Trending

ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള വായ്പ പദ്ധതി ബോധവത്കരണ ക്ലാസ്സ്‌.

മടവൂർ : കേരള സംസ്ഥാന പിന്നോക്ക വിഭാഗവികസന കോർപറേഷൻ മതന്യൂനപക്ഷ വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കുറഞ്ഞ പലിശ നിരക്കിൽ വിവിധ വായ്പ ക്ഷേമ പദ്ധതി കൾ നടപ്പിലാക്കുന്നു. 



തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ക്കു കീഴിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് സി.ഡി.എസ്സുകൾ മുഖേന മൈക്രോ ക്രെഡിറ്റ്‌ വായ്പ നൽകി വരുന്നതിന്റെ ഭാഗമായി മടവൂർ ഗ്രാമപഞ്ചായത്ത് സി.ഡി.എസ്സുമായി ചേർന്ന് മടവൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ  നടന്ന വിവിധ വായ്പ പദ്ധതി കളെ കുറിച്ചുള്ള   ബോധവത്കരണക്ലാസ്സ് കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇൻ ചാർജ് വി.സി. റിയാസ് ഖാൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ എം.എ. ഗഫൂർ മാസ്റ്റർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമ കാര്യസ്റ്റാൻഡിങ് ചെയർമാൻ ശശി ചക്കാലക്കൽ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ടി. അലിയ്യ് മാസ്റ്റർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സൺമാരായ സിന്ധു മോഹൻ, സക്കീനമുഹമ്മദ്‌, പഞ്ചായത്ത്‌ മെമ്പർമാരായ വി.സി. ഹമീദ് മാസ്റ്റർ, മലയിൽ ഷംസിയ, എ.പി. നെസ്തർ, മെമ്പർ സെക്രട്ടറി കെ.എസ്. പവിത്ര, സി.ഡി.എസ്. ചെയർപേഴ്സൺ സ്നേഹപ്രഭ, സംസാരിച്ചു. 

ശരത്, ബിന്ദു വർഗീസ്, രോഷ്നി എന്നിവർ വിവിധ ക്ലാസുകൾ ക്കു നേതൃത്വം നൽകി. കെ.എസ്.ബി.സി.ഡി.സി പ്രൊജക്റ്റ്‌ അസിസ്റ്റന്റ് കെ. രവീന്ദ്രൻ സ്വാഗതവും ബേബി റീന നന്ദി യും പറഞ്ഞു. 


Previous Post Next Post
3/TECH/col-right