കേരളത്തില്‍ നിന്നുള്ള ഹജ്ജ് അപേക്ഷകരിൽ ഭൂരിഭാഗവും തെരഞ്ഞെടുത്തത് കരിപ്പൂര്‍ എയർപോർട്ട് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 20 December 2018

കേരളത്തില്‍ നിന്നുള്ള ഹജ്ജ് അപേക്ഷകരിൽ ഭൂരിഭാഗവും തെരഞ്ഞെടുത്തത് കരിപ്പൂര്‍ എയർപോർട്ട്

കോഴിക്കോട്:കേരളത്തിൽ നിന്നുള്ള ഹജ്ജ് അപേക്ഷകരിൽ 83 ശതമാനവും യാത്രക്കായി തെരെഞ്ഞെടുത്തത് കരിപ്പൂർ വിമാനത്താവളത്തെ. അടുത്ത ഹജ്ജിനുള്ള അപേക്ഷകരുടെ എണ്ണം ക്രോഡീകരിച്ചു കഴിഞ്ഞപ്പോൾ 17 ശതമാനം പേർ മാത്രമാണ് നെടുമ്പാശേരി വഴി യാത്ര ചെയ്യാൻ തെരഞ്ഞെടുത്തത്. 


ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരിൽ തിരിച്ചെത്തുന്നതോടെ മലബാറിൽ നിന്നുള്ള തീർത്ഥാടകർ ആഹ്ലാദത്തിലാണ്.

അടുത്ത വര്‍ഷത്തെ ഹജ്ജിന് കേളത്തില്‍ നിന്ന് ഇതു വരെ ലഭിച്ച അപേക്ഷകരുടെ എണ്ണം 43171 ആണ്, ഇതിൽ 83 ശതമാനം പേരും കരിപ്പൂര്‍ വിമാനത്താവളം വഴി പുറപ്പെടലിന് തിരഞ്ഞെടുത്തു. 

അപേക്ഷകരിൽ 97 ശതമാനവും ഓൺലൈനായാണ് അപേക്ഷിച്ചത്. 1241 പേർമാത്രമാണ് ഓഫ്ലൈനായി അപേക്ഷിച്ചവർ. 

70 വയസ്സിന് മുകളിലുള്ളവർക്കായുള്ള ക്വാട്ടയിൽ 1191പേരും 45 വയസ്സിന് മുകളിലുള്ള സ്ത്രീകളിൽ നിന്ന് 2006 പേരുമാണ് അപേക്ഷ സമർപ്പിച്ചത്.


500 വനിതാ തീര്‍ഥാടകരെ ഉള്‍ക്കൊള്ളാവുന്ന പുതിയ കെട്ടിടം നിര്‍മിക്കാനുള്ള തീരുമാനത്തിന്റെ കൂടി പശ്ചാതലത്തില്‍ 45 വയസ്സിന് മുകളിലുള്ള സ്ത്രീകളുടെ വിഭാഗത്തില്‍ അപേക്ഷ നല്‍കിയവരുടെ ഭൂരിഭാഗവും കരിപ്പൂര്‍ തെരഞ്ഞെടുത്തു. 

അപേക്ഷകരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടാന്‍ ഇടയില്ല. മുസ്‍‍ലിം ജനസംഖ്യ അടിസ്ഥാനത്തില്‍ കേരളത്തിന് ലഭിച്ച ഹജ്ജ് ക്വോട്ട 6383 ആണെങ്കിലും മുന്‍വര്‍ഷങ്ങളില്‍ ഇതിലേറെപേര്‍ക്ക് അവസരം ലഭിച്ചിരുന്നു.

No comments:

Post a Comment

Post Bottom Ad

Nature