ELETTIL ONLINE NEWS NIGHT 01-10-2018 - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 1 October 2018

ELETTIL ONLINE NEWS NIGHT 01-10-2018

ELETTIL ONLINE NEWS NIGHT 01-10-2018
1194 കന്നി 15
1440 മുഹറം 21
തിങ്കൾ             🅾 എതിര്‍പ്പുയര്‍ത്തിയവരെയെല്ലാം മോശം പദപ്രയോഗത്തിലൂടെ അധിക്ഷേപിച്ച്‌ മാനസികമായി തകര്‍ത്തു; കലാഭവന്‍ മണിയുടെ കുടുംബത്തെ സീന്‍ ഡാര്‍ക്കാക്കി പരിഹസിച്ചു; സ്റ്റേജിലെ പുലയാട്ടിലൂടെ റിമി ടോമിയേയും അധിക്ഷേപിച്ചു; ഊള ഫാന്‍സെന്ന വിളിയില്‍ ലാല്‍ ഫാന്‍സുകാരും രോഷാകുലരായി; ഏഷ്യാനെറ്റിലെ ബിഗ് ബോസിലെ വിജയത്തോടെ ഇനി ഓട്ടം ലിജൊ ജോസ്‌ പെല്ലിശേരിയുടെ 'ജെല്ലിക്കെട്ടിലെ'  പോത്തിന് പിറകെ; സൂപ്പര്‍ സെലിബ്രറ്റിയായ സാബു ഇനി തരികിടയല്ല; ലസിതാ പാലയ്ക്കലിന്റെ പരാതിക്ക് ഇനി എന്ത് സംഭവിക്കും?.


🅾 സൗഹൃദത്തിനും മനുഷ്യത്വത്തിനും വലിയ വില കല്‍പിച്ചു; ഏത് കാര്യത്തിലും സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും ശക്തമായി പറഞ്ഞു; തന്നെ ചൊറിയാന്‍ അതിശക്തമായി ചൊറിഞ്ഞ് പതുക്കെ പതുക്കെ സര്‍വ്വവ്യാപിയായി; നേര്‍ക്കുനേര്‍ നിന്ന പേളിയേയും രഞ്ജിനിയേയും അര്‍ച്ചനയേയും മിത്രങ്ങളാക്കിയ മാജിക്; അവസാന എപ്പിസോഡുകളില്‍ മൊത്തം കുടുംബത്തേയും ഒന്നിച്ചു കൊണ്ടു പോയ വല്ല്യേട്ടന്‍; ബിഗ് ബോസില്‍ എന്തുകൊണ്ട് തരികിട സാബു താരമായി; തന്നെ വെറുത്തവരുടെ ഇഷ്ടം പോലും നേടിയെടുത്ത് ബിഗ് ബോസ് വിജയി.


🅾 ചെക്ക ചിവന്ത വാനം തീയറ്ററിൽ എത്തിയപ്പോൾ സിമ്പുവിനോടുള്ള ആരാധന മൂത്ത് ഭ്രാന്തായി; ശരീരത്തില്‍ കമ്ബി തുളച്ച്‌ ക്രെയിനില്‍ തൂങ്ങി കിടന്ന് കട്ടൗട്ടില്‍ പാലഭിഷേകം; സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോക്ക് ശക്തമായ വിമര്‍ശനം; താരങ്ങള്‍ ഇതിനെതിരെ പ്രതികരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.


'🅾 "രജനി സര്‍ ഒരു വലിയ പാഠപുസ്തകം തന്നെയാണ്! ആ പാഠപുസ്തകം മുഴുവനും വായിക്കാന്‍ പറ്റിയില്ലെങ്കിലും നേരിട്ട് കാണാനും കൂടെ അഭിനയിക്കാനും പറ്റിയത് ദൈവാനുഗ്രഹമായി കാണുന്നു; സൂപ്പര്‍സ്റ്റാറിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവച്ച്‌ കമ്മട്ടിപ്പാടം ഫെയിം ബാലന്‍ ചേട്ടന്‍.(മണികണ്ഠൻ )


🅾 'ഒരു സ്ത്രീ എന്ന നിലയ്ക്ക് ഇത് പറഞ്ഞെതീരു.. കാരണം കള്ളന് കഞ്ഞി വെയ്ക്കുന്നവന്‍ പൊലീസ്.. ഇതെനിക്ക് മനസിലായ കാര്യമാണ്; സാബുവിനെ സംരക്ഷിക്കാന്‍ സിപിഎം നേതാക്കള്‍ ഉണ്ട്; ഇവരെയോക്കെ ചീത്ത പറഞ്ഞ സാബു രക്ഷപ്പെട്ടു അല്ല രക്ഷപ്പെടുത്തി; ബിഗ് ബോസ് മലയാളത്തില്‍ തിരികിട സാബു ജേതാവായപ്പോള്‍ തന്നെ പരസ്യമായി അപമാനിച്ച കേസിന്റെ ദുരവസ്ഥ ഫേസ്‌ബുക്കില്‍ ഓര്‍മിപ്പിച്ച്‌ ലസിത പാലയ്ക്കല്‍; മോഹന്‍ലാലിനെയും റിമി ടോമിയെയും അധിക്ഷേപിച്ച സാബുവിന്റെ പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും ഒപ്പം.


🅾 ആദ്യം വലിയ കമ്പനിയെ ആണ്‌  വിഎഫ്‌എക്‌സ് ജോലികള്‍ ഏല്പിച്ചിരുന്നതെങ്കിലും അവര്‍ പറഞ്ഞ സമയത്ത് ജോലികള്‍ തീര്‍ത്ത് നല്കിയില്ല; പുതിയ കമ്ബനിയെ സമീപിച്ചതിന്റെ ഭാഗമായി ഒരുപാട് പ്രായോഗിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിരിക്കുകയാണ്; രജനീകാന്ത് ചിത്രം 2.0 റിലീസ് നീളുന്നതിന്റെ കാരണം വ്യക്തമാക്കി ശങ്കര്‍.


🅾 സാക്ഷികളുടെ പിന്തുണയും തെളിവുകളും ഉണ്ടായിട്ടും നാനയുടെ സഹായികള്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നും തനുശ്രി; അതിജീവിച്ചവള്‍ എന്ന് പറഞ്ഞ് പിന്തുണയറിച്ച പ്രിയങ്കാ ചോപ്രയോട് നടിക്ക് അതൃപ്തി; തനുശ്രീയുടെത് ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ കയറികൂടാനുള്ള ശ്രമമാണെന്ന് രാഖി സാവന്ത്; ബോളിവുഡില്‍ തനുശ്രീ തുടങ്ങിവച്ച വിവാദത്തിന് അവസാനമില്ല.


🅾 'ചാലക്കുടിക്കാരന്‍ ചങ്ങാതി' ബോക്‌സ് ഓഫീസില്‍ വന്‍ഹിറ്റ്! കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.കേരളത്തിൽ നിന്ന് ആദ്യ 3 ദിവസത്തെ കളക്ഷൻ മാത്രം 2.10 കോടി


🅾 ബിജുമേനോന്‍ കെട്ടിടം തൊഴിലാളിയാകുന്നു; ചിത്രം അടുത്തവര്‍ഷം തീയ്യേറ്ററിലെത്തും.വടക്കൻ സെൽഫിയുടെ സംവിധായകൻ പ്രജിത്ത്‌ ആണ്‌ സംവിധാനം. ചിത്രത്തിന്‌ പേര്‌ ഇട്ടിട്ടില്ല


🅾 മോഹന്‍ലാലിന്റെ ഡ്രാമ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.


🅾 വിജയ് ചിത്രം സര്‍ക്കാറിന്റെ ഓഡിയോ റൈറ്റ് സോണി മ്യൂസികിന്; സ്വന്തമാക്കിയത് വന്‍ തുകയ്ക്ക്.

No comments:

Post a Comment

Post Bottom Ad

Nature