കോഴിക്കോട്: സിനിമാ നടൻ കെ ടി സി അബ്ദുള്ള (82) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അറബിക്കഥ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഖബറടക്കം 18-11-2018- ഞായർ നടക്കും.