Trending

എയിഡഡ്‌ സ്ക്കൂളിലെ അംഗീകാരം ലഭിക്കാത്ത ജീവനക്കാർ ശക്തമായ സമരത്തിലേക്ക്

2016 ജൂൺ മുതൽ  എയിഡഡ്  സ്കൂളിൽ നിയമനം നേടിയിട്ടും കെ.ഇ. ആർ. ഭേദഗതി മൂലം നിയമനാംഗീകാരം ലഭിക്കാത്ത ജീവനക്കാരുടെ സംസ്ഥാന സമിതി യോഗം ശക്തമായ സമര പരിപാടികൾ ആരംഭിക്കാൻ തീരുമാനിച്ചു.


തസ്തിക നിർണയം നടത്തി തസ്തിക ഉണ്ടായിട്ടുപോലും നിയമനാംഗീകാരം നൽകാതെ സർക്കാർ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. 

ഹൈടെക് ന് കോടികൾ ചിലവഴിച്ചു പണം ചിലവാക്കുമ്പോൾ അവിടെ പഠിപ്പിക്കുന്ന അധ്യാപകർക്ക് ശമ്പളമില്ല എന്ന വസ്തുത സർക്കാർ മറന്നുപോകുന്നു. 

ഇതിനെതിരെ സമരം നടത്തുവാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു വരുംദിവസങ്ങളിൽ ഡിഇഒ ഓഫീസ് മുമ്പിലും DPI ഓഫീസ് മുമ്പിലും സെക്രട്ടറിയേറ്റ് മുമ്പിലും ശക്തമായ സമരപരിപാടികൾക്ക് ആസൂത്രണം ചെയ്യാൻ KVR HS ഷൊർണ്ണൂരിൽ ചേർന്ന യോഗം തീരുമാനിച്ചു. 

യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് പൊന്നുമണി .കെ. കെ അധ്യക്ഷത വഹിച്ചുസംസ്ഥാന സെക്രട്ടറി സൂ ജീഷ് മാസ്റ്റർ സ്വാഗതവും ട്രഷറർ മുഹമ്മദ് ലബീബ്. കെ നന്ദി രേഖപ്പെടുത്തി. 

എല്ലാ ജില്ലകളിൽനിന്നും ജില്ലാ ഭാരവാഹികൾ ചർച്ചയിൽ പങ്കെടുത്തു. ഒറ്റക്കെട്ടായ സമരം നടത്താൻ തീരുമാനിച്ചു.


Previous Post Next Post
3/TECH/col-right