കോഴിക്കോട്: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രത്യേക വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി 2018 നവംബര്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിട്ടുളള പ്രവാസി വോട്ടര്‍മാര്‍ക്ക് അവരുടെ ബൂത്തുകള്‍ കണ്ടെത്തുന്നതിന് പാസ്പോര്‍ട്ട് , വിസ എന്നിവയുടെ പകര്‍പ്പുകള്‍, സ്വന്തം വീട്ടിലുളളവരുടെയോ, അയല്‍വാസിയുടെയോ ഇലക്ഷന് ഐഡി കാര്‍ഡ് നമ്പര്‍ എന്നിവ സഹിതം നേരിട്ടോ കുടുംബാംഗങ്ങളിലാരെങ്കിലുമോ ഈ മാസം 22 നോ അതിന് മുമ്പായോ ബന്ധപ്പെട്ട താലൂക്കുകളിലെ ഇലക്ഷന് വിഭാഗം ഡെപ്യൂട്ടി തഹസിര്ദാര് മുമ്പാകെ ഹാജരാകണമെന്ന് കോഴിക്കോട് ജില്ലാ ഇലക്ഷന് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
Tags:
KOZHIKODE