Trending

പാലക്കുറ്റി സ്കൂൾ:ഫുട്ബോൾ മേള സമാപിച്ചു

കൊടുവള്ളി:  പാലക്കുറ്റി എ.എം.എൽ.പി. സ്കൂൾ സംഘടിപ്പിച്ച ഫുട്ബോൾ മേളയുടെ സമാപനം പരപ്പൻ പോയിൽ ടർഫ് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരങ്ങളോടെ സമാപിച്ചു. ഫൈനൽ താമരശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ സി.കെ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. 



ആൺ കുട്ടികളുടെ വിഭാഗത്തിൽ റെഡ്സ്റ്റാർ  മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് യെല്ലോ ബേർഡ്സിനെയും പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നേ പൂജ്യത്തിന് ഫൈവ് റോസ്  ലില്ലി ഫൈവിനേയും പരാജയപ്പെടുത്തി. 


വിജയികൾക്കുള്ള ട്രോഫികൾ പി.ടി.എ, പ്രസിഡണ്ട്  എം.ജബ്ബാർ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ ടി.വി.മജീദ്, റിയാസ് മാസ്റ്റർ, പി.ഷാജിർ ,ബഷീർ .പി , എൻ.സി.റഫീഖ്, ഫൈസൽ തങ്ങൾ, നിസാർ.കെ.ടി, ഷ ഉണ്ണി രാജൻ എന്നിവർ പങ്കെടുത്തു.


Previous Post Next Post
3/TECH/col-right