Trending

സിം കണക്ഷനും ബാങ്ക് അക്കൗണ്ടുകള്‍ക്കും ഇനി ആധാര്‍ നിര്‍ബന്ധമില്ല

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകളും, സിം കാര്‍‌ഡ് കണക്ഷനുകളും എടുക്കുന്നതിന് ഇനിമുതല്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ല. ഇത് സംബന്ധിച്ച നിയമ ഭേദഗതിക്ക് കാബിനറ്റ് യോഗം അംഗികാരം നല്‍കി. 


സെപ്തംബര്‍ 26 ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. കൂടാതെ ഇത്തരം ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ക്ക് മറ്റ് ഏത് തിരിച്ചറിയല്‍ രേഖകളും ഉപയോഗിക്കാവുന്നതുമാണ്.

ജനങ്ങള്‍ക്കു സേവനം നല്‍കാന്‍ ആധാര്‍ നമ്ബര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആവശ്യപ്പെടാമെന്ന ആധാര്‍ നിയമത്തിലെ 57ആം വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. 

ടെലഗ്രാഫ് ആക്ടിലും പ്രിവന്‍ഷന്‍ ഒഫ് മണി ലോണ്ടറിംഗ് ആക്ടിലുമാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. ആധാര്‍ വിവരങ്ങള്‍ നല്‍കാതെ തന്നെ ഉപയോക്താക്കള്‍ക്ക് സിം എടുക്കാന്‍ സാധിക്കും. 

അതുപോലെ ബാങ്ക് അക്കൗണ്ട് എടുക്കുമ്ബോള്‍ കെ.വൈ.സി ഓപ്ഷനില്‍ ചേര്‍ക്കാന്‍ വേണ്ടി മാത്രം ആധാര്‍ നല്‍കിയാല്‍ മതിയാകും.

നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, ക്ഷേമപദ്ധതികള്‍, അല്ലെങ്കില്‍ സ്ഥിരം അക്കൗണ്ട് നമ്ബരുകള്‍ (പാന്‍ വിതരണം) എന്നിവയ്ക്ക് പുറമെ ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ട ശേഷം ടെലികോം കമ്ബനികള്‍, ബാങ്കുകള്‍, സാമ്ബത്തിക സാങ്കേതിക സ്ഥാപനങ്ങള്‍ എന്നിവയെ സഹായിക്കുകയും ചെയ്യും.

ബാങ്കുകള്‍ക്കോ,​ സ്വകാര്യ ഏജന്‍സികള്‍ക്കോ ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടാനാകില്ല. സ്കൂളുകള്‍,​ യു.ജി.സി,​ നീറ്റ് തുടങ്ങിയ സ്ഥാപനങ്ങളോ,​ ഏജന്‍സികളോ ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടുന്നതില്‍ കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. 


സെപ്തംബര്‍ 26ന് പുറപ്പെടുവിച്ച സുപ്രീം കോടതിയുടെ ബഞ്ചിന്റെ ഭൂരിപക്ഷ വിധിയില്‍ ആധാറിന് ഭരണഘടനാ പരമായി സാധുതയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് സേവനം നല്‍കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
Previous Post Next Post
3/TECH/col-right