പുളിപ്പറക്കൽ മെഡിക്കൽസിലെ മരുന്ന് മാറിപോകൽ തുടർകഥയാവുന്നു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 19 October 2018

പുളിപ്പറക്കൽ മെഡിക്കൽസിലെ മരുന്ന് മാറിപോകൽ തുടർകഥയാവുന്നു

എളേറ്റിൽ : എളേറ്റിൽ വട്ടോളിയിലെ പുളിപ്പറക്കൽ മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് മാറി രോഗികൾക്ക് കൊടുക്കുന്നത് തുടർകഥ ആകുന്നു.ഈ മെഡിക്കൽ ഷോപ്പിൽ നിൽക്കുന്ന ഫാർമസിസ്റ്റുകൾക്ക് മതിയായ യോഗ്യത ഇല്ലാത്തവരെ തുച്ഛമായ വേതനത്തിൽ നിർത്തുകയാണ്.ഇവിടെ രണ്ട് വർഷത്തോളമായി പഞ്ചായത്തിന്റെയും മറ്റും ലൈസൻസ് ഇല്ലാതെ പൊതുജനങ്ങൾക്ക് അപകടമായ രീതിയിൽ ഈ സ്ഥാപനം നടന്നു പോകുന്നു.പലതവണ പഞ്ചായത്തിൽ ഇതിനെതിരെ പരാതി കൊടുത്തിട്ടും  പഞ്ചായത്ത്‌ ഇതിനെതിരെ യാതൊരു വിധ നടപടിയും സ്വീകരിച്ചിട്ടില്ല.

 

മരുന്ന് നൽകുമ്പോൾ ബില്ല് പോലും നൽകാതെയാണ്  ഈ ഷോപ്പിൽ പലപ്പോഴും മരുന്ന് നൽകുന്നത്.എന്തിനു വേണ്ടി ഇങ്ങനെ ഉള്ള സ്ഥാപനങ്ങൾക്‌ പഞ്ചായത്ത്‌ കുട പിടിക്കുന്നത് പൊതു സമൂഹത്തിനു മനസ്സിലാകുന്നില്ല.സ്ഥാപനത്തിനെതിരെ മെഡിക്കൽ ഉന്നത അധികാരികൾക്ക് പരാതി സമർപ്പിക്കാനൊരുങ്ങുകയാണ് നാട്ടുകാർ. Rep. Contact :+919645777693No comments:

Post a Comment

Post Bottom Ad

Nature