Trending

പന്നൂര്‍ വെസ്റ്റ് എ എം എല്‍ പി യില്‍ ഇനി സ്ട്രോബറിയും കായ്ക്കും

കൊടുവള്ളി:സംസ്ഥാന സര്‍ക്കാറിന്‍റെ ഹരിത കേരളം പദ്ധതിയും ഗ്രീന്‍ ക്ളീന്‍ കിഴക്കോത്തും നടപ്പിലാക്കാന്‍ ഫാഷന്‍ഫ്രൂട്ട് കൊണ്ട് ഹരിതപന്തലും  ജൈവപച്ചക്കറി തോട്ടവും  കൃഷിചെയ്തതി പിന്നാലെ              സ്ട്രോബറികൃഷിയും, മുന്തിരി തോട്ടവും, കോവക്ക തോട്ടവും.


പാഠ്യ പാഠ്യേതര രംഗത്ത് മികവ് തെളിയിച്ച സ്ക്കൂള്‍ കാര്‍ഷികമേഘലയിലും പുതുചരിത്രം രചിക്കുകയാണ്  ഒട്ടുമാവുകള്‍ ,സപ്പോട്ട,റമ്പുട്ടാന്‍ തുടങ്ങി വിവിധതരം ഫലവൃക്ഷതൈകള്‍ കൃഷിചെയ്തിട്ടുണ്ട് .

പന്നൂര്‍ വെസ്റ്റ് എ എം എല്‍ പി സ്ക്കൂള്‍ സംസ്ഥാന ത്ത് തന്നെ  മാതൃകയാവുകയാണ്*പി ടി എ വൈസ്പ്രസിഡന്‍റും യുവ കര്‍ഷകനുമായ  വി പി അഷ്റഫിന്‍റെ നേതൃത്തത്തിലാണ് സ്കൂള്‍ ഹരിതവല്‍ക്കരിക്കുന്നത്.

സ്ട്രോബറി കൃഷി കോഴിക്കോട് ജില്ലാപഞ്ചായത്ത് അംഗം MA ഗഫൂര്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്‍റ്  അബ്ദുസ്സലാം അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്‍റ് വി പി അഷ്റഫ് ,എം പി ടി എ പ്രസിഡന്‍റ് സരിത ,വൈസ്പ്രസിഡന്‍റ്  സലീന  ,നൗഷാദ് പന്നൂര്‍ ,സദീഷന്‍ ,അഷ്റഫ് കെ സി ,അബ്ദുറഹിമാന്‍ മാസ്റ്റര്‍ ,റഹ്മത്ത്ബീവി ,സലീന ടീച്ചര്‍ ,ഷംന ടീച്ചര്‍ ,അന്‍സിന സംസാരിച്ചു.

ഹെഡ്മിസ്ട്രസ് റുഖിയ്യ ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അബ്ദുറഹിമാന്‍ മാസ്റ്റര്‍  നന്ദിയും പറഞ്ഞു.


Previous Post Next Post
3/TECH/col-right