Trending

മത്സരപരീക്ഷകൾക്ക് പ്രാധാന്യം നൽകി- ഐ ഗേറ്റ് പൂനൂർ

പൂനൂർ:മത്സരങ്ങളുടെ ആധുനിക ലോകത്ത് ചെറുപ്രായത്തിൽ തന്നെ മത്സര പരീക്ഷകൾക്ക് പ്രാധാന്യം നൽകി വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന  പ്രവർത്തനങ്ങളുമായി ഐ ഗേറ്റ് മാതൃകയാകുന്നു. ഹൈസ്കൂൾതലം വരെ വിദ്യാർത്ഥികൾക്ക് എഴുതാൻ സാധിക്കുന്ന നാഷണൽ ടാലന്റ് സെർച്ച് എക്സാം (NTSE), നാഷണൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് (NMMS), USS, LSS എന്നീ പരീക്ഷകൾക്കാണ് ഐ ഗേറ്റ് നിലവിൽ പരിശീലനം നൽകി വരുന്നത്.
 



നാഷണൽ ടാലന്റ് സെർച്ച് എക്സാം പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് നടത്തി വരുന്നത്. ഈ പരീക്ഷ പാസാകുന്ന വിദ്യാർത്ഥികൾക്ക് മാസത്തിൽ 1250 രൂപ വീതം പി.ജി. പഠനം പൂർത്തിയാക്കുന്നത് വരെ ലഭിക്കുന്നതാണ്. 


എട്ടാം ക്ലാസിൽ പഠിക്കുന്ന ഒന്നര ലക്ഷത്തിൽ താഴെ വരുമാനമുള്ള  വിദ്യാർത്ഥികൾക്ക് എഴുതാൻ പറ്റുന്ന സ്കോളർഷിപ്പ് പരീക്ഷയാണ് NMMS. ഈ പരീക്ഷ പാസാകുന്ന വിദ്യാർത്ഥികൾക്ക് ഹയർ സെക്കണ്ടറി പഠനം പൂർത്തിയാകുന്നത് വരെ മാസത്തിൽ 1000 രൂപ  ( 9, 10, +1, +2) വീതം ലഭിക്കുന്നതാണ്. 


കേന്ദ്രാവിഷകൃത പദ്ധതിയായ NTSEക്കും NMMS നും MAT ( Mental Ability Test ) SAT ( Scholaടtic Aptitude Test ) എന്നീ രണ്ട് പേപ്പറുകളിലായാണ് പരീക്ഷ നടക്കുന്നത്. ഈ വർഷത്തെ പരീക്ഷ 18-11-2018 നാണ്. 


UP സ്കൂൾ വിദ്യാർത്ഥികൾക്കായി USS ഉം LP വിദ്യാർത്ഥികൾക്കായി LSS ഉം സംസ്ഥാന പൊതു വിദ്യഭ്യാസ വകുപ്പാണ് നടത്തുന്നത്. USS ന് 3000 രൂപയും LSS ന് 1500 രൂപ വീതവും നൽകി വരുന്നു.



എസ്. എസ്. എൽ സി പരീക്ഷയക്കും ഹയർ സെക്കണ്ടറി പരീക്ഷയ്ക്കും ഉന്നത മാർക്ക് നേടുന്ന വിദ്യാർത്ഥികൾ പോലും മത്സര പരീക്ഷകളിൽ പിന്നോക്കം പോകുന്ന പ്രവണതയാണ് കണ്ട് വരുന്നത്, ഈ പിന്നോക്കാവസ്ഥ പരിഹരിച്ച് PSC/ UPSC/SSC/IPS/IAS പോലുള്ള പരീക്ഷകൾക്ക് നമ്മുടെ പ്രദേശത്തെ യുവതലമുറയെ സജ്ജമാക്കുക എന്നതാണ് ഐ ഗേറ്റ് ലക്ഷ്യം വെക്കുന്നത്. 

 

NTSE പരീക്ഷയ്ക്ക് പരിശീലനം നൽകുന്ന കോഴിക്കോട് ജില്ലയിലെ ആദ്യ സെൻറർ എന്ന ഖ്യാതിയും പുനൂർ ഐ ഗേറ്റിനുള്ളതാണന്ന് ഭാരവാഹികൾ പറഞ്ഞു. കൂടാതെ 8, 9, 10 ഇഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്കായി ട്യൂഷനും ആറാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഗ്ലോബൽ വിസ് എന്ന പേരിൽ തുടർച്ചയായ മോട്ടിവേഷൻ ക്ലാസുകളും നടത്തി വരുന്നു.



മുകളിൽ പറഞ്ഞ ഏതങ്കിലും പരീക്ഷകൾക്ക് ചേരാൻ ആഗ്രഹിക്കുന്നവർ 9846653258, 8086759165, 9846885318 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കോഴ്സ് കോഡിനേറ്റർ അറിയിച്ചു.





Previous Post Next Post
3/TECH/col-right