തണ്ണികുണ്ടുങ്ങൽ തണ്ണികുണ്ടുങ്ങൽ അൽ ഹിദായ മദ്രസ വിദ്യാർത്ഥി ഫെസ്റ്റ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ എം എ ഗഫൂർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ സലാം പാറക്കണ്ടി അധ്യക്ഷത വഹിച്ചു .
മലയാളമനോരമ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ അനീസ് കത്തറമ്മൽ മുഖ്യാതിഥിയായി. മുനീർ വി കെ ട്രോഫികൾ വിതരണം ചെയ്തു.
സുലൈമാൻ മുസ്‌ലിയാർ, ജബ്ബാർ ഫൈസി , എം സി മുഹമ്മദ് മുസ്ലിയാർ ,
എം ടി മുഹമ്മദ്, ഷറഫുദ്ദീൻ കെ എച്ച്, ജംഷിദ് കെ എന്നിവർ സംസാരിച്ചു..
സെക്രട്ടറി ടി കെ ഷാനവാസ് സ്വാഗതവും ടി കെ മുഹമ്മദ് മുസ്‌ലിയാർ നന്ദിയും പറഞ്ഞു
Tags:
ELETTIL NEWS