ശബരിമല സംരക്ഷണസമിതി:24 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 17 October 2018

ശബരിമല സംരക്ഷണസമിതി:24 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം.

പത്തനംതിട്ട:ശബരിമലയില്‍ സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ശബരിമല സംരക്ഷണസമിതി.  

ഇന്ന് രാത്രി 12 മണി മുതല്‍ 24 മണിക്കൂര്‍ ഹര്‍ത്താലിനാണ് സംരക്ഷണസമിതി ആഹ്വാനം ചെയ്തിരിക്കുന്നത്. 


 പ്രവീണ്‍ തൊഗാഡിയ അധ്യക്ഷനായ അന്താരാഷ്ട്ര ഹിന്ദു പരിക്ഷത്ത് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 


അതേസമയം തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ ശബരിമല കേന്ദ്രീകരിച്ച് ശക്തമായ സമരമാണ് ശബരിമല സംരക്ഷണസമിതി നടത്തുന്നത്. ബുധനാഴ്ച്ച പുലര്‍ച്ചെ മുതല്‍ പലതവണ സമരക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി.  

സമരപന്തല്‍ പൊളിച്ച് നീക്കിയ പൊലീസ് പ്രക്ഷോഭകര്‍ക്ക് നേരെ ലാത്തി വീശി. ആരെയും നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ലെന്നും ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ഡിജിപി വ്യക്തമാക്കി. cts: https://www.asianetnews.com/news/sabarimala-samrakshana-samithi-harthal-pgq3gj

No comments:

Post a Comment

Post Bottom Ad

Nature