മുക്കം: സംസ്ഥാന സര്‍ക്കാരിന്റെ ഉജ്വല്‍ ബാല്യ പുരസ്കാര ജേതാവ് ഓമശേരി വെളിമണ്ണയിലെ ആസിമിന്റെ ഇലക് ട്രിക് വീല്‍ ചെയര്‍ എന്ന മോഹം നിറവേറ്റി പന്നിക്കോട്ടെ ലൗ ഷോര്‍ സ്പെഷല്‍ സ്കൂള്‍.
വൈകല്യങ്ങള്‍ മൂലം സ്വന്തം വീടിനു സമീപം തന്നെ പഠിക്കാനുള്ള സൗകര്യങ്ങള്‍ നേടിയെടുക്കാന്‍ നിരന്തരം സര്‍ക്കാരിലും മറ്റും പോരാട്ടത്തിലാണ് ആസിം. ഇലക്ട്രിക് വീല്‍ചെയര്‍ എന്ന ആഗ്രഹം ദിവസങ്ങള്‍ക്ക് മുമ്ബാണ് ലൗ ഷോര്‍ സ്പെഷല്‍ സ്കൂള്‍ സെക്രട്ടറി യു.എ. മുനീറുമായി ആസിം പങ്കുവച്ചിരുന്നത്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന സുഹൃത്ത് എ.പി.
ശംസുദ്ദീന്‍ കല്പകഞ്ചേരിയോട് ആസിമിന്റെ ആഗ്രഹം യു.എ. മുനീര്‍ ധരിപ്പിക്കുകയായിരുന്നു. അധികം താമസിയാതെ രണ്ട് ലക്ഷത്തോളം വില വരുന്ന ആധുനിക സൗകര്യങ്ങളോട് കൂടിയ ഇലക്ട്രിക് വീല്‍ ചെയര്‍ ആസിമിനെ തേടിയെത്തുകയായിരുന്നു.
എ.പി.അബ്ദു സുബ്ഹാന് ആസിമിന് വീല്‍ ചെയര്‍ സമ്മാനിച്ചു. യു.എ. മുനീര്‍ അധ്യക്ഷത വഹിച്ചു.

Tags:
KOZHIKODE