ഭിന്നശേഷി വാരാചരണത്തിന് സമാപനം:ഹസനിയ വിദ്യാർത്ഥികളുടെ ഗ്രാമസഭ സന്ദർശനം ശ്രദ്ധേയമായി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 5 December 2018

ഭിന്നശേഷി വാരാചരണത്തിന് സമാപനം:ഹസനിയ വിദ്യാർത്ഥികളുടെ ഗ്രാമസഭ സന്ദർശനം ശ്രദ്ധേയമായി

മടവൂർ: ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി മുട്ടാഞ്ചേരി ഹസനിയ എയുപി സ്കൂൾ വിദ്യാർത്ഥികളുടെ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരുടെ ഗ്രാമസഭ സന്ദർശനം ഏവർക്കും പുതിയ അനുഭവമായി .മടവൂർ ഗ്രാമപഞ്ചായത്ത് പള്ളിത്താഴത്ത് നിർമ്മിച്ച പകൽ വീട്ടിൽ നടന്ന ഗ്രാമസഭയിൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നായി നൂറ് കണക്കിനാളുകൾ സംബന്ധിച്ചു.വാരാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ചിത്രരചന, ഗൃഹസന്ദർശനം, അനുഭവക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഗ്രാമസഭ സന്ദർശിച്ച വിദ്യാർത്ഥികളുടെ കലാപരിപാടികൾ ഏവരുടെയും മനം കവർന്നു.

പരിപാടിക്ക് സ്കൂൾ ലീഡർ എൻ. പി ഷഹാന തസ് ലി, ഡെപ്പ്യൂട്ടി ലീഡർ കെ.കെ ഫസിൻ അഹമ്മദ്, ഹെഡ് മാസ്റ്റർ ചോലക്കര മുഹമ്മദ് ,പി ടി എ പ്രസിഡന്റ് എ പി യൂസുഫലി, അനീസ് മാസ്റ്റർ ,പി സി സഹീർ മാസ്റ്റർ ,കെ.കെ ഷഹ്സാദി ,അനഘ,അഫ്റ ഫാത്തിമ എന്നിവർ നേതൃത്വം നൽകി.

വികലാംഗരുടെ പ്രശ്നങ്ങളൂം പ്രയാസങ്ങളും  നേരിട്ട് മനസ്സിലാക്കാനും ഗ്രാമസഭയുടെ നടത്തിപ്പിന്റെ ഘടന മനസ്സിലാക്കാനും ഗ്രാമസഭ സന്ദർശനം കൊണ്ട് വിദ്യാർത്ഥികൾക്ക് സഹായകരമായി .പഞ്ചായത്ത് പ്രസിഡന്റ് പി വി പങ്കജാക്ഷൻ ഗ്രാമസഭ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ ടി ഹസീന അധ്യക്ഷം വഹിച്ചു - മെമ്പർ എ പി അബൂ, മടവൂർ സൈനുദ്ദീൻ, മുഹമ്മദ് കാരാട്ടിൽ ,ആലി എന്നിവർ സംസാരിച്ചു.


വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിസി റിയാസ് ഖാൻ സ്വാഗതവും സൂപ്പർവൈസർ ഷീജ നന്ദിയും പറഞ്ഞു.


No comments:

Post a Comment

Post Bottom Ad

Nature