മടവൂർ : മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് ലഭിച്ച പയമ്പാലശ്ശേരി എ.എം.എൽ.പി സ്കൂൾ (പുല്ലോറമ്മൽ ) പൂർവ്വവിദ്യാർത്ഥി യായിരുന്ന കോഴിക്കോട് ഗവണ്മെന്റ് കോളേജ് പ്രൊഫസർ കെ.കെ. സൈജലിനെ മാതൃസ്‌കൂൾ പി.ടി.എ കമ്മിറ്റി അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി. അലിയ്യ് മാസ്റ്റർ ഉത്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സി.വി.എ. റഹ്‌മാൻ അധ്യക്ഷത വഹിച്ചു. എൻ.ഐ.ടി പ്രൊഫസർ ഡോക്ടർ ജയരാജൻ ഉപഹാരസമർപ്പണം നടത്തി. സ്കൂൾ മാനേജർ ഡോക്ടർ വി.സി. അബ്ദുൽ ജലീൽ പൊന്നാട അണിയിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ കെ. ഷൈനി, റിട്ടയേർഡ് ഹെഡ് മാസ്റ്റർ ഇ.കെ.രാധാകൃഷ്ണൻ മാസ്റ്റർ, മമ്മി മാസ്റ്റർ, എസ്.എസ്.ജി ചെയർമാൻ ടി.ടി.മുഹമ്മദ്,പൂർവ്വവിദ്യാർത്ഥി സംഘടന പ്രസിഡന്റ് കെ.ഭാസ്കരൻ, കെ.കെ. അബ്ദുറഹിമാൻ, കെ.കെ.സൈജൽ സംസാരിച്ചു. ഹെഡ്മിസ്ട്രസ് വി. ഖദീജ ടീച്ചർ സ്വാഗതവും അബ്ദുസ്സലീം. വി നന്ദി യും പറഞ്ഞു.
ഫോട്ടോ : ഡോക്ടറേറ്റ് ലഭിച്ച പയമ്പിലാശ്ശേരി എ.എം.എൽ.പി സ്കൂൾ പൂർവ്വവിദ്യാർത്ഥി കെ.കെ.സൈജലിനുള്ള ഉപഹാരസമർപ്പണം എൻ.ഐ.ടി പ്രൊഫസർ ജയരാജൻ നിർവ്വഹിക്കുന്നു.
Tags:
MADAVOOR