത്തേക്കും തുടര്‍ച്ചയായി സര്‍വീസ് നടത്താന്‍ ഗോ എയര്‍; ഉഡാന്‍ സര്‍വീസുമായി ഒട്ടേറെ നഗരങ്ങള്‍ താണ്ടാന്‍ ഇന്‍ഡിഗോ; ഡല്‍ഹി കണ്ണൂര്‍ സര്‍വീസുമായി എയര്‍ ഇന്ത്യ: യാത്രക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ ഉയരാന്‍ തുടങ്ങിയതോടെ കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് അനേകം വിമാന കമ്പനികൾ ; മൂന്ന് മാസത്തിനകം വന്‍ കുതിച്ച്‌ ചാട്ടത്തിനൊരുങ്ങി കണ്ണൂര്‍


🅾 തലസ്ഥാനത്തെ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നിലെ ഭിത്തിയില്‍ ഇടംപിടിച്ചിരിക്കുന്ന ചിത്രങ്ങളില്‍ ഭൂരിഭാഗവും യുവാക്കള്‍; ഹൈവേകളിലും നഗരത്തിലും അപകടത്തില്‍പ്പെടുന്നത് ചീറിപ്പായുന്ന സൂപ്പര്‍ ബൈക്കുകള്‍; ബന്ധുവിന്റെ പോസ്റ്റ്‌മോര്‍ട്ടത്തിനു മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ ഞെട്ടിച്ച്‌ ഭിത്തി നിറഞ്ഞിരിക്കുന്നത് ഈ അടുത്ത് മാത്രം മരിച്ചവരുടെ ചിത്രങ്ങള്‍; മാധ്യമപ്രവര്‍ത്തകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു; ബോധവൽകരണ ക്യാമ്പയിന്‌  തുടക്കമിടാന്‍ പത്രപ്രവര്‍ത്തക യൂണിയനും


🅾 കൊല്ലത്ത്‌ ക്ഷേത്രത്തിൽ പാലക്കാട്‌ സ്വദേശിയായ കീഴ്ശാന്തി അഭിമന്യു ആത്മഹത്യ ചെയ്തത്‌ . ഫോണിലൂടെ കാമുകിയുമായി വഴക്കിട്ട ശേഷം . പാലക്കാട് സ്വദേശിയായ അഭിമന്യു കൊല്ലത്ത് എത്തിയത് ക്ഷേത്രത്തിലെ വിശേഷ പൂജയ്ക്ക്; രാത്രി കാമുകിയുമായി സംസാരിക്കാന്‍ ശാന്തിമാര്‍ വിശ്രമിക്കുന്ന സ്ഥലത്ത് നിന്ന് മാറി കിടന്നു; ഫോണ്‍ സംഭാഷണത്തിനിടയില്‍ കാമുകിയുമായി വഴക്കുകൂടിയപ്പോള്‍ കാണിച്ച്‌ തരാമെന്ന് ഭീഷണിയും; വാട്‌സാപ്പില്‍ വീഡിയോ കോള്‍ വിളിച്ച്‌ ആത്മഹത്യക്ക് ഒരുങ്ങവെ കോള്‍ കട്ടായി; പുലര്‍ച്ചെ കണ്ടത് കീഴ്ശാന്തിക്കാരന്‍ ചുറ്റമ്പലത്തിനുള്ളിൽ  തൂങ്ങി മരിച്ച നിലയില്‍


🅾 2009 മുതല്‍ 2018 വരെ  മുല്ലപ്പെരിയാര്‍ കേസിന് ചെലവഴിച്ചത് 9.85 കോടി; തമിഴ്‌നാട്ടില്‍ നിന്ന് വെള്ളത്തിന് പാട്ടമായി കിട്ടിയത് 25 ലക്ഷം രൂപയും!മുല്ലപ്പെരിയാർ സമരസമിതി വൈസ്‌ ചെയർമാൻ ഫ്രാൻസിസ്‌ വാളികുളത്തിന്‌ വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടിയിൽ ആണ്‌ ഈ കണക്കുകൾ..അഭിഭാഷകർക്ക്‌ 4.27 കോടി രൂപ ഫീസ്‌ ഇനത്തിൽ നൽകി.കേസ്‌ നടത്തിപ്പിന്‌ ഉദ്യോഗസ്ഥരുടെ  യാത്രയുമായി ബന്ധപ്പെട്ടാണ്‌ 5. 58 കോടി രൂപ.


🅾 അങ്കമാലിയില്‍ പെരുമ്പാവൂർ റൂട്ടിൽ  ബസ് ബൈക്കിലിടിച്ച്‌ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം; അപകടം എംസി റോഡില്‍.ബൈക്ക്‌ യാത്രികരായ അങ്കമാലി മേക്കാട്‌ സ്വദേശി ഷിജിൻ (37) , ജാർഖണ്ഡ്‌ സ്വദേശി അശോക്‌ കുമാർ എന്നിവരാണ്‌ മരിച്ചത്‌.


🅾 മൂവാറ്റുപുഴ ഐശ്വര്യ ജൂവലറി , തൊടുപുഴ അമ്പാടി ഹോട്ടൽ എന്നിവയുടെ ഉടമ പി. സജീവ് നിര്യാതനായി; സംസ്‌ക്കാരം 25ന് വീട്ടുവളപ്പില്‍. മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷണൻ മരുമകൻ ആണ്‌


🅾 സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന്‌ ഇന്ന് 120 രൂപ വർദ്ധിച്ച്‌   23,280 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു


🅾 പെട്രോളിന് ഇന്ന്  21 പൈസയും ഡീസലിന് 18 പൈസയും കുറഞ്ഞു. കൊച്ചിയിൽ ഇന്ന് പെട്രൊൾ വില 71.78 ഉം ഡീസൽ വില. 67.34 ഉം ആണ്‌. തിരുവനന്തപുരത്ത്‌ ഇത്‌ 73.054 ഉം 68.64 ഉം ആണ്‌


🅾 സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ പെട്രോള്‍ പമ്പ്‌ കൊച്ചിയില്‍; ഒപ്പം പാചകവാതകത്തില്‍ പ്രവര്‍ത്തിക്കുന്ന തേപ്പ് പെട്ടിയും! അങ്കമാലി പൊങ്ങത്ത്‌ ആണ്‌ പെട്രോൾ പമ്പ്‌ പ്രവർത്തനം ആരംഭിച്ചത്‌


🅾 ശശി തരൂരിന്റെ 'ദി പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍' പ്രകാശനം ചെയ്തു..! മോഡിയെ വിമര്‍ശിക്കുന്ന പുസ്തകം പ്രകാശനം ചെയ്തത് ബിജെപി എംപി ശത്രുഘ്നന്‍ സിന്‍ഹ. നോട്ട് നിരോധനം തുഗ്ലക് പരിഷ്‌കാരം, താന്‍ എതിര്‍ക്കുന്നത് വണ്‍മാന്‍ ഷോയെയും ടു മെന്‍ ആര്‍മിയേയും; നരേന്ദ്രമോഡിക്കും അമിത്ഷായ്ക്കുമെതിരെ ആഞ്ഞടിച്ച്‌ ബിജെപി നേതാവ്


🅾 മുന്‍ എജി ജയിംസ് ജോസഫിന്റെ പരാതി ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനു ഊരാക്കുടുക്കാകും; കേന്ദ്ര അഡ്‌മിനിസ്‌ട്രെറ്റിവ് ട്രിബ്യൂണല്‍ അംഗത്വം ലഭിക്കാതിരിക്കാന്‍ തനിക്കെതിരെ വ്യാജ ഐബി റിപ്പോര്‍ട്ട് വരെ പടച്ചുവെന്ന ഗുരുതര ആരോപണങ്ങളുമായി ജയിംസ് ജോസഫ്; നിയമനഫയല്‍ സുപ്രീംകോടതിയില്‍ പോകേണ്ടതിനു പകരം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു; വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ഏതറ്റം വരെയും കണ്ണന്താനം പോകുമെന്നും   ജയിംസ് ജോസഫ്


🅾 ഇന്ന് രാവിലെ ശബരിമല ദർശനത്തിന്‌ എത്തിയ സ്ത്രീകളെ തടയാൻ ചന്ദ്രാനന്ദന്‍ റോഡില്‍ പ്രതിരോധ മതില്‍ തീര്‍ത്ത് വിശ്വാസികള്‍; മൂന്നര കിലോമീറ്റര്‍ നടന്ന് തളര്‍ന്ന കനകദുര്‍ഗ്ഗയും ബിന്ദുവും ആഗ്രഹിക്കുന്നത് 'ശാസ്താവിന്റെ' ദര്‍ശനവും; യുവതികളുമായി മുന്നോട്ട് പോയ പോലീസ്‌ നേരിട്ടത്‌   വന്‍ പ്രതിഷേധം; കാട്ടിലും ആചാര സംരക്ഷണത്തിനായി നിലയുറപ്പിച്ച്‌ ഭക്തര്‍; മുന്‍നിരയില്‍ പ്രതിഷേധത്തിന് ഇതരസംസ്ഥാന വിശ്വാസികളും അണി നിരന്നു


🅾 ഇന്നും ശബരിമലയിൽ ആചാരലംഘനം നടന്നില്ല; ബിന്ദുവും കനകദുര്‍ഗ്ഗയും തിരിച്ചിറങ്ങി; യുവതികള്‍ക്ക് ദര്‍ശനത്തിന് സൗകര്യമൊരുക്കില്ലെന്ന് പ്രഖ്യാപിച്ച്‌ ദേവസ്വം മന്ത്രി; സര്‍ക്കാരിനും പൊലീസിനും പ്രധാനം സംഘര്‍ഷം ഒഴിവാക്കല്‍; സര്‍ക്കാര്‍ ഇടപെടല്‍ സന്നിധാനത്ത് ഭക്തജനങ്ങള്‍ പ്രകോപിതരെന്ന് തിരിച്ചറിഞ്ഞ്; യുവതികളുമായി മുന്നോട്ട് പോയാല്‍ സന്നിധാനത്ത് കലാപമുറപ്പെന്ന് ആഭ്യന്തര വകുപ്പിനെ അറിയിച്ച്‌ പൊലീസ് ഉന്നതര്‍; വിശ്വാസികളുടെ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി ഭരണകൂടം; നിര്‍ബന്ധിച്ച്‌ തിരിച്ചിറക്കിയെന്ന് ആരോപിച്ച്‌ ബിന്ദു


🅾 യുവതികളെ തിരിച്ചിറക്കി പിണറായി പൊലീസ്; ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും ദേഹാസ്വസ്ഥ്യമെന്ന് പൊലീസ് വിശദീകരണം; തീരുമാനമെടുത്തത് ബലപ്രയോഗത്തിലൂടെ യുവതികളെ സന്നിധാനത്ത് എത്തിക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന്; മാറ്റുന്നത് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനെന്ന് ഔദ്യോഗിക അറിയിപ്പ്; ജയിച്ചത് ഭക്തരുടെ പ്രതിരോധ മതില്‍ തന്നെ; ചന്ദ്രാനന്ദന്‍ റോഡില്‍ പൊലീസിന് നേരിടേണ്ടി വന്നത് കനത്ത പ്രതിഷേധം; ഇന്നും ആചാരലംഘനം നടന്നില്ല; ശബരിമലയില്‍ വീണ്ടും ഭക്തരുടെ വിജയം


🅾 കടകംപ്പള്ളിക്ക് മറുപടിയുമായി നിരീക്ഷക സമിതി; മന്ത്രിക്ക് എന്തും പറയാം സമിതിക്ക് അതിനോട് പ്രതികരിക്കാനാവില്ല. മനീതി സംഘത്തിന്റെ കാര്യത്തിൽ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സംഘം തീരുമാനം എടുക്കും എന്ന് നേരത്തെ മന്ത്രി കടകമ്പിള്ളി പറഞ്ഞിരുന്നു


🅾 യുവതികളെ തിരിച്ചയച്ചത് കൂട്ടമരണം ഉണ്ടാക്കി വിധി നടപ്പാക്കുവാന്‍ സാധിക്കാത്തതിനാല്‍: കെ.കെ ശൈലജ


🅾 ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തിയ യുവതികള്‍ക്കു നേരെ കോട്ടയത്തും പ്രതിഷേധം.കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴാണ്‌ ബിന്ദുവിനും കനകദുർഗക്കും എതിരെ പ്രതിഷേധം ഉണ്ടായത്‌


🅾 തിരുവനന്തപുരം റെയില്‍ വേ സ്റ്റേഷനില്‍ മനിതി സംഘത്തിന് നേരെ വന്‍ പ്രതിഷേധം; ശബരിമല സന്ദര്‍ശിക്കാന്‍ സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാനെത്തിയ മനിതി സംഘത്തിന്റെ ട്രെയിന്‍ തടഞ്ഞും അസഭ്യ വര്‍ഷം ചൊരിഞ്ഞും ബിജെപി പ്രവര്‍ത്തകര്‍; മുഖ്യമന്ത്രിയെ കാണാന്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മടങ്ങാനായി റെയില്‍വേ സ്‌റ്റേഷനിലെത്തിയ മൂവര്‍ സംഘത്തെ നേരിട്ടത് സ്ത്രീകളടക്കം അനേകം പ്രവര്‍ത്തകര്‍; ഒടുവില്‍ പൊലീസ് സുരക്ഷയില്‍ ട്രെയിനിനുള്ളില്‍ അഭയം തേടി മനിതികള്‍


🅾 ശബരിമല ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് ആദിവാസി നേതാവ് അമ്മിണി; ഔദ്യോഗികമായി ആവശ്യമുന്നയിച്ച്‌ കോട്ടയം എസ്‌ പി ഹരിശങ്കറെ കണ്ടു.  ആദിവാസി വനിതാ സംഘം സംസ്ഥാന പ്രസിഡണ്ട്‌ ആണ്‌ അമ്മിണി


🅾 യുവതികളെ തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരേ പൊലീസ് കേസെടുത്തു


🅾 ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് തീവ്രവാദി ബന്ധമെന്ന് എ എന്‍ രാധാകൃഷ്ണന്‍


🅾 ഇന്ന് ദർശനത്തിന്‌ എത്തിയ സ്ത്രീകൾ അധോലോകത്തിന്റെ സന്തതികളാണ് ദര്‍ശനത്തിനെത്തിയ യുവതികളെന്ന് ശ്രീധരന്‍ പിള്ള


🅾 ഇന്ന് ദർശനത്തിന്‌ എത്തിയ ബിന്ധുവും കനകദുർഗയും മാവോയിസ്റ്റുകൾ ആണെന്ന് ബി ജെ പി നേതാവ്‌ കെ സുരേന്ദ്രൻ


🅾 ശബരിമലയിലുണ്ടായ സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകന് പരുക്ക് . ന്യൂസ്‌ 18 ' ചാനൽ ക്യാമറാമാന്‌ ആണ്‌ പരിക്കേറ്റത്‌. ഇയാളുടെ കൈ ഒടിഞ്ഞതായാണ്‌ വിവരം


🅾 ശബരിമല നിരീക്ഷക സമിതി അംഗങ്ങള്‍ രാത്രി സന്നിധാനത്ത് എത്തും. ഇപ്പോഴത്തെ സംഭവ വികാസങ്ങളെ കുറിച്ച്‌ ഹൈക്കോടതിക്ക്‌ റിപ്പോർട്ട്‌ നൽകും


🅾 ശബരിമലയില്‍ എത്തിയ യുവതികള്‍ ആക്ടിവിസ്റ്റുകളാണോയെന്ന് അന്വേഷിക്കണമെന്ന് ദേവസ്വം പ്രസിഡണ്ട്‌ എ പദ്മകുമാര്‍


🅾 വനിതാ മതില്‍ സർക്കാർ സംവിധാനം ഉപയോഗിച്ച്‌  വിജയിക്കും, പക്ഷേ സിപിഎം പരാജയപ്പെടും; കെപി ശശികല.ഡിസംബർ 26 ന്‌ ശബരിമല സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കന്യാകുമാരി മുതൽ കാസർകോട്‌ വരെ അയ്യപ്പ ജ്യോതി തെളിക്കുമെന്നും കെ പി ശശികല


🅾 ശബരിമല കര്‍മ്മ സമിതിയുടെ അംഗബലം കൂട്ടാനൊരുങ്ങി ബിജെപി..! രക്ഷാധികാരികളില്‍ അമൃതാനന്ദമയിയും സെന്‍കുമാറും


🅾 ശബരിമല സമരം നയിക്കാന്‍ അമൃതാനന്ദമയി; സഹായത്തിന് സെന്‍കുമാറും; യുവതികളെ തടയാന്‍ ദേശീയ കര്‍മ്മസമിതി; റിട്ട.ജസ്റ്റിസ് എന്‍.കുമാര്‍ സമിതി ദേശീയ അദ്ധ്യക്ഷന്‍; പ്രിയദര്‍ശനും മാര്‍ത്താണ്ഡന്‍ പിള്ളയും കമ്മിറ്റി അംഗങ്ങള്‍; ആചാരസംരക്ഷണത്തിനായി അയ്യപ്പജ്യോതി മറ്റു 14 സംസ്ഥാനങ്ങളിലേക്കും; ദേശീയതലത്തിലേക്ക് സമരം നീക്കുന്നത് മനിതി പോലുള്ള കൂട്ടായ്മകളുടെ വരവോടെ; ആക്ടിവിസ്റ്റ് കൂട്ടായ്മകളെ നിരീക്ഷിക്കാനും യുവതികളുടെ വരവ് തടയാനും നിതാന്ത ജാഗ്രത



🅾 ശിവജി പ്രതിമ നിര്‍മ്മാണം 2023ല്‍ പൂര്‍ത്തിയാകും; സുരക്ഷ ക്രമീകരണങ്ങള്‍ക്ക് മാത്രം ചെലവ് 236 കോടി; പ്രതിമ നിര്‍മ്മാണം പൂർത്തിയാകുമ്പോൾ  ചെലവ് 3643 കോടിയെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍


🅾 പുക മഞ്ഞില്‍ ബുദ്ധിമുട്ടി ഉത്തരേന്ത്യ; ഹരിയാനയില്‍ വന്‍ വാഹന അപകടം; അന്‍പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ എട്ട് മരണം; പലരുടേയും നില അതീവ തുരുതരം.ഡൽഹിയെയും ഹരിയാനയെയും ബന്ധിപ്പിക്കുന്ന റോഹ്‌തക്‌ , റെവാരി ഹൈവേയിൽ ആണ്‌ ഇന്ന് രാവിലെ അപകടം ഉണ്ടായത്‌.


🅾 വാജ്പേയിയുടെ ഓര്‍മയ്ക്ക് 100 രൂപ നാണയം പുറത്തിറക്കി നരേന്ദ്ര മോദി ; വാജ്‌പേയി ഒപ്പമില്ലെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും കഴിയുന്നില്ല; പ്രതിപക്ഷത്തിരുന്നപ്പോഴും ജനങ്ങള്‍ക്ക് വേണ്ടി സംസാരിച്ച നേതാവ്; മോദി


🅾 സിപിഎം മുന്‍ പിബി അംഗം നിരുപം സെന്‍ (72)  അന്തരിച്ചു; അന്ത്യം കൊല്‍ക്കത്തയിലെ എഎംആര്‍ഐ ആശുപത്രിയില്‍.ബുദ്ധദേവ്‌ മന്ത്രിസഭയിൽ വ്യവസായ മന്ത്രി ആയിരുന്നു.


🅾 സെന്‍സെക്‌സ് 272 പോയിന്റ് താഴ്ന്ന് ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു


🅾 ബെംഗളൂരുവില്‍ പുതുവത്സരാഘോഷങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ പോലീസ്‌ കമ്മീഷണർക്ക്‌ കത്ത്‌ നൽകി


🅾 രാജസ്ഥാനില്‍ ഇന്ന് 23 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു


🅾 നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ച്‌ ബിഹാറില്‍ ജെഡിയു എംഎല്‍എ രാജിവച്ചു; തന്റെ പരാതികള്‍ കേള്‍ക്കാന്‍ പാര്‍ട്ടി നേതൃത്വവും ജില്ലാ ഭരണകൂടവും തയാറാകുന്നില്ലെന്ന് ശ്യാം ബഹദൂര്‍ സിങ്; രാജിവച്ചത് ബാര്‍ നര്‍ത്തകിമാരോടൊപ്പം നൃത്തം ചെയ്യുന്നത് പതിവാക്കിയ എംഎല്‍എ



🅾 റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു; ഞായറാഴ്ച രാവിലെ ഉണ്ടായ അപകടത്തില്‍ മരിച്ചത് ഒറ്റപ്പാലം സ്വദേശിനി ദിവ്യാ പ്രവീണ്‍ (25); അപകടമുണ്ടായത് ഷാര്‍ജയില്‍ കുടുംബസംഗമം കഴിഞ്ഞ് മടങ്ങവെ ദിവ്യയും കുടുംബവും സഞ്ചരിച്ച വാഹനം വൈദ്യുത പോസ്റ്റില്‍ ഇടിച്ച്‌


🅾 അഫ്ഗാനിസ്ഥാനില്‍ പൊട്ടിത്തെറി; ഗസ്‌നി പ്രവശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ മരിച്ചു; ആക്രമണത്തിന് പിന്നില്‍ താലിബാനെന്ന് സൈന്യം


🅾 യുഎസിലെ ക്രിസ്ത്യന്‍ പള്ളിയെ ക്ഷേത്രമാക്കുന്നു; ഏറ്റെടുക്കുന്നത് സ്വാമി നാരായണ്‍ വിഭാഗം. വിർജീനിയയിലെ പോർട്ട്‌ മൗത്തിൽ സ്ഥിതി ചെയ്യുന്ന ക്രിസ്ത്യൻ പള്ളിയാണ്‌ ക്ഷേത്രം ആക്കിയത്‌.


🅾 പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി  നവാസ് ഷെരീഫിന് വീണ്ടും ശിക്ഷ; ഏഴ് വര്‍ഷത്തെ തടവും 25 ലക്ഷം ഡോളര്‍ പിഴയും. അനധികൃത സ്വത്ത്‌ സമ്പാദന കേസിൽ ആണ്‌ വീണ്ടും ശിക്ഷ. നേരത്തെ 11 വർഷത്തെ തടവിന്‌ ശിക്ഷിച്ചിരുന്നു


🅾 ടോംഗയില്‍ ശക്തമായ ഭൂചലനം ; 6.4 തീവ്രത രേഖപ്പെടുത്തി


🅾 പുതുവര്‍ഷാരംഭത്തോടെ കുവൈറ്റ് അതിശൈത്യത്തിലേക്ക്; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകന്‍



🅾 ആരാധകരോക്ഷം ഫലം കണ്ടു; ടീമിലേക്ക് സൂപ്പര്‍ താരത്തെ എത്തിച്ച്‌ മുഖം മിനുക്കി ബ്ലാസ്റ്റേഴ്‌സ്.നിലവിലെ ഐ ലേീഗ്‌ ചാമ്പ്യന്മാരായ മിനർവ്വ പഞ്ചാബിന്റെ സൂപ്പർ താരം ആയ നോംങ്ങ്ഡംബ നയോറമിനെയാണ്‌ ബ്ലാസ്റ്റേഴ്സ്‌ സ്വന്തമാക്കിയത്‌


🅾 ജെയിംസിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് വിടാന്‍ സി കെ വിനീതും , സന്ദേശ്‌ ജിങ്കാനും. ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിലൂടെ ഇവർ പുറത്ത്‌ പോകും എന്നാണ്‌ വിവരം


🅾 സഞ്ജു-ചാരു വിവാഹ വീഡിയോ ടീസര്‍ പുറത്ത്. 1.13 മിനിറ്റ്‌ ദൈർഘ്യം ഉള്ള വീഡിയോ ആണ്‌ പുറത്തിറക്കിയിരിക്കുന്നത്‌


🅾 ഓസ്ട്രേലിയൻ പര്യടനത്തിന്‌ ശേഷം ഇന്ത്യയുടെ 5 ഏകദിനങ്ങളും 3 ട്വന്റി 20 മൽസരങ്ങളും അടങ്ങിയ ന്യുസിലാൻഡ്‌  പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാലിച്ചു . ധോണി തിരിച്ചെത്തിയിട്ടുണ്ട്‌. ഏകദിന പരമ്പരക്കുള്ള ടീം : : വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, അമ്പട്ടി റായിഡു, ദിനേശ് കാര്‍ത്തിക്ക്, കേദാര്‍ ജാദവ്, എം എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഖലീല്‍ അഹ്മദ്, മുഹമ്മദ് ഷാമി.
       

🅾 ന്യുസിലാൻഡിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്ക്, കേദാര്‍ ജാദവ്, എം എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഖലീല്‍ അഹ്മദ്.



🅾 'എന്റെ ഉമ്മാന്റെ പേര്' സിനിമ  കാണൂ; ക്രിസ്തുമസ് ഉര്‍വശിക്കും ടോവിനോയ്ക്കും ഒപ്പം അടിച്ചു പൊളിക്കൂ; അവസരം തിയേറ്ററില്‍ നിന്ന് അമ്മയ്ക്കൊപ്പം സെല്‍ഫിയെടുത്ത് അയക്കുന്ന പത്ത് കുടുംബത്തിന്. അവസാന തീയതി ഈ മാസം 25 ന്‌. ഫോട്ടൊകൾ വാട്ട്‌സ്‌ആപ്പ്‌ ചെയ്യേണ്ട നമ്പർ : 8606155144 ,8129052223


🅾 'വിജയ് സേതുപതി എന്നാല്‍ വ്യത്യസ്തത എന്നാണ് അര്‍ത്ഥം, വ്യത്യസ്തത എന്നാല്‍ വിജയ് സേതുപതി എന്നും'; മക്കള്‍ സെല്‍വനെ വാഴ്‌ത്തി സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്; 'സീതാക്കാതി' ഒരുക്കിയ സംവിധായകന്‍ ബാലാജിക്കും അഭിനന്ദനം


🅾 ആമീര്‍ ഖാന്റെ സ്വപ്ന സംരഭമാണ് മഹാഭാരതം; കൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആമീര്‍ ആഗ്രഹിക്കുന്നതിനാല്‍ തനിക്ക് അത് ചെയ്യാന്‍ സാധിക്കില്ല; കഥ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക വെബ്സീരീസായി; 1000 കോടിയില്‍ ഒരുങ്ങുന്ന മഹാഭാരത്തിന്റെ അണിയറ വിശേഷങ്ങള്‍ പങ്ക് വച്ച്‌ ഷാരൂഖ്


🅾 യാത്രയിലെ ചില ഭാഗങ്ങള്‍ കണ്ടു; മമ്മുക്കയുടെ പ്രകടനം മോഹിപ്പിക്കുന്നത്; വൈ.എസ്.ആറായി മെഗ്‌സാറ്റാര്‍ എത്തുന്ന ചിത്രം യാത്രയുടെ ടീസര്‍ കണ്ട്  പൃഥിരാജ്


🅾 നാല് ഭാഷകളില്‍ റീമേക്ക് ചെയ്ത് ബോളിവുഡ് ചിത്രം ക്വീന്‍ റീലിസിനൊരുങ്ങുന്നു; മലയാളത്തില്‍ മഞ്ജിമ നായികയാകുമ്ബോള്‍ മറ്റ് ഭാഷകളില്‍ കാജലും തമന്നയും പരുള്‍ യാദവും നായികമാരാകും; ട്രെയ്ലറുകള്‍ പുറത്തിറങ്ങി


🅾 വിനായകന്റെ 'തൊട്ടപ്പന്‍' ചിത്രീകരണം പൂര്‍ത്തിയായി; എല്ലാവര്‍ക്കും നന്ദി പറഞ്ഞ് സംവിധായകന്‍ ഷാനവാസ്‌ കെ ബാവക്കുട്ടി


🅾 ഉര്‍വശി ചേച്ചി ഒരു കാര്യത്തിലും ഡിമാന്റില്ലാത്ത ആള്‍; ശാന്തികൃഷ്ണയും സിദ്ദിഖ് ഇക്കയും അനുകരിക്കേണ്ടവര്‍; വെറുതേ വന്ന് തല്ലുകൊള്ളുന്ന വില്ലന്‍ വേഷമല്ല മാരി ടുവിലേത്; അന്യഭാഷയില്‍ അഭിനയിക്കുമ്ബോളുള്ള വെല്ലുവിളി ഡയലോഗ് അര്‍ത്ഥമറിഞ്ഞ് സംസാരിക്കുക എന്നത്; എന്റെ ഉമ്മാന്റെ പേര് വിജയത്തിലേക്ക്  കുതിക്കുമ്പോൾ മനസ് തുറന്ന് ടോവിനോ.



Previous Post Next Post
3/TECH/col-right