അടുത്ത 48 മണിക്കൂറില്‍ ഇന്‍റര്‍നെറ്റ്​ സേവനത്തില്‍ തടസം നേരി​ട്ടേക്കാമെന്ന്​ മുന്നറിയിപ്പ്​ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 12 October 2018

അടുത്ത 48 മണിക്കൂറില്‍ ഇന്‍റര്‍നെറ്റ്​ സേവനത്തില്‍ തടസം നേരി​ട്ടേക്കാമെന്ന്​ മുന്നറിയിപ്പ്​

ന്യൂഡല്‍ഹി: ആഗോള വ്യാപകമായി അടുത്ത 48 മണിക്കൂറില്‍ ഇന്‍റര്‍നെറ്റ്​ സേവനം തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന്​ റഷ്യ മുന്നറിയിപ്പ്​ നല്‍കി. പ്രധാന ഡൊമൈന്‍ സെര്‍വറുകളില്‍ അറ്റകുറ്റപ്പണിയുള്ളതിനാലാണ്​ ഇന്‍റര്‍നെറ്റ്​ സൗകര്യത്തില്‍ തടസം നേരിടുക.പ്രധാന ​സര്‍വറുകളും അനുബന്ധ നെറ്റ്​ വര്‍ക്കുകളും അല്‍പസമയത്തേക്ക്​ പ്രവര്‍ത്തന രഹിതമായിരിക്കും.​


വര്‍ധിച്ചു വരുന്ന സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിനായി സുരക്ഷ ഉറപ്പാക്കുന്നതിനാണ്​ അറ്റകുറ്റപ്പണി നടത്തുന്നത്​. ഡൊമൈന്‍ നെയിം സിസ്​റ്റം (DNS, ഇന്‍ര്‍നെറ്റ്​ അഡ്രസ്​ ബുക്ക്​) സംരക്ഷിക്കുന്നതിനുള്ള ക്രിപ്​റ്റോഗ്രാഫിക്​ കീ മാറ്റുന്ന ജോലിയാണ്​ ഇൗ സമയം നടക്കുക.

ലോക വ്യാപകമായി ഇന്‍റര്‍നെറ്റ്​ സര്‍വീസി​​​​െന്‍റ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടത്​ സുരക്ഷക്ക്​ അത്യാവശ്യമാണെന്ന്​ കമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

അടുത്ത 48 മണിക്കൂറില്‍ ഇന്‍റര്‍നെറ്റ്​ സേവനത്തില്‍ തടസം അനുഭവപ്പെടാം. പരിഷ്​കരിക്കാത്ത ഇന്‍റര്‍​െനറ്റ്​ സര്‍വീസ്​ പ്രൊവൈഡറാണ്​ ഉപയോ ഗിക്കുന്നതെങ്കില്‍ ആഗോള നെറ്റ്​വര്‍ക്ക്​ ലഭിക്കുന്നതിലും ഉപയോക്​താക്കള്‍ക്ക്​ ബുദ്ധിമുട്ട്​  അനുഭവപ്പെട്ടേ ക്കാമെന്ന്​ കമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

Nature