Trending

അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു.

മടവൂർ : കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് 2018-19 വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ ചിലവഴിച്ച് പണിതീർത്ത മടവൂർ പഞ്ചായത്തിലെ ചാത്തനാറമ്പ് അങ്കണവാടി കെട്ടിടോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇൻ-ചാർജ് സൂപ്പർ അഹമ്മദ്കുട്ടി ഹാജി നിർവ്വഹിച്ചു.



ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശശി ചക്കാലക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി പങ്കജാക്ഷൻ മുഖ്യാതിഥിയായി.


ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹസീന ടീച്ചർ,സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺന്മാരായ സിന്ധു മോഹൻ ,സക്കീന മുഹമ്മദ്,ബ്ലോക്ക് മെമ്പർ ടി അലിയ്യി മാസ്റ്റർ, മെമ്പർ കെ.ടി ഷൈനി ,മുൻ മെമ്പർമാരായ വി ഖദീജ ടീച്ചർ പി.കെ ,ഇ ചന്ദ്രൻ ,സി വിനോദരൻ,ജെസ്സി ടീച്ചർ, ടി കെ പുരുഷോത്തമൻ ,രഘു അരീക്കൽ, ദേവരാജൻ, നഫീസ തുടങ്ങിയവർ സംസാരിച്ചു.

മെമ്പർ ഇ അംബുജം സ്വാഗതവും,ജലജ നന്ദിയും പറഞ്ഞു.


Previous Post Next Post
3/TECH/col-right