എളേറ്റിൽ:എളേറ്റിൽ ജി.എം.യു.പി.സ്കൂളിലെ വിവിധ മേഖലകളിലെ പ്രതിഭകളായ കുട്ടികളുടെ കൂട്ടായ്മയായ ടാലന്റ് ലാബ് അംഗങ്ങൾക്കായി ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.

        
ഹെഡ്മാസ്റ്റർ എം.അബ്ദുൽ ഷുക്കൂർ ഉദ്ഘാടനം നിർവഹിച്ച ക്യാമ്പിൽ കൊടുവള്ളിBP0 വി.എം.മെഹറലി മുഖ്യാതിഥി ആയിരുന്നു.വിവിധ സെഷനുകളിലായി താലീസ് പൂനൂർ, സുരേന്ദ്രൻ പുത്തൂർ വട്ടം, എം.വി.അനിൽകുമാർ, റീന ടീച്ചർ, പ്രഭാകരൻ മാസ്റ്റർ, സുരേന്ദ്രൻ ചെത്തു കടവ് എന്നിവർ ക്ലാസുകൾ എടുത്തു.

എൻ .കെ.മുഹമ്മദ്, വി.കെ.മുഹമ്മദലി എന്നിവർ ആശംസകൾ അർപ്പിച്ചു.ക്യാമ്പ് ഡയറക്ടർ എം.ടി.അബ്ദുൽ സലീം സ്വാഗതവും കെ.അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.