Trending

CH സെൻറർ ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

കാന്തപുരം: മൂന്നാമത് ധന്വന്തരി ദിനത്തിന്റെ ഭാഗമായി 'ഉണ്ണികുളം, താമരശ്ശേരി ആയുഷ് ആയുർവേദ കേന്ദ്രങ്ങളുടെ സഹകരണത്തോടെ കാന്തപുരം  CH സെൻറർ കാന്തപുരത്ത്  സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി. 


ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി ബിനോയ് ഉൽഘാടനം ചെയ്തു.
കെ.പി. സക്കീന അധ്യക്ഷത വഹിച്ചു. എ.പി.ഉസൈൻ മാസ്റ്റർ, സി. കെ. അശ്റഫ്, വി.കെ മുഹമ്മദ്, എ.പി. അബദുറഹിമാൻ മാസ്റ്റർ, ഫസൽ വാരിസ് എന്നിവർ സംസാരിച്ചു. മുനീർ കെ.കെ സ്വാഗതവും മൻസൂർ അവേലത്ത് നന്ദിയും പറഞ്ഞു.

പരിശോധനയ്ക്ക് ഡോ: സിമി പി, ഡോ: സുഗിന, ഡോ: വിഷ്ണു എസ് ദാസ്, ഡോ: ജുഹ്സിന ഷറിൻ എന്നിവർ നേതൃത്വം നൽകി.


ക്യാമ്പിൽ നൂറിലധികം രോഗികൾ പങ്കെടുത്തു. കഴിഞ്ഞ വർഷം ഉൽഘാടനം ചെയ്ത കാന്തപുരം സി.എച്ച് സെന്റർ പത്തോളം മെഡിക്കൽ ക്യാമ്പ് നടത്തുകയും ആയിരത്തിയഞ്ഞൂറോളം രോഗികൾക്ക് ആശ്വാസമാകാൻ സാധിക്കുകയും ചെയ്തതായി കോഡിനേറ്റർ മൻസൂർ മാസ്റ്റർ അവേലത്ത് പറഞ്ഞു.വിവിധ ക്യാമ്പുകൾ നടത്തിയെങ്കിലും ആദ്യമായാണ് ആയുർവേദ മെഡിക്കൽ ക്യാമ്പ് സൗജന്യമായി നടത്തുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.


Previous Post Next Post
3/TECH/col-right