ഈങ്ങാപ്പുഴ:വാഹന അപകടത്തിൽ 4 പേർക്ക് പരിക്ക് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 1 October 2018

ഈങ്ങാപ്പുഴ:വാഹന അപകടത്തിൽ 4 പേർക്ക് പരിക്ക്

താമരശ്ശേരി: ഈങ്ങാപ്പുഴ പെട്രോൾ പമ്പിന് സമീപത്താണ് KSRTC ബസ്സും, കാറും, ബൈക്കും അപകടത്തിൽപ്പെട്ടത്.അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു. യൂനിവേഴ്സിറ്റി ദേവതിയാൽ സ്വദേശികളായ ജോസ് (62). നിർമ്മല അംബിക (59). ലിഞ്ചു (27),മിഖായേൽ (1) എന്നിവർക്കാണ് പരിക്ക്.

ദേശീയപാതയിൽ ഈങ്ങാപ്പുഴക്ക് സമീപം എലോക്കരയിലാണ് അപകടമുണ്ടായത്. മാവേലിക്കരയിൽ നിന്നും സീതാമൗണ്ട്ലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സും,വയയനാട് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന KL 65 G 2931 സ്വിഫ്റ്റ്കാറും തമ്മിലാണ് അപകടമുണ്ടായത്  ഉണ്ടായത്.അമിതവേഗത്തിൽ വന്ന കാർ മറ്റൊരു വാഹനത്തെ മറി കടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായതെന്ന് ദൃസാക്ഷികൾ പറയുന്നു. അപകടത്തെ തുടർന്ന് കാറിൽ ഉണ്ടായിരുന്ന രണ്ടു യാത്രക്കാർ പുറത്തേക്ക് തെറിച്ചു വീഴുകയും, മറ്റു രണ്ടുപേർ വാഹനത്തിനകത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു.

കാർ നാട്ടുകാർ ചേർന്ന് വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ ഹോസ്പിറ്റലിലേക്ക് അയച്ചത്.താമരശ്ശേരി പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ  അപകടത്തിൽപ്പെട്ട കാർ മാറ്റിയശേഷം ഗതാഗതം പുന:സ്ഥാപിക്കുകയായിരുന്നു.

No comments:

Post a Comment

Post Bottom Ad

Nature