കലാ ലീഗ് :ജില്ലാ കമ്മറ്റി കൺവെൻഷൻ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 24 October 2018

കലാ ലീഗ് :ജില്ലാ കമ്മറ്റി കൺവെൻഷൻ

കോഴിക്കോട്:കലാ സാംസ്കാരിക പ്രവർത്തനത്തിലൂടെ മതേതരത്വം ഊട്ടിയുറപ്പിക്കുകയാണ് മുസ്ലിം ലീഗ് ചെയ്യുന്നതെന്ന് ജില്ലാ പ്രസിഡണ്ട് ഉമ്മർ പാണ്ടികശാല.കേരള കലാ ലീഗ് ജില്ലാ കമ്മിറ്റി രൂപീകരണ കൺവെന്ഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിം ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗവും,മഞ്ചേശ്വരം എം.എൽ.എ .യുമായ പി.ബി.അബ്ദുൽ റസാഖിന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.


ഹമീദ്
കലാ ലീഗ് ജില്ലാ  പ്രസിഡന്റായി ആവള ഹമീദിനെയും,ജന:സെക്രട്ടറിയായി മുജീബ് ആവിലോറയെയും,ട്രഷററായി ഖദീം പന്തീർപാടത്തെയും തിരഞ്ഞെടുത്തു.

മുജീബ്

മറ്റു ഭാരവാഹികൾ:
നൗഷാദ് കെ.കെ.സി.,എം.പി.കോയട്ടി,റഹീന കൊളത്തറ (വൈസ് പ്രസിഡന്റുമാർ ),ബഷീർ പന്തീർപാടം ,മഷ്ഹൂദ് ചീക്കിലോട്,അബ്ദു പുതുപ്പാടി,സി.സി.ജോൺ കാരന്തൂർ,കെ.ടി.പി.മുനീറ (സെക്രട്ടറിമാർ).


ഖദീം

എസ്.ടി.യു. ദേശീയ വൈസ് പ്രസിഡന്റ് അഡ്വ: പി.എം.ഹനീഫ മുഖ്യ പ്രഭാഷണം നടത്തി.കേരള കലാ ലീഗ് സംസ്ഥാന പ്രസിഡന്റ് ടി.എം.സി.അബൂബക്കർ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി തൽഹത് കുന്ദമംഗലം സ്വാഗതവും, ഖദീം പന്തീർപാടം നന്ദിയും പറഞ്ഞു.


No comments:

Post a Comment

Post Bottom Ad

Nature