പൂനൂർ:പൂനൂർ എ എം എൽ പി സ്കൂൾ തേക്കുംതോട്ടം അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര  അറബിക് ദിനം ആചരിച്ചു.അറബിക് ഗാനാലാപനം,ക്വിസ് മത്സരം,മാഗസിൽ പ്രകാശനം,എക്സ്പോ എന്നിവ സംഘടിപ്പിച്ചു.


ചടങ്ങ് PTA പ്രെസിഡന്റ് ഷാഫി സക്കരിയ്യ ഉദ്‌ഘാടനം ചെയ്തു.PTA വൈസ് പ്രസിഡന്റ് ഫസലുറഹ്മാൻ അധ്യക്ഷത വഹിച്ചു.മുഹമ്മദ് തുഫൈൽ കണ്ണൂർ മുഖ്യാതിഥിആയിരുന്നു.

BRC ട്രെയിനർ സ്മിത ടീച്ചർ,ആയിഷ ടീച്ചർ,റസീല എന്നിവർ ആശംസ അർപ്പിച്ചു.പ്രധാന അധ്യാപകൻ അബ്ദുൽ അസീസ് മാസ്റ്റർ സ്വാഗതവും ജാഫർ മാസ്റ്റർ നന്ദിയും പറഞ്ഞു.