യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ം: ബാ​ര്‍ മാ​നേ​ജ​ര്‍ അ​റ​സ്റ്റി​ല്‍ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 14 December 2018

യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ം: ബാ​ര്‍ മാ​നേ​ജ​ര്‍ അ​റ​സ്റ്റി​ല്‍

താ​മ​ര​ശേ​രി: താ​മ​ര​ശേ​രി ചു​ങ്ക​ത്തെ ഹ​സ്തി​ന​പു​രി ബാ​റി​ല്‍ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രു​ടെ മ​ര്‍​ദ്ദ​ന​മേ​റ്റ് യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ബാ​ര്‍ മാ​നേ​ജരെ താ​മ​ര​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 
തൃ​ശൂ​ര്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ പ​ടാ​ക്കു​ളം തേ​വാ​ലി​യി​ല്‍ ടി.​കെ. ബാ​ബു (67) വിനെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തോ​ടെ കേ​സി​ല്‍ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. ഇ​ക്ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.30 നാ​ണ് ബാ​റി​ല്‍ മ​ദ്യ​പി​ക്കാ​നെ​ത്തി​യ ക​ട്ടി​പ്പാ​റ ച​മ​ല്‍ പൂ​വ​ന്മ​ല​യി​ല്‍ വി​ജ​യ​ന്‍റെ മ​ക​ന്‍ റി​ബാ​ഷ് (40) സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രു​ടെ മ​ര്‍​ദ്ദ​ന​മേ​റ്റ് മ​രി​ച്ച​ത്. 

]
റി​ബാ​ഷി​ന് മ​ര്‍​ദ്ദ​ന​മേ​ല്‍​ക്കു​മ്പോ​ള്‍ ബാ​ര്‍ മാ​നേ​ജ​ര്‍ ബാ​ബു സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍​ക്കൊ​പ്പം നി​ല്‍​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ബാ​റി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​യി​രു​ന്നു. സം​ഭ​വ​ം പോ​ലീ​സി​ല്‍ അ​റി​യി​ക്കാ​തി​രു​ന്ന​തും തെ​ളി​വ് ന​ശി​പ്പി​ച്ച​തു​മാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ പോ​സീ​സ് ചു​മ​ത്തി​യ കേ​സ്.


രാ​ത്രി ഒ​ന്‍​പ​ത​ര​യ്ക്ക് മ​ര്‍​ദ്ദ​ന​മേ​റ്റ് ബാ​റി​ന്‍റെ മു​റ്റ​ത്ത് വീ​ണു​കി​ട​ന്ന റി​ബാ​ഷി​നെ ബാ​ര്‍ അ​ട​ച്ച് രാ​ത്രി 11ന് ​ക​ഴി​ഞ്ഞ ശേ​ഷം ഗെ​യ്റ്റി​നു പു​റ​ത്തേ​ക്ക് മാ​റ്റി​ക്കി​ട​ത്തു​ക​യാ​ണ് ചെ​യ്ത​ത്. രാ​വി​ലെ​യോ​ടെ നാ​ട്ടു​കാ​രാ​ണ് സം​ഭ​വം പോ​ലീ​സി​ല്‍ അ​റി​യി​ച്ച​ത്.


No comments:

Post a Comment

Post Bottom Ad

Nature