Trending

താമരശ്ശേരി ചുരത്തിൽ ചരക്ക് ലോറികൾ കൂട്ടിയിടിച്ചു

താമരശ്ശേരി:ചുരം ഒന്നാം വളവിനു മുകളിൽ വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്കു ലോറിയും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന എയ്ച്ചർ ലോറിയുമാണ്  കൂട്ടിയിടിച്ചത്.


ഇരു വാഹനങ്ങളിലേയും ഡ്രൈവർമാരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വൈകിട്ട് 5.30ന് നടന്ന അപകടം മൂലം മൂന്നു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. 

താമരശ്ശേരി പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും, യാത്രക്കാരും ഗതാഗതം നിയന്ത്രിച്ചു. 

മുക്കത്ത് നിന്നും ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തിയെങ്കിലും അതിനു മുൻപ് തന്നെ ക്രെയിൻ ഉപയോഗിച്ച് ഇടിച്ച വാഹനങ്ങൾ മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.


Previous Post Next Post
3/TECH/col-right