അല്‍ ഇഹ്സാന്‍ സില്‍വര്‍ ജൂബിലി സമ്മേളനത്തിന് തുടക്കം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 21 December 2018

അല്‍ ഇഹ്സാന്‍ സില്‍വര്‍ ജൂബിലി സമ്മേളനത്തിന് തുടക്കം

കട്ടിപ്പാറ: കട്ടിപ്പാറ അല്‍ ഇഹ്സാന്‍ ഇസ്ലാമിക് കോംപ്ലക്‌സിന്റെ സില്‍വര്‍ ജൂബിലി സമാപന സമ്മേളനത്തിന് പ്രൗഢമായ തുടക്കം. ആദ്യ ദിവസം നടന്ന പ്രാര്‍ത്ഥനാ സംഗമത്തിന് ആയിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. സയ്യിദ് അബ്ദുല്‍ ലത്തീഫ് അഹ്ദല്‍ പതാക ഉയര്‍ത്തി. 


ഈജിപ്ത് കള്‍ച്ചറല്‍ ആന്റ് എജുക്കേഷനല്‍ കൗണ്‍സിലര്‍ ഡോ. മുഹമ്മദ് ശുക്ര് നദ സമ്മേളനം ഉദ്ഘാടനം ചെയ്തു. സുഡാന്‍ റിപബ്ലിക് ഡെപ്യൂട്ടി അംബാസിഡര്‍ ഡോ. ഉസ്മാന്‍ മുഹമ്മദ് അല്‍-ബഷീര്‍ മുഖ്യാതിഥിയായിരുന്നു. 

സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചി കോയ തങ്ങള്‍ ബായാര്‍ ആത്മീയ സദസ്സിന് നേതൃത്യം നല്‍കി. സയ്യിദ് അന്‍സാര്‍ അഹ്ദല്‍ അവേലം ആശിഖ് മിനാ ഗോള്‍ഡിന് സുവനീര്‍ നല്‍കി പ്രകാശനം ചെയ്തു.

 
സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് കാമ്പസ് സ്റ്റുഡന്‍സ് വിംഗ് ഒരുക്കിയ മെഗാ എക്സ്പോ ഇന്‍സ്പിറോ 2018 താമരശ്ശേരി ഡി വൈ എസ് പി. പി ബിജുരാജ് ഉദ്ഘാടനം ചെയ്തു. 

വെള്ളിയാഴ്ച വൈകിട്ട് സാംസ്‌കാരിക ഘോഷയാത്ര, പൊതു സമ്മേളനം എന്നിവ നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 

22 ന് വൈകിട്ട് നാലിന് ജുഡീഷ്യല്‍ ആക്ടിവിസം-മതം മൗലികാവകാശം എന്ന വിഷയത്തില്‍ നടക്കുന്ന ദേശീയോദ്ഗ്രഥന സമ്മേളനം തൊഴില്‍ വകുപ്പു മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 

23 ന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.  


No comments:

Post a Comment

Post Bottom Ad

Nature