Trending

കെ.എസ്.ആർ.ടി.സിയിൽ ഇന്ന് മുതൽ താൽകാലിക ജീവനക്കാർ ഉണ്ടാവരുത് -ഹൈക്കോടതി

താൽകാലിക കണ്ടക്ടർമാരെ പിരിച്ചുവിടുന്നത് സംബന്ധിച്ച് കെ.എസ്.ആർ.ടി.സിക്ക് ഹൈകോടതിയുടെ രൂക്ഷവിമർശനം. ഒരു താൽകാലിക ജീവനക്കാർ പോലും ഇന്ന് മുതൽ ജോലിയിൽ ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്തണമെന്ന് ഹൈകോടതി നിർദേശിച്ചു. 




കോടതി ചേരുന്നതിന് മുമ്പ് മുഴുവൻ താൽകാലിക ജോലിക്കാരെയും പിരിച്ചുവിടണമെന്നാ‍യിരുന്നു ഹൈകോടതി നേരത്തെ നൽകിയിരുന്ന അന്ത്യശാസനം. രാവിലെ കോടതി ആരംഭിച്ചപ്പോൾ തൊഴിലാളികളെ പിരിച്ചുവിടാനായി നടപടികൾ ആരംഭിച്ചെന്നും നോട്ടീസ് നൽകിയെന്നും കെ.എസ്.ആർ.ടി.സി. അറിയിച്ചു. നിങ്ങൾ ‍യാത്രക്കാരെയും കോടതിയെയും വട്ടം കറക്കുകയാണെന്ന് ഹൈകോടതി വിമർശിച്ചു.

ഈ നടപടി അംഗീകരിക്കാൻ സാധിക്കില്ല. ഒരു താൽകാലിക ജീവനക്കാരൻ പോലും സർവീസിൽ ഇല്ലെന്ന് ഉറപ്പാക്കണം. നാളെ രാവിലെ 10 മണിക്ക് നടപടിയെ കുറിച്ച് കെ.എസ്.ആർ.ടി.സി. എം.ഡി നേരിട്ട് സത്യവാങ്മൂലം സമർപ്പിക്കണം. ഉത്തരവ് പാലിച്ചില്ലെങ്കിൽ തലപ്പത്ത് ഇരിക്കുന്നവരെ മാറ്റാൻ അറിയാമെന്നും ഹൈകോടതി താക്കീത് നൽകി.

പി.എസ്.സി പരീക്ഷ എഴുതി ലിസ്റ്റിൽ വന്നവരെ നിയമിക്കാതിരിക്കാൻ സാധിക്കില്ല. രണ്ട് വർഷമായി അവർ കാത്തിരിക്കുന്നു. താൽകാലിക ജീവനക്കാർക്ക് പരിഗണന നൽകുന്നു. എത്രകാലം നിങ്ങൾക്ക് ജനത്തെ മണ്ടന്മാർ ആക്കാൻ കഴിയും. എന്ത് ന്യായീകരണമാണ് കെ.എസ്.ആർ.ടി.സിക്ക് പറയാനുള്ളത്. താൽകാലിക ജീവനക്കാർ ജോലിയിൽ തുടരാൻ അർഹതയില്ലെന്നും മാധ്യമങ്ങൾ ഇവിടെ ഉള്ളതിനാൽ ബോധപൂർവമാണ് ഇത് പറയുന്നതെന്നും ഹൈകോടതി വ്യക്തമാക്കി.

ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ​യും പി​ന്നാ​ലെ​യു​ള്ള അ​ന്ത്യ​ശാ​സ​ന​ത്തിന്‍റെ​യും ഫ​ല​മാ​യി എ​ട്ടും ഒ​മ്പ​തും വ​ർ​ഷം സ​ർ​വി​സു​ള്ള 3851 പേ​രാ​ണ് പു​റ​ത്താ​ക്കു​ന്ന​ത്. പ​ട്ടി​ക ത​യാ​റാ​ക്കി രാ​ത്രി വൈ​കി​യാ​ണ് വിവിധ ഡി​പ്പോ​ക​ൾ​ക്ക് കൈ​മാ​റി​യ​ത്.



കെ.എസ്​.ആർ.ടി.സി എംപാനൽ ജീവനക്കാരെ പിരിച്ചു വിട്ട്​ ഉത്തരവിറങ്ങി.


താ​ൽ​ക്കാ​ലി​ക​ക്കാ​രാ​ണെ​ങ്കി​ലും ഷെ​ഡ്യൂ​ളു​ക​ൾ​ക്കും ക​ല​ക്​​ഷ​നും വേ​ണ്ടി വി​യ​ർ​പ്പൊ​ഴു​ക്കി​യ എം​പാ​ന​ൽ ക​ണ്ട​ക്ട​ർ​മാ​ർ ഇ​നി മു​ത​ൽ കെ.എ​സ്.​ആ​ർ.​ടി.​സി​യി​ലി​ല്ല. ഹൈകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കെ.എ​സ്.​ആ​ർ.​ടി.​സിയിലെ 3,861 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് ഉത്തരവിറങ്ങി. അതോടൊപ്പം പി.എസ്‌.സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് ഇന്നു മുതല്‍ നിയമന ശിപാര്‍ശ നല്‍കിത്തുടങ്ങും. ഇന്നു തന്നെ ജീവനക്കാരെ പിരിച്ചുവിടണമെന്നു ഹൈകോടതി നിര്‍ദേശിക്കുകയായിരുന്നു.

ഹൈ​കോ​ട​തി ഉ​ത്ത​ര​വി​​​െൻറ​യും പി​ന്നാ​ലെ​യു​ള്ള അ​ന്ത്യ​ശാ​സ​ന​ത്തി​​െൻറ​യും ഫ​ല​മാ​യി എ​ട്ടും ഒ​മ്പ​തും വ​ർ​ഷം സ​ർ​വി​സു​ള്ള 3851 പേ​രാ​ണ്  പു​റ​ത്താ​ക്കിയന്ന​ത്. പ​ട്ടി​ക ത​യാ​റാ​ക്കി രാ​ത്രി വൈ​കി​യാ​ണ് ഡി​പ്പോ​ക​ൾ​ക്ക് കൈ​മാ​റി​യ​ത്. വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട ആ​ത്മ​ബ​ന്ധം അ​പ്ര​തീ​ക്ഷി​ത​മാ​യി മു​റി​ച്ചു മാ​റ്റു​ന്ന​തി​​െൻറ പി​ട​ച്ചി​ലോെ​ട​യാ​ണ് പ​ല​രും ടി​ക്ക​റ്റ് മെ​ഷീ​നു​ക​ൾ തി​രി​കെ​യേ​ൽ​പി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വി​ത​ത്തി​ന് സിം​ഗി​ൾ ബെ​ൽ കൊ​ടു​ത്ത​ത്. 

ഗ്രാ​മ​ങ്ങ​ളി​ലെ ഒ​റ്റ​പ്പെ​ട്ട​തും വി​ദൂ​ര​ങ്ങ​ളി​ലു​ള്ള​തു​മാ​യ രാ​ത്രി കാ​ല അ​വ​സാ​ന സ​ർ​വി​സാ​യ സ്‌​റ്റേ ഡ്യൂ​ട്ടി​ക​ൾ​ക്ക് പ​ല​പ്പോ​ഴും നി​യോ​ഗി​ക്കു​ന്ന​ത് എം​പാ​ന​ലു​കാ​രെ​യാ​ണ്. സ്ഥി​രം യാ​ത്ര​ക്കാ​ർ അ​വ​സാ​ന ബ​സു​ക​ളി​ൽ ഏ​റെ​യു​മു​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ വ്യ​ക്തി ബ​ന്ധ​ങ്ങ​ളി​ൽ നി​ന്നു​കൂ​ടി​യു​ള്ള വി​ട പ​റ​ച്ചി​ലാ​യി​രു​ന്നു പ​ല​ർ​ക്കും അ​വ​സാ​ന ഷെ​ഡ്യൂ​ൾ. 

സ്ഥാ​പ​നം തി​രി​ച്ചു വി​ളി​ക്കു​മെ​ന്ന പ്ര​ത്യാ​ശ​യോ​ടെ​യാ​ണ് ഇ​വ​രി​ൽ പ​ല​രും പ​ടി​യി​റ​ങ്ങു​ന്ന​ത്. താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ ഒ​ഴി​വാ​ക്കു​ന്ന​തി​ന് സാ​വ​കാ​ശം തേ​ടി​യെ​ങ്കി​ലും കോ​ട​തി അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ ഒ​ഴി​വാ​ക്കു​ന്ന​തി​നോ​ട് സ​ര്‍ക്കാ​റി​നും താ​ൽ​പ​ര്യ​മി​ല്ല. അ​പ്പീ​ല്‍ ന​ല്‍കാ​ന്‍ തീ​രു​മാ​നി​ച്ചെ​ങ്കി​ലും അ​തി​നു​ള്ള സാ​വ​കാ​ശം ല​ഭി​ച്ചി​ട്ടി​ല്ല. 

ക​ണ്ട​ക്ട​ര്‍മാ​രു​ടെ അ​ഭാ​വം കാ​ര​ണം ബ​സു​ക​ള്‍ മു​ട​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ മാ​നേ​ജ്​​മ​​െൻറ്​ ന​ട​പ​ടി ആ​രം​ഭി​ച്ചു. സ്ഥി​രം ക​ണ്ട​ക്ട​ര്‍മാ​രു​ടെ അ​വ​ധി​ക​ള്‍ നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. ചീ​ഫ് ഓ​ഫി​സി​​െൻറ അ​നു​മ​തി​യി​ല്ലാ​തെ അ​വ​ധി ന​ല്‍കേ​ണ്ട​തി​ല്ലെ​ന്ന് ഉ​ത്ത​ര​വി​റ​ങ്ങി. ബ​സ് സ​ര്‍വി​സു​ക​ളെ ബാ​ധി​ക്കാ​ത്ത വി​ധ​ത്തി​ല്‍ മാ​ത്ര​മേ വീ​ക്ക്‌​ലി, ഡ്യൂ​ട്ടി ഓ​ഫു​ക​ള്‍ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. ഡ്രൈ​വ​ര്‍-​കം ക​ണ്ട​ക്ട​ര്‍ സം​വി​ധാ​നം കൂ​ടു​ത​ല്‍ ബ​സു​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​നും നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, പി​രി​ച്ചു​വി​ടാ​നു​ള്ള ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് എം​പാ​ന​ല്‍ ജീ​വ​ന​ക്കാ​രു​ടെ തീ​രു​മാ​നം.




Previous Post Next Post
3/TECH/col-right