Trending

എസ്.ബി.ഐ: എ.ടി.എമ്മുകളില്‍ പിന്‍വലിക്കാവുന്ന തുക 20,000 രൂപയാക്കി.

എസ്.ബി.ഐയുടെ എ.ടി.എമ്മുകളില്‍ നിന്ന് പിന്‍വലിക്കാമായിരുന്ന തുകയുടെ പരിധി 20,​000 രൂപയായി കുറച്ചു. നേരത്തെയിത് 40,​000 രൂപയായിരുന്നു. എ.ടി.എമ്മുകളിലൂടെ കബളിപ്പിക്കലും മറ്റും വ്യാപകമായതോടെയാണ് ബാങ്കിന്റെ പുതിയ തീരുമാനം. ഡിജിറ്റല്‍,​ കറന്‍സിരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കൂടിയാണ് ഈ തീരുമാനമെന്ന് ബാങ്ക് പ്രസ്താവനയില്‍ വ്യക്തമാക്കി.



രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയ്ക്ക് 59,​598 എ.ടി.എമ്മുകളാണുള്ളത്. 28.90 കോടി ഡെബിറ്റ് കാര്‍ഡുകളാണ് എസ്.ബി.ഐയുടേതായുള്ളത്. ഓരോ എ.ടി.എമ്മിനും 4849 എന്ന കണക്കിലാണ് എസ്.ബി.ഐ ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കുന്നത്. എന്നാല്‍, ഐ.സി.ഐ.സി.ഐ ബാങ്ക് ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ 3000 കാര്‍ഡുകളാണ് വിതരണം ചെയ്യുന്നത്.

എടിഎം വഴി നടത്തുന്ന ഇടപാടുകള്‍ സംബന്ധിച്ച് തുടര്‍ച്ചയായി ബാങ്കുകള്‍ക്ക് പരാതി ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തുക കുറയ്ക്കുന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

പക്ഷേ, ജനങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയില്‍ അകപ്പെടും എന്നതായിരിക്കും ഫലം. കിട്ടുന്ന സംഖ്യ കുറഞ്ഞാല്‍ കൂടുതല്‍ തവണ എടിഎമ്മില്‍ എത്തേണ്ടി വരും. എല്ലാ ദിവസവും ആളുകള്‍ എത്തുന്നതോടെ നീണ്ട ക്യൂ ആയിരിക്കും.

ഇതോടെ പണം കിട്ടാനില്ലാത്ത സാഹചര്യവുമുണ്ടായേക്കാം. 

ഡിജിറ്റല്‍ മണി പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിന്. എന്നാല്‍ സാധരണക്കാര്‍ക്ക് ഇതൊരു തിരിച്ചടിയായേക്കാം. ഗ്രമീണ കച്ചവടക്കാര്‍ക്കും തിരിച്ചടിയായേക്കും.ക്ലാസിക്, മാസ്‌ട്രോ പ്ലാറ്റ്‌ഫോമുകലിലുള്ള ഡെബിറ്റ് കാർഡുകളിൽ ആണ്  ഈ നിയമം ബാധകമാവുക.
Previous Post Next Post
3/TECH/col-right