വയലിനിസ്​റ്റ്​ ബാലഭാസ്​കർ അന്തരിച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 2 October 2018

വയലിനിസ്​റ്റ്​ ബാലഭാസ്​കർ അന്തരിച്ചു


വാഹനാപകടത്തിൽ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന വയലിനിസ്​റ്റ്​ ബാല ഭാസ്​കർ (40) ഇന്ന്​ പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി. ഇക്കഴിഞ്ഞ 25ന്​ പുലർച്ചെ തിരുവനന്തപുരത്തിനടുത്ത്​ പള്ളിപ്പുറത്ത്​ ബാലഭാസ്​കറും കുടുംബവും സഞ്ചരിച്ച കാർ മരത്തിലിടിച്ചാണ്​ അപകടമുണ്ടായത്​. രണ്ടു വയസ്സുകാരി മകൾ തേജസ്വിനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഭാര്യ ലക്ഷ്​മിയെയും ബാലഭാസ്​കറിനെയും ഡ്രൈവർ അർജുനെയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാക്കിയിരുന്നു. ലക്ഷ്​മി ഇപ്പോഴും ആശുപത്രിയിലാണ്​.
16 വർഷത്തെ കാത്തിരിപ്പിനു ശേഷം ജനിച്ച മകളുടെ വഴിപാടിനായി തൃശൂരിൽ ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങുന്ന വഴിയായിരുന്നു അപകടം. കാറി​​െൻറ മുൻസീറ്റിലായിരുന്നു ബാലഭാസ്​കറും കുഞ്ഞും. അപകടത്തിൽ കാറി​​െൻറ മുൻവശം പൂർണമായും തകർന്നിരുന്നു. ന​െട്ടല്ലിന്​ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്​കറിനെ അടിയന്തിര ശസ്​ത്രക്രിയക്കു ശേഷം വ​െൻറിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

അദ്ദേഹം അപകടനില തരണം ചെയ്​തതായി ഇന്നലെ രാത്രി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചിരുന്നു. ഒാ​ർ​മ സാ​ധാ​ര​ണ നി​ല​യി​ലാ​യെന്നും വ​െൻറിലേ​റ്റ​റി​​​​െൻറ സ​ഹാ​യം കു​റ​ച്ചുകൊണ്ടുവരികയാണെന്നുമായിരുന്നു ചികിത്സിച്ച ഡോക്​ടർമാർ പറഞ്ഞിരുന്നത്​. ബാ​ല​ഭാ​സ്‌​ക​റി​ന് ഇ​നി ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​രി​ല്ലെ​ന്നും ര​ണ്ടോ മൂ​ന്നോ ദി​വ​സം കൂ​ടി വ​​​െൻറി​ലേ​റ്റ​ർ സ​ഹാ​യം വേ​ണ്ടി​വ​രുമെന്നും മ​ര​ുന്നു​ക​ളോ​ട്​ പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെന്നുമുള്ള ശുഭാപ്​തി നിറഞ്ഞ വാർത്തകളായിരുന്നു ഇന്നലെ ലഭിച്ചത്​. എന്നാൽ, ഇന്ന്​ പുലർച്ചെയുണ്ടായ ഹൃദയാഘാതമാണ്​ മരണത്തിനു കാരണമായതെന്ന്​ ആശുപത്രി വൃത്തങ്ങൾ പറയുന്നു.
സംഗീതലോകത്തിൽ വയലിൻ മാന്ത്രികതയിലൂടെ ത​േൻറതായ വഴി വെട്ടിത്തുറന്ന ബാലഭാസ്​കർ കേരളത്തിൽ ഫ്യൂഷൻ സംഗീതത്തിന്​ മേൽവിലാസമുണ്ടാക്കിയ അപൂർവ സംഗീതപ്രതിഭയായിരുന്നു.

No comments:

Post a Comment

Post Bottom Ad

Nature