Trending

"മലയാണ്മ18 "ന് വർണാഭമായ സമാപനം

മടവൂർ:കേരള പിറവിയുടെ ചരിത്രവും സമകാലികവും  സാംസ്കാരിക വിദ്യാഭ്യാസ മേഖലയിലെ വളർച്ചയും പുരോഗതിയും ഓർമ്മിപ്പിക്കുവാനും മനസ്സിലാക്കാനും മടവൂർ എ യു പി സ്കൂളിന്റെ കീഴിൽ
കേരള പിറവി ദിനാഘോഷമായ  "മലയാണ്മ 18 " വർണാഭമായി ആഘോഷിച്ചു. 




സ്കൂളിലെ മികച്ച കുട്ടി കർഷകന് അഫ് ലഹ് പി  ന് നാട്ടുമാവ് തൈ നൽകി  കോഴിക്കോട് സബ് കലക്ടർ  വി വിഘ്നേശ്വരി ഐ എ എസ് ഉദ്ഘാടനം നിർവ്വഹിച്ചു. .കേരള പിറവിയോടനുബന്ധിച്ച് ക്വിസ് പോഗ്രാം, ചരിത്ര സെമിനാർ, എക്സിബിഷൻ ,ചാർട്ട് മത്സരം മെഗാ തിരുവാതിര തുടങ്ങിയവ നടക്കും.പി ടി എ പ്രസിഡന്റ് ടി.കെ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. 

പ്രളയാന്തര കേരളത്തെ എല്ലാവരുടെയും സഹായത്തോടെ നവകേരളം കെട്ടി പെടുക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്ന് കലക്ടർ ഒർമിപ്പിച്ചു. ഡയറ്റ് ഫാക്കൽറ്റി ഡോ.യു കെ അബ്ദുൽ നാസർ മാസ്റ്ററെ ആദരിച്ചു.കൊടുവള്ളി എ.ഇ. ഒ.മുരളി കൃഷ്ണർ അവാർഡ് ദാനം നടത്തി.

കൊടുവള്ളി ബി പി ഒ മെഹാലി ,ജില്ലാ പഞ്ചായത്ത് മെമ്പർ വി ഷക്കീല ടീച്ചർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സാമ്പിറ മൊടയാനി എപി നസ്തർ എസ് എസ് ജി കൺവീനർ അഹ് മദ് ഷബീർ, ഡോ:യു കെ അബ്ദുൽ നാസർ മാസ്റ്റർ ഷൈജ ടീച്ചർ, അബൂബക്കർ കുണ്ടായി എന്നിവർ സംസാരിച്ചു.

സബ്ജില്ലാ വിദ്യാരംഗം സർഗോത്സവം പുസ്തകാസ്വാദനം ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് മിദ് ലാജ്.കെ , ചിത്രരചന - ജലഛായംഒന്നാം സ്ഥാനം
സംഗീത് ജിത്ത്, കേരള പിറവി ക്വിസ് മത്സരം ഒന്നാം സ്ഥാനം നിവേദ് കൃഷണ
എന്നിവരെ അനുമോദിച്ചു .


സ്കൂൾ ഹെഡ് മാസ്റ്റർ എം അബ്ദുൽ അസീസ് മാസ്റ്റർ സ്വാഗതവും, അശ്ചിൻ ഷരത്ത് നന്ദിയും പറഞ്ഞു.




Previous Post Next Post
3/TECH/col-right