Trending

താമരശ്ശേരി സ്വദേശി ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

താമരശ്ശേരി:താമരശ്ശേരി സ്വദേശിയെ ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച
നിലയില്‍ കണ്ടെത്തി. 


അമ്പായത്തോട് അബ്ദുല്‍ ഗഫൂറിന്റെയും സീനത്തിന്റെയും മകനായ റിഷാലിനെ(23)യാണ് ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ദുബൈ അല്‍ഖൂസ് ഗ്രാന്‍ഡ് സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനാണ്. 

സംഭവത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിക്കുന്നു. 


മോർച്ചറിയിലേക്ക് മാറ്റിയ മൃതഹേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.

Previous Post Next Post
3/TECH/col-right