ELETTIL ONLINE NEWS NIGHT 30-10-2018 - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 30 October 2018

ELETTIL ONLINE NEWS NIGHT 30-10-2018

ELETTIL ONLINE NEWS NIGHT 30-10-2018
1194 തുലാം 13
1440 സഫർ 20
ചൊവ്വ


             
  


കേരളീയം

🅾 കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായി അനൗദ്യോഗിക ഉദ്ഘാടനം ചെയ്യാന്‍ അനുവദിച്ചത് കേന്ദ്രമോ കേരളമോ അല്ല; കിയാല്‍ അധികൃതര് തന്നെ; കാശ് നല്‍കിയാല്‍ പോലും ആര്‍ക്കും അവസരം നല്‍കുമെന്ന് പറഞ്ഞ് കണ്ണൂര്‍ വിമാനത്താവളം അധികൃതര്‍; കണ്ണൂരിലെ രാഷ്ട്രീയ പൊറാട്ട് നാടകത്തിന് കൂട്ടു നിന്നതില്‍ സര്‍ക്കാരിന് കടുത്ത അതൃപ്തി.


🅾 അമിത്‌ ഷാക്ക്‌ ശേഷം കണ്ണൂരിൽ ഇന്ന് വിമാനമിറങ്ങി പിണറായി വിജയനും , നിതിൻ ഗഡ്കരിയും. ഒരേ വിമാനത്തില്‍ ഗഡ്കരിക്കൊപ്പം പറന്നിറങ്ങി പിണറായി വിജയന്‍; മുഖ്യമന്ത്രിക്ക് മാത്രം സിപിഎം പ്രവര്‍ത്തകര്‍ സ്വീകരണം ഒരുക്കിയപ്പോള്‍ കേന്ദ്രമന്ത്രിയെ തഴഞ്ഞു; പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകര്‍ കാറില്‍ യാത്രയായ നിതിന്‍ ഗഡ്കരിയെ തിരിച്ചു വിളിച്ചു സ്വീകരണം നല്‍കി; സിപിഎം കേന്ദ്രമന്ത്രിയെ അപമാനിച്ചെന്നും ആരോപണം; കണ്ണൂര്‍ വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങള്‍


🅾 രണ്ട് ഉദ്യോഗസ്ഥര്‍ക്ക് തസ്തിക സൃഷ്ടിച്ച്‌ നിയമനം; ഗുരുവായൂർ ദേവസ്വം നിയമനത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ വിജിലന്‍സ് കുറ്റപത്രം; പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി അന്വേഷണസംഘം.


🅾 സാലറി ചലഞ്ചിലൂടെ സര്‍ക്കാര്‍ പ്രതീക്ഷിച്ചത് രണ്ടായിരം കോടി; സുപ്രീംകോടതിയുടെ തിരിച്ചടിയില്‍ അഞ്ഞൂറു കോടി കുറയുമെന്ന് ഉറപ്പായി; ഭീഷണിയില്‍ വഴങ്ങാത്ത എയ്ഡഡ് കോളേജ്, സ്‌കൂള്‍ ജീവനക്കാരോടെ അനുനയ പാത സ്വീകരിച്ച്‌ കിട്ടുന്നത് വാങ്ങാനും നീക്കം; നവകേരള നിര്‍മ്മാണത്തിനായി 30000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട സര്‍ക്കാറിന് ഇതുവരെ പത്തിലൊന്ന് പോലും സമാഹരിക്കാനായില്ല; ഇപ്പോഴുള്ളത് കേന്ദ്രം കനിയാതെ ഒന്നും നടക്കില്ലെന്ന സ്ഥിതി.


🅾 ഇടതു പിന്തുണയാല്‍ രക്ഷപ്പെടാം എന്ന നികേഷ് കുമാറിന്റെ വ്യാമോഹം പൊളിഞ്ഞു; റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഹരി ഉടമ ലാലിയ അറിയാതെ ഓഹരി വിറ്റ കേസില്‍ ജാമ്യമില്ലാ വകുപ്പിട്ട് നികേഷിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ കുറ്റപത്രം തൊടുപുഴ കോടതി അംഗീകരിച്ചു; നികേഷിനും ഭാര്യ റാണിക്കും നോട്ടീസ് അയച്ച്‌ കോടതി; കേസ് റദ്ദാക്കാനുള്ള നീക്കം സുപ്രീംകോടതിയും തള്ളിയതിനാല്‍ വിചാരണ ഉറപ്പ്; അവസാന നിമിഷ ഒത്തുതീര്‍പ്പ് ശ്രമം പൊളിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും ചുണക്കുട്ടനായ മാധ്യമ പ്രവര്‍ത്തകന്‍ അഴിക്കുള്ളിലാകും.


🅾 സുന്നി ഐക്യത്തിന് ഇകെ സമസ്തയുടെ തടസ്സവാദം; പ്രാദേശിക തലത്തിലെ ഐക്യം നേതൃത്വം പറഞ്ഞതിന് ശേഷം മതി; നബിദിനാഘോഷങ്ങള്‍ ഒരുമിച്ച്‌ നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പ്രാദേശിക ഘടങ്ങള്‍ പിന്മാറണമെന്ന് സമസ്ത.


🅾 മുന്നണിപ്രവേശം  വൈകുമ്പോഴും  വടകര മണ്ഡലത്തിന് അവകാശവാദമുന്നയിച്ച്‌ ജനതാദള്‍; മണ്ഡലം കണ്‍വെന്‍ഷനില്‍ ആവശ്യം പരസ്യമായി പറഞ്ഞ് ദേശീയ സെക്രട്ടറി; എൽ ഡി എഫ്‌  മുന്നണി പ്രവേശനം ഉടനെന്ന് സൂചന.


🅾 എടിഎം പരിധി കുറച്ച്‌ എസ്‌ബിഐ; ബുധനാഴ്ച മുതല്‍ എടുക്കാവുന്നത് 20,000 രൂപ മാത്രം


🅾 ഇന്ത്യയിലെ ഒരേയൊരു പട്ടിണി രഹിത ജില്ല കോട്ടയം; ഇന്ത്യയില്‍ ഏറ്റവും കുറവ് പട്ടിണിയുള്ള സംസ്ഥാനം കേരളം.യു എൻ ഡി പി, ഓക്സ്ഫോഡ്‌ ആന്റ്‌ ഹ്യൂമൻ ഡവലപ്‌മന്റ്‌ ഇനിഷ്യേറ്റീവ്‌ എന്നിവ ചേർന്ന് പുറത്തിറക്കിയ മൾട്ടി ഡൈമെൻഷണൽ പോവർട്ടി ഇൻഡക്സിൽ ആണ്‌ ഈ വിവരങ്ങൾ.പട്ടിക അനുസരിച്ച്‌ മധ്യപ്രദേശിലെ അലിരാജ്‌പൂർ ആണ്‌ ഏറ്റവും കൂടിയ പട്ടിണി ഉള്ള സ്ഥലം


🅾 ഇഷ്ടിക അടുക്കി അതിന് പുറത്ത് വിറകും പഴയ ജനലുമുപയോഗിച്ച്‌ ചിതയൊരുക്കി; അയല്‍വാസികള്‍ ചോദിച്ചപ്പോള്‍ മറുപടി വിറക് ചിതലരിക്കാതിരിക്കാന്‍ വേണ്ടിയെന്ന്; ആലപ്പുഴയില്‍ വീട്ടമ്മ സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തു.ആലപ്പുഴ തുറവൂർ സ്വദേശിനി ലീലയാണ്‌ (72) സ്വയം ചിതയൊരുക്കി ദേഹത്ത്‌ മണ്ണെണ്ണ ഒഴിച്ച്‌ ആത്മഹത്യ ചെയ്തത്‌


🅾 ടിപിയെ കൊന്ന കേസില്‍ ജീവപര്യന്തം അനുഭവിക്കുന്ന കുഞ്ഞനന്തന്  വീണ്ടും പരോള്‍ നീട്ടി സര്‍ക്കാര്‍; ഇക്കുറി  ചികിത്സയ്ക്ക് നല്‍കിയ അവധി 45 ദിവസമായിട്ടും തീരുന്നില്ല; പത്ത് ദിവസത്തേക്ക് പോയ കൊലയാളി 45 ദിവസമായിട്ടും വരാതിരുന്നിട്ടും ഇനിയെന്ന് വരുമെന്ന് പറയാന്‍ ആവാതെ ജയില്‍ അധികൃതര്‍


🅾 ഇതുപോലെ തെമ്മാടിത്തം കാണിക്കുന്ന റൗഡിയായ ഗുണ്ടയായ മുഖ്യമന്ത്രി മുന്‍പ് കേരളത്തില്‍ ഉണ്ടായിട്ടുണ്ടോ? അമിത് ഷായെ പറ്റി തനിക്കെന്തെങ്കിലും സംശയമുണ്ടെങ്കില്‍ ത്രിപുരയിലെ നൃപന്‍ ചക്രവര്‍ത്തിയോട് ചോദിച്ച്‌ നോക്ക്; എം.എം.മണി ജാരസന്തതിയെന്നും എ.എന്‍.ഗോപാലകൃഷ്ണന്‍; മനോജ് എബ്രഹാം എന്ന പൊലീസ് നായയാണ് ശബരിമലയില്‍ അക്രമം ഉണ്ടാക്കിയതെന്ന് ബി.ഗോപാലകൃഷ്ണന്‍; മുഖ്യമന്ത്രിക്കും പൊലീസിനുമെതിരായ ബിജെപി നേതാക്കളുടെ പ്രസംഗം വിവാദമാകുന്നു.


🅾 തൃശ്ശൂരില്‍ വീണ്ടും എടിഎം കവര്‍ച്ച ശ്രമം; ചാവക്കാട് തകര്‍ത്തത് എസ്‌ബിഐ എടിഎം; ജില്ലയില്‍ ഒരു മാസത്തിനിടെ നടക്കുന്ന നാലാമത്തെ സംഭവം.


🅾 ചാവക്കാട് എടിഎം കവര്‍ച്ചാ ശ്രമം നടത്തിയ സംഭവത്തിലെ പ്രതിയെ പൊലീസ് പിടികൂടി; എടിഎമ്മിന്റെ മോണിറ്റര്‍ തകര്‍ത്ത് പണം കവരാന്‍ ശ്രമിച്ചത് ബിഹാര്‍ സ്വദേശി: ശ്രാവണിനെ പൊലീസ് പൊക്കിയത് കള്ളുഷാപ്പില്‍ നിന്നും.


🅾 കൊല്ലം ജില്ലയിലെ പറവൂർ തെക്കുംഭാഗം കടപ്പുറത്ത്‌ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ . നാട്ടുകാര്‍ പലരും കോഴിവേസ്‌റ്റെന്ന് കരുതി മുക്ക് പൊത്തി മാറി നടന്നു; ചാക്ക് കെട്ടില്‍ നിന്ന് രൂക്ഷമായ ഗന്ധം വമിച്ചതോടെ അവര്‍ തന്നെ പൊലീസിനെ അറിയിച്ചു; പൊലീസ് പരിശോധനയില്‍ കണ്ടെത്തിയത് ആറുമാസം പഴക്കമുള്ള യുവതിയുടെ മൃതദേഹാവശിഷ്ടം; മൃതദേഹം കടലോരത്ത് ഉപേക്ഷിച്ചത് കാറിലെത്തിയ മൂന്നു പേരെന്ന് സൂചന.


🅾 പ്രളയക്കെടുതി: കേരളത്തിന് അടിസ്ഥാന സൗകര്യവികസനത്തിനായി 700 കോടി അനുവദിച്ച്‌ കേന്ദ്രസര്‍ക്കാര്‍; ശബരിമല വിവാദത്തെ ചൊല്ലി ബിജെപി നേതാക്കള്‍ അധിക്ഷേപങ്ങള്‍ ചൊരിയുന്നതിനിടെ പിണറായിക്ക് നിതിന്‍ ഗഡ്കരിയുടെ അഭിനന്ദനവും; പിണറായി മുഖ്യമന്ത്രിയായ ശേഷമാണ് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടിയതെന്ന് കേന്ദ്രമന്ത്രി.


🅾 ഇത് കേരളമാണ് ഇവിടെ ഇങ്ങനാണ്; ഹിന്ദു യുവാവിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ മതപ്രഭാഷണ പരിപാടി നടത്താന്‍ മഹല്ല് കമ്മറ്റി; അവര്‍ കാട്ടി തരുന്നത് മനുഷ്യ സ്‌നേഹത്തിന് മതത്തിന്റെ അതിര്‍  വരമ്പുകൾ ഇല്ലെന്ന്. കല്ലാമൂല സ്വദേശി ദിപേഷിന്റെ (29) വൃക്കരോഗ ചികിൽസക്ക്‌ തുണയാകുന്നത് കാളികാവ് ചോക്കാടിനടുത്ത കല്ലാമൂല മഹല്ല് കമ്മറ്റി


🅾 സംസ്ഥാനത്ത് ഇന്ന് മുതല്‍ അടിയന്തര വൈദ്യുതി നിയന്ത്രണം; പ്രതിസന്ധിക്ക് കാരണം ലഭ്യമാകേണ്ട വൈദ്യുതിയില്‍ 550 മെഗാവാട്ടിന്റെ കുറവ്


🅾 "പിണറായി വിജയന്‍ മുഖ്യമന്ത്രിയായത് കൊണ്ട് ഈ നാട്ടില്‍ ആര്‍ക്കെങ്കിലും പ്രയോജനമുണ്ടായിട്ടുണ്ടെങ്കില്‍ അത് ടിപി കേസിലെ പ്രതികള്‍ക്ക് മാത്രമാണ്": ചെന്നിത്തല


🅾 മാനാഞ്ചിറയിൽ പ്രതിഷേധ യോഗം; എംടി രമേശ് ഉള്‍പ്പെടെ ബിജെപി നേതാക്കള്‍ക്കെതിരെ കേസ്.


🅾. പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലെത്തി. ചികിൽസയിൽ കഴിയുന്ന മാതാവിനെ കാണാനാണ്‌ മഅദനിക്ക്‌ കോടതി ജാമ്യം അനുവദിച്ചത്‌. . നവംബർ 5 ന്‌ തിരികെ പോകും


🅾 സ്വര്‍ണവിലയില്‍ കുറവ് ; പവന്‌ ഇന്ന് 80 രൂപ കുറഞ്ഞ്‌ പവന് 23,680 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു.


🅾 സമൂഹമാധ്യമത്തിലൂടെ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി : കാസര്‍കോട് സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു.ചീമേനി തിമിരി വലിയപൊയിൽ ഉമ്മണത്തെ. കെ സി രഞ്ജിത്തിനെതിരെയാണ്‌ കേസ്‌


🅾 അത്യാഢംബര ഓഫീസ് ആഘോഷപൂര്‍വം ഉദ്ഘാടനം ചെയ്‌തെങ്കിലും ബിജെപിയില്‍ പൊട്ടിത്തെറി; ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെ അവഗണിച്ചതില്‍ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍; കെ സുശീലനെ ജില്ലാ- സംസ്ഥാന നേതാക്കളുടെ അറിവോടെ ബോധപൂര്‍വ്വം   തഴഞ്ഞെന്ന് ആക്ഷേപം


ശബരിമല

🅾 ചിത്തിര പൂജയ്ക്കായി അഞ്ചിനും ആറിനും നട  തുറക്കുമ്പോൾ സര്‍ക്കാരോ പൊലീസോ അനങ്ങുകയില്ല; ആക്ടിവിസ്റ്റുകളെ കയറ്റാന്‍ സംരക്ഷണവും നല്‍കില്ല; മണ്ഡല കാലത്തിനായി 17ന് നട തുറക്കും  മുമ്പ്‌ കോടതി തീരുമാനം ആയാല്‍ ഒരു വിട്ടു വീഴ്ചയും ഇല്ലാതെ നേരിടാന്‍ നിയോഗിക്കുന്നത് വനിതാ പൊലീസ് അടക്കം 24,000 പൊലീസുകാരെ; ഇതരസംസ്ഥാന പൊലീസിനേയും കേന്ദ്രസേനയേയും കൂടുതലായി ആവശ്യപ്പെടും; രണ്ട് എഡിജിപിമാരും ആറു ഐജിമാരും 8 എസ് പിമാരും ശബരിമലയിലേക്ക്


🅾 മീ ടു ആരോപണത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഈശ്വർ ഇന്ന് കുടുംബത്തോടൊപ്പം അഭിഭാഷകയെ കൂട്ടി പത്രസമ്മേളനം നടത്തി.  അയ്യപ്പഭക്തര്‍ നൈഷ്ഠിക ബ്രഹ്മചര്യം എടുത്തുവരുന്ന ശബരിമലയില്‍, ഒരുപാട് തിക്കിത്തിരക്കി ക്യൂ നില്‍ക്കേണ്ടി വരുന്ന സന്നിധാനത്ത് യുവതികളായ ഫെമിനിസ്റ്റുകളും കൂടി പ്രവേശിച്ചാല്‍ പിന്നീട് 'മീ ടൂ' വ്യാജ ആരോപണങ്ങളുടെ ബഹളമായിരിക്കും'; തനിക്കെതിരെ ഉയര്‍ന്ന 'മീ ടൂ' ആരോപണത്തെ പ്രതിരോധിക്കാന്‍ രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയത് ഭാര്യയെയും അമ്മയെയും മുത്തശ്ശിയെയും വാര്‍ത്താസമ്മേളനത്തില്‍ എത്തിച്ച്‌.


🅾 ഭക്തരെ രക്ഷിക്കാന്‍ അയ്യപ്പനെന്തെങ്കിലും 'പ്ലാന്‍ സി' കാണുമെന്ന് രാഹുല്‍ പറഞ്ഞതിന് പിന്നാലെ പ്ലാന്‍ എന്ന വാക്ക് മിണ്ടരുതെന്ന് അഭിഭാഷക; ടിവി പരിപാടിയില്‍ പങ്കെടുത്തത് ഒഴിച്ചാല്‍ തനിക്കും ദീപയ്ക്കും മല്ലികയ്ക്കും മറ്റ് വിയോജിപ്പുകളില്ലെന്നും മുത്തശ്ശി; 'മീ ടൂ' ആരോപണങ്ങള്‍ തള്ളി വിശ്വാസ വിഷയത്തില്‍ ഉറച്ച്‌ നിന്ന് പോരാടുന്ന മകനെ ഭക്തര്‍ പിന്തുണക്കണമെന്ന് അമ്മ മല്ലിക അന്തര്‍ജ്ജനം; കുടുംബ സമേതം രാഹുല്‍ ഈശ്വര്‍ നടത്തിയ വാര്‍ത്താസമ്മേളനം അത്യന്തം നാടകീയം. രാഹുലിനായി പത്രസമ്മേളനത്തിൽ സംസാരിച്ചത്‌ അഡ്വ: ശാന്തി മായാദേവി


🅾 'സവര്‍ണ്ണ മേധാവിത്വത്തിന്റെയും രാജവാഴ്ചയുടെയും പ്രേതങ്ങള്‍ ശവക്കുഴിയില്‍ നിന്നും മുകളിലേക്ക് കയറുന്നു'; വീണ്ടും പന്തളം രാജകുടുംബത്തിനെതിരെ ആഞ്ഞടിച്ച്‌ ജി സുധാകരന്‍; സാമൂഹ്യ ദുരാചാരങ്ങളുടെ മര്‍ദനമേറ്റവരില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളെന്നും മന്ത്രി.


🅾 ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിക്കണം; സ്ത്രീയും പുരുഷനും തുല്യരാണെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം; ഇത് വൈകാരിക വിഷയമാണെന്നാണ് കെപിസിസിയുടെ നിലപാട്; ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങുന്നു; ശബരിമല വിഷയത്തില്‍ കെപിസിസി നിലപാട് തള്ളി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍; പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കെ നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി.


🅾 രാഹുല്‍ ഗാന്ധി പിണറായിക്കൊപ്പം..! ചെന്നിത്തലയും ടീമും ബിജെപിക്കൊപ്പം..! ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത് കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമെന്ന വിമര്‍ശനം കടുത്തതോടെ; സംഘപരിവാര്‍ സമാന നിലപാടിനൊപ്പം നീങ്ങിയാല്‍ ലോക്‌സഭയില്‍ തിരിച്ചടിയാകുമെന്നും കേന്ദ്രനേതൃത്വത്തിന് ഭയം; രാഹുലിനൊപ്പമെന്ന് എഐസിസി വക്താവ് ആനന്ദ് ശര്‍മ്മയും വ്യക്തമാക്കിയതോടെ കെപിസിസിയില്‍ അടിമുടി ആശയക്കുഴപ്പം.


🅾 ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ കേരളത്തില്‍ പാര്‍ട്ടി നശിക്കും; വിശ്വാസികളെ ഒപ്പം നിര്‍ത്താനായില്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ വാട്ടര്‍ ലൂ ആകും; ഭക്തജനങ്ങളെ കൂടെ നിര്‍ത്തണം; ഇല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ അടിവേരറക്കുന്നത് കാണേണ്ടി വരും; രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ തള്ളിപ്പറഞ്ഞ് കെ സുധാകരന്‍; രാഹുല്‍ പാര്‍ട്ടി കേരള നേതൃത്വത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തലയും.


🅾 രാഹുല്‍ ഗാന്ധിയാണോ രാഹുല്‍ ഈശ്വറാണോ നേതാവെന്ന് കോണ്‍ഗ്രസുകാര്‍ തീരുമാനിക്കണം; രാഹുലിന്റെ പ്രസ്താവന അംഗീകരിക്കാത്ത കെപിസിസി പിരിച്ചുവിടണമെന്നും കോടിയേരി.


🅾 യുവതികള്‍ പൊലീസ് സംരക്ഷണയില്‍ അതീവ സുരക്ഷിതമായി സന്നിധാനത്ത് എത്തുമോ? അയ്യപ്പ വിശ്വാസികള്‍ക്ക് അധികം കാത്തു നില്‍ക്കാതെ മല കയറാന്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്തി കേരള പൊലീസ്; യുവതി പ്രവേശനത്തില്‍ പ്രതിഷേധം ആളിക്കത്തവേ ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഉടനടി നടപ്പിലാക്കി സര്‍ക്കാര്‍; ഭക്തര്‍ക്ക് ഇനി തങ്ങാന്‍ സാധിക്കുക പരമാവധി 24 മണിക്കൂര്‍ മാത്രം.


🅾 ഹിന്ദുവിശ്വാസികളുടെ ഐക്യമാണ് എന്‍ഡിഎയുടെ രഥയാത്രയെന്ന് തുഷാര്‍ വെള്ളാപ്പള്ളി


🅾 10 മിനിറ്റ് ടിവിയില്‍ തിളങ്ങാന്‍ വേണ്ടിയാണ് ചില യുവതികള്‍ മല കയറിയത്; ക്രമസമാധാനം തകര്‍ക്കാനായിരുന്നു അവരുടെ ശ്രമം; കേരളത്തിലെ ജനങ്ങള്‍ക്ക് അയ്യപ്പനോടുള്ള   പ്രത്യേക സ്‌നേഹത്തെ മാനിക്കണമെന്നും അല്‍ഫോന്‍സ് കണ്ണന്താനം.


🅾 പരിഭാഷയില്‍ തെറ്റ് സംഭവിച്ചിട്ടില്ല; അമിത് ഷാ പറഞ്ഞത് സര്‍ക്കാരിനെ വലിച്ച്‌ തഴയിടണമെന്ന് തന്നെ; അല്‍ഫോന്‍സ് കണ്ണന്താനം പരിഭാഷയിലെ എക്‌സ്‌പേര്‍ട്ടുമല്ല; വ്യക്തിപരമായ പ്രസ്താവനയ്ക്ക് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തിന് സ്വാതന്ത്ര്യം ഉണ്ട്; കണ്ണന്താനത്തിന് മറുപടിയുമായി വി മുരളീധരന്‍.


🅾 ശബരിമല അക്രമസംഭവങ്ങളിലെ ജുഡീഷ്യല്‍ അന്വേഷണം സര്‍ക്കാരിന്റെ വിവേചനാധികാരത്തിന്റെ ഭാഗം; കോടതിക്ക് ഇടപെടുന്നതില്‍ പരിമിതിയുണ്ട്; സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്; ജുഡീഷ്യല്‍ അന്വേഷണ ആവശ്യത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച്‌ ഹൈക്കോടതി.


🅾 ആയോധ്യാ മോഡലിന് തുടക്കമിടാന്‍ സമരവേദിയില്‍ ശ്രീധരന്‍ പിള്ള എത്തിയത് കമ്മ്യൂണിസ്റ്റ്   നേതാവ്‌  ലോറന്‍സിന്റെ ചെറുമകനുമായി; പ്ലസ് ടു വിദ്യാര്‍ത്ഥി ഉപവാസത്തിനെത്തിയത് ശബരിമലയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിക്കാന്‍; മകനെ കൊണ്ടു വന്നാക്കിയത് അമ്മയെന്ന് വിശദീകരണം; ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരായ രണ്ടാ ഘട്ട സമരത്തില്‍ സിപിഎമ്മിലെ തലമുതിര്‍ന്ന നേതാവിന്റെ കുടുംബാംഗത്തെ എത്തിച്ച്‌ ചര്‍ച്ചയാക്കി ബിജെപി നേതൃത്വം


🅾 കൊച്ചുമകന്‍ എന്നല്ല, ആരായാലും ബിജെപിക്കൊപ്പം നില്‍ക്കുന്നത് തെറ്റാണെന്ന് എം എം ലോറന്‍സ്; ബിജെപി പരിപാടിയില്‍ പേരക്കുട്ടി പങ്കെടുത്തത് തന്റെ അറിവാടെയല്ല; എന്താണ് സംഭവിച്ചതെന്ന് അറിയില്ല; വര്‍ഗീയത പരത്തുന്ന പാര്‍ട്ടിക്കൊപ്പം ആരും നില്‍ക്കരുത്; കേരളത്തിലെ ജനത ഒരിക്കലും ബിജെപിക്കൊപ്പം സഞ്ചരിക്കില്ല; എല്ലാവരെയും ഒപ്പം നിര്‍ത്തുന്നു എന്ന് പ്രതീതി സൃഷ്ടിച്ചുള്ള രാഷ്ട്രീയ ചൂഷണത്തിനുള്ള ശ്രമമാണ് നടത്തി കൊണ്ടിരിക്കുന്നതെന്നും മുതിര്‍ന്ന സിപിഎം നേതാവ്.എം എം ലോറൻസിന്റെ ചെറുമകൻ പ്ലസ്‌ ടു വിദ്യാർത്ഥിയായ ഇമ്മാനുവൽ മിലൻ ജോസഫ്‌ ഇന്ന് രാവിലെ ബി ജെ പി സമരപ്പന്തൽ സന്ദർശിച്ചിരുന്നു


🅾 സന്ദീപാനന്ദഗിരിക്കെതിരെ രണ്ടാം മീ ടു ആരോപണവുമായി മറ്റൊരു യുവതി കൂടി. ഫ്രീലാൻസ്‌ ആർട്ടിസ്റ്റും എഴുത്തുകാരിയുമായ രാജനന്ദിനിയാണ്‌ മീ ടു ആരോപണം ഉന്നയിച്ചത്‌.  കൈലാസയാത്ര സീരീസ്‌ പെയിന്റിംഗ്‌ എക്സ്‌ഹിബിഷന്‌  സ്പോൺസർഷിപ്‌ കിട്ടുമോ എന്ന് അറിയാനാണ്‌ ഹോട്ടൽ സരോവരത്തിൽ സന്ദീീപാനന്ദഗിരിയെ കാണാൻ ചെന്നത്‌. സ്‌പോണസര്‍ഷിപ്പ് കിട്ടില്ലെന്ന് ഉറപ്പായതോടെ പോകാന്‍ തുടങ്ങിയ തന്റെ ചുമലില്‍ പിടിച്ച്‌ ഒന്നിച്ച്‌ അത്താഴം കഴിക്കാമെന്ന് പറഞ്ഞു; പറ്റില്ലെന്ന് പറഞ്ഞ് റൂമിനു പുറത്തെത്തിയപ്പോള്‍ ' ഇന്ന് പോകണോ ' എന്ന് ചോദിച്ചൊരു വിളിയും; സന്ദീപാനന്ദഗിരിക്കെതിരായ രണ്ടാം മീടൂവും ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ.


🅾 അത്യാവശ്യം ആത്മീയാനന്ദം വേണമെങ്കില്‍ സിറ്റിയില്‍ നിന്ന് 10കിമീ അകലെയുള്ള കുണ്ടമണ്‍കടവില്‍ ഓണ്‍ലൈന്‍ ബുക്ക് ചെയ്തു പോയാല്‍ മതി; സ്വിമ്മിങ് പൂളും ഉണ്ട്! വാണിജ്യ വെബ്സൈറ്റുകളില്‍ ഹോട്ടല്‍ ബുക്ക് ചെയ്യുന്നതുപോലെ സ്വാമിയുടെ ആശ്രമത്തിലും  വേണമെങ്കില്‍ നമുക്ക് റൂം ബുക്ക് ചെയ്യാം: സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തെ ആക്രമിച്ചതിനെ അപലപിക്കാന്‍ ശബരിനാഥ് എംഎല്‍എ ഇട്ട പോസ്റ്റ് വൈറലാക്കി സോഷ്യല്‍ മീഡിയ.


ദേശീയം

🅾 ഛത്തീസ്‌ഗഢിലുണ്ടായ മാവോവാദി ആക്രമണത്തില്‍ ദൂരദര്‍ശന്‍ ക്യാമറാമാന്‍ ഉള്‍പ്പടെ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം; മാധ്യമ സംഘം എത്തിയത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ചിത്രീകരിക്കുന്നതിന്; ആക്രമണം നടന്നത് ദന്തേവാഡയിലെ അരന്‍പൂരിനടുത്തുള്ള വനത്തില്‍.


🅾 ഉത്തർഖണ്ഡ്‌ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള നേതാക്കളുടെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്താന്‍ സമ്മര്‍ദ്ദം; ചീഫ് എഡിറ്റര്‍ക്കെതിരെ പരാതിയുമായി റിപ്പോര്‍ട്ടര്‍; സമാചാര്‍ പ്ലസ് വാര്‍ത്താ മേധാവി ഉമേഷ് കുമാര്‍ ശര്‍മ്മ അറസ്റ്റില്‍.


🅾 തെലങ്കാനയില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ്; 119ല്‍ 90 സീറ്റിലും മത്സരിക്കാന്‍ നീക്കം; സഖ്യകക്ഷികള്‍ക്ക് 29 സീറ്റുകള്‍.ടി ഡി പി 15 സീറ്റിലും ടി ജെ എസ്‌ 9 സീറ്റിലും സി പി ഐ 5 സീറ്റിലും മൽസരിക്കാൻ ആണ്‌ സാധ്യത.  സ്ഥാനാർത്ഥി പട്ടിക വെള്ളിയാഴ്ച്ച പുറത്ത്‌ വിട്ടേക്കും


🅾 മാലേഗാവ് സ്‌ഫോടനക്കേസ്: ഏഴുപ്രതികള്‍ക്കുമെതിരെ തീവ്രവാദ ഗൂഢാലോചനക്കുറ്റവും കൊലപാതകക്കുറ്റവും; യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം എന്‍ഐഎ കോടതി കുറ്റം ചുമത്തിയത് ബോംബെ ഹൈക്കോടതി പ്രതികളുടെ ഹര്‍ജി തള്ളിയതോടെ; വിചാരണ ആരംഭിക്കുന്നത് നവംബര്‍ 21 ന്.കേസിലെ പ്രതികളായ ലഫ്‌ കേണൽ പ്രസാദ്‌ പുരോഹിത്‌, സാധ്വി പ്രഞ്ജാ സിംഗ്‌ താക്കൂർ, മേജർ രമേശ്‌ ഉപാധ്യായ്‌, സമീർ കുൽക്കർണ്ണി, അജയ്‌ രാഹിർക്കർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി എന്നിവർക്കെതിരെയാണ്‌ മുംബൈ എൻ ഐ എ കോടതി കുറ്റം ചുമത്തിയത്‌.ജഡ്ജി വിനോദ്‌ പടേൽക്കർ ആണ്‌ കുറ്റം ചുമത്തിയത്‌


🅾 യുപിഐ വഴിയുള്ള പണമിടപാടിന് 'നിയന്ത്രണം' ; പ്രതിദിനം 20 പേര്‍ക്ക് പണമയയ്ക്കാം എന്നത് പത്തായി ചുരുക്കി; മൊബൈല്‍ നമ്ബറുമായി ബന്ധിപ്പിച്ച ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ക്ക് നിയന്ത്രണമില്ല; ഷോപ്പിങ്, ടാക്‌സി സര്‍വീസ് എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ലെന്നും നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍


🅾 രണ്ടു ദിവസത്തെ നേട്ടം രക്ഷിച്ചില്ല: സെന്‍സെക്‌സ് സൂചിക താഴോട്ട് തന്നെ. ഇന്ന് 103 പോയന്റ്‌ താഴ്‌ന്ന് 33963 ലും നിഫ്റ്റി 39 പോയന്റ്‌ താഴ്‌ന്ന് 10211 ലും വ്യാപാരം അവസാനിപ്പിച്ചു


🅾 16ാമത് എസ്‌എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന് ഷിംലയില്‍ തുടക്കം.നവംബർ 2 വരെയാണ്‌ സമ്മേളനം


🅾 ഗവണ്‍മെന്റ് ആശുപത്രിയില്‍ നവജാത ശിശു എലി കടിച്ചു മരിച്ചു; സംഭവം ബീഹാറിലെ ദര്‍ഭാംഗ് ജില്ലയില്‍; ഐസിയുവില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ കാലുകളും കൈകളും എലി കരളുന്നതാണ് കണ്ടതെന്ന് പിതാവ്; മരിച്ചത് ഒന്‍പത് ദിവസം പ്രായമായ കുഞ്ഞ്


🅾 ഗുജറാത്തിലെ ദരിദ്ര മേഖലയില്‍ 3000 കോടി രൂപ മുടക്കി പട്ടേല്‍ പ്രതിമ നിര്‍മ്മിച്ച മോദി സര്‍ക്കാറിനെ പരിസിച്ച്‌ ലോക മാധ്യമങ്ങള്‍; കര്‍ഷകര്‍ ഗതി കിട്ടാതെ അലയുമ്ബോള്‍ വന്‍ തോതില്‍ ഭൂമി ഏറ്റെടുത്താണ് പ്രതിമയുണ്ടാക്കിയതെന്ന് വിമര്‍ശനം; കാര്‍ഷിക മേഖലയെ തഴഞ്ഞുള്ള നിര്‍മ്മാണം ധൂര്‍ത്തെന്ന് ബിബിസി; പുനരധിവാസം നടപ്പാക്കാക്കാത്തതിനാല്‍ പട്ടിണി സമരത്തിന് ഒരുങ്ങി വനവാസികള്‍; ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കവേ പട്ടേല്‍ പ്രതിമ വിവാദത്തില്‍


അന്താരാഷ്ട്രീയം


🅾 ഇന്തോനേഷ്യയില്‍ തകര്‍ന്നു വീണ ലയണ്‍ എയര്‍ വിമാനം തിരിച്ചിറക്കാന്‍ അനുവാദം ചോദിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍; ഡല്‍ഹി സ്വദേശിയായ പൈലറ്റ് അനുവാദം ചോദിച്ചത് ടേക്ക് ഓഫ് ചെയ്ത് മൂന്ന് മിനിട്ടിനുള്ളില്‍; വിമാനത്തിന് തകരാര്‍ ഉണ്ടായിരുന്നെന്ന് ലയണ്‍ എയര്‍ സമ്മതിച്ചതിന് പിന്നാലെ ബ്ലാക്ക് ബോക്‌സ് കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതം.


🅾 യു.എ.ഇ പൊതുമാപ്പ് കാലാവധി ഡിസംബര്‍ ഒന്ന് വരെ നീട്ടി; പൊതു മാപ്പ് പ്രഖ്യാപിച്ചത് ആറുവര്‍ഷത്തിന് ശേഷം; കാലയളവില്‍ രേഖ ശരിയാക്കിയവരുടെ പിഴകള്‍ എഴുതി തള്ളി! യാത്രാ നിരോധനവുമില്ല; പൊതു മാപ്പ് പ്രയോജനപ്പെടുത്തിയവരില്‍ ഇന്ത്യക്കാര്‍ കുറവ്.


🅾 അതിവേഗ റെയില്‍ പദ്ധതിയടക്കം ആറു കരാറുകളില്‍ ഒപ്പുവെച്ച്‌ ഇന്ത്യയും ജപ്പാനും; ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരും പ്രതിരോധ മന്ത്രിമാരും പങ്കെടുക്കുന്ന 2 പ്ലസ് 2 ചര്‍ച്ച നടത്തുന്നതിനും ധാരണ.


🅾 യു എ ഇ യുടെ ഖലീഫാസാറ്റ് കൃത്രിമോപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍ എത്തി; വിക്ഷേപണം പൂര്‍ണവിജയം.


🅾 യുഎഇയില്‍ അതിശക്തമായ മഴ ; കടല്‍ പ്രക്ഷുബ്ധമായേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.


🅾 പ്രവാസികള്‍ക്ക് ആഹ്ലാദ വാര്‍ത്തയുമായി ജെറ്റ് എയര്‍വേയ്‌സ്; കുവൈറ്റില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രാ നിരക്കില്‍ 30 ശതമാനം ഇളവ് ; ഇന്ത്യയില്‍ നിന്നും ആറ് രാജ്യങ്ങളിലേക്കുള്ള സിംഗിള്‍-റിട്ടേണ്‍ ടിക്കറ്റുകള്‍ക്കും നിരക്ക് കുറയും ; ഓണ്‍ലൈന്‍ വഴിയും ട്രാവല്‍ ഏജന്‍സി വഴിയുമുള്ള ടിക്കറ്റ് ബുക്കിങ്ങിനും ഇളവ്


കായികം


🅾 ഐ എസ്‌ എല്ലിൽ ഇന്ന് നടക്കുന്ന  ഡൽഹി , നോർത്ത്‌ ഈസ്റ്റ്‌ മൽസരം പകുതി സമയം പിന്നിടുമ്പോൾ ഇരു ടീമുകളും ഗോൾ നേടിയിട്ടില്ല


🅾 എല്‍ ക്ലാസിക്കോയിലെ വന്‍ തോല്‍വി; പരിശീലകന്‍ ജൂലെന്‍ ലൊപട്ടേഗിയെ റയല്‍ മാഡ്രിഡ് പുറത്താക്കി; താല്‍ക്കാലിക പരിശീലകനായി സാന്റിയാഗോ സൊളാരി; ചെല്‍സിയുടെ അന്റോണിയോ കോണ്ടെ മുഖ്യപരിശീലകനായേക്കും; മെസി ഇല്ലാത്ത ബാഴ്‌സ കരുത്ത് കാട്ടിയപ്പോള്‍ റോണോ ഇല്ലാതെ റയല്‍ ചൂളി; സ്പാനിഷ് ലീഗില്‍ 9ാം സ്ഥാനത്ത്.


🅾 സാനിയ മിര്‍സയ്ക്കും ഷുഐബ് മാലിക്കിനും ആണ്‍കുഞ്ഞ് പിറന്നു; സാനിയ അമ്മയായ വിവരം ട്വിറ്ററിലൂടെ പുറത്ത് വിട്ട് ഷുഐബ് മാലിക്: ആശംസകളുമായി ആരാധകര്‍.


🅾 കേരളത്തെ റണ്‍മല കയറ്റാന്‍ കോലിയും ടീമും തലസ്ഥാനത്ത്; ഉച്ചയോടെ വിമാനത്താവളത്തിലെത്തിയ കളിക്കാര്‍ക്ക് ഊഷ്മള സ്വീകരണം; രവി ശാസ്ത്രി ശ്രീപത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിന് എത്തിയേക്കും; പിച്ചിന് നൂറില്‍ നൂറ് മാര്‍ക്ക് നല്‍കി ബിസിസിഐ; മറ്റന്നാള്‍ മഴ രസം കൊല്ലിയാകില്ലെന്ന് കലാവസ്ഥാ പ്രവചനം.


സിനിമാ ഡയറി

🅾 രണ്ടാമൂഴത്തിന്റെ തിരക്കഥ എംടിക്ക് തിരിച്ചു കൊടുക്കേണ്ടി വരും; ഒടിയന്റെ സംവിധായകനെ കൈവിട്ട് നിര്‍മ്മാതാവ് ബിആര്‍ ഷെട്ടിയും; മഹാഭാരതം പുതിയ രൂപത്തില്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച്‌ പ്രവാസി വ്യവസായിയും; ബഹുഭാഷാ ചിത്രത്തില്‍ മോഹന്‍ലാലും അഭിനയിച്ചേക്കും; എംടിയുടെ തിരക്കഥ വാങ്ങാനും നിരവധി പേര്‍; ശ്രീകുമാര്‍ മേനോന്റെ മഹാഭാരത മോഹങ്ങള്‍ അസ്തമിക്കുന്നതിന് പിന്നില്‍ ദിലീപിന്റെ കരങ്ങളോ? 1000കോടിയുടെ പ്രോജക്‌ട് മോളിവുഡിന്‌ നഷ്ടമാകുന്നു


🅾 രണ്‍ബിര്‍ ആലിയ വിവാഹവും ഉടനെന്ന് സൂചന; ചികിത്സയില്‍ കഴിയുന്ന റണ്‍ബീറിന്റെ പിതാവ് ഋഷി കപൂര്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം തീയതി തീരുമാനിക്കും;അര്‍ജുന്‍ മലൈക വിവാഹ വാര്‍ത്തയ്ക്ക് പിന്നാലെ മറ്റൊരു താരവിവാഹത്തിന് കൂടി ഒരുങ്ങി ബോളിവുഡ്


🅾 ഒരു വീടിന് ഉള്ളില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്; മലയാള ചിത്രങ്ങളുടെ സ്ഥിരം ലണ്ടന്‍ ലൊക്കേഷനുകളിലല്ല ചിത്രീകരിച്ചിരിക്കുന്നത്; ഷൂട്ടിങിനിടെ മോഹന്‍ലാലുമായി പിണങ്ങുകയും അതേപോലെ ഇണങ്ങുകയും ചെയ്തു; ഡ്രാമ വ്യാഴാഴ്‌ച്ച തിയേറ്ററിലെത്തുമ്ബോള്‍ വിശേഷങ്ങളുമായി രഞ്ജിത്


🅾 ഷാരൂഖ് ഖാന്‍ ബഹിരാകാശ യാത്രികന്‍ രാകേഷ് ശര്‍മ്മയായി എത്തുന്നു.'സാരെ ജഹാംസെ അച്ചാ' എന്നാണ്‌ ചിത്രത്തിന്‌ പേരിട്ടിരിക്കുന്നത്‌


🅾 ജോജു ജോര്‍ജ് ചിത്രം ജോസഫിലെ ആദ്യഗാനം പുറത്തുവിട്ടു.


🅾 ധനുഷിന്റെ 'മാരി 2';ഫസ്റ്റ്‌ലുക്ക് നവംബര്‍ 2ന് പുറത്തുവിടും.


🅾 സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ ഞാന്‍ അയാള്‍ക്കൊപ്പം ഉറങ്ങണമെന്ന് ആവശ്യപ്പെട്ടു; ഓഡിഷന് ചെന്നപ്പോള്‍ അമ്മയെ വിളിച്ചാണ് ഒരു പ്രമുഖ സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്; പേരു വെളിപ്പെടുത്താതെ തമിഴിലെ മുന്‍നിര സംവിധായകനെതിരെ മീ ടു ആരോപണവുമായി യാഷിക ആനന്ദ്.


🅾 'ഞങ്ങളും വീട്ടുകാരും ഭയന്നാണ് കഴിയുന്നത് ; ചിലപ്പോള്‍ ഞങ്ങളുടെ വീട് വരെ അഗ്നിക്കിരയാക്കിയെന്ന് വരാം; കഴിഞ്ഞ നാലു വര്‍ഷത്തിനിടെ എന്റെ എല്ലാ സിനിമകളും ഹിറ്റായിട്ടും ഇപ്പോള്‍ അവസരം ലഭിച്ചത് ഒരെണ്ണത്തില്‍ മാത്രം'; ഉറച്ച നിലപാടുകളുടെ പേരില്‍ ഡബ്ല്യുസിസിയിലെ അംഗങ്ങള്‍ക്ക് അവസരങ്ങള്‍ നഷ്ടമാകുന്നുവെന്ന് നടി പാര്‍വ്വതി


🅾 ചിയാന്‍ വിക്രം മലയാളത്തിലേക്ക് മടങ്ങി എത്തുന്നുവെന്ന് റിപ്പോര്‍ട്ട്; തിരകെയെത്തുന്നത് അന്‍വര്‍ റഷീദ് ചിത്രത്തിലൂടെ; ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് സൂചന; അന്‍വര്‍ റഷീദ് ഒരുക്കുന്നത് പീരിയഡ് ചിത്രമെന്നും സൂചന.

                  

No comments:

Post a Comment

Post Bottom Ad

Nature