Trending

380 കി.മീ / 4.10 മണിക്കൂര്‍; ജീവന്‍ പണയം വെച്ച് ആംബുലന്‍സ് ഡ്രൈവര്‍ രക്ഷിച്ചത് കുഞ്ഞ് ജീവന്‍

ബെഗളൂരു:കുഞ്ഞുജീവന്‍ രക്ഷിക്കാനായി ആംബുലന്‍സ് ഡ്രൈവര്‍ ബെഗളൂരു നാരായണ ഹൃദയാലയത്തിൽ നിന്നും കോഴിക്കോട് മെട്രോ ഹോസ്പിറ്റൽവരെ  ഓടിയെത്തിയത് വെറും നാല്മണിക്കൂർ പത്ത് മിനിറ്റുകൊണ്ട്.




മടവൂർ സ്വദേശി സിദ്ദീഖിൻ്റെ പതിനാറ് വയസ്സുളള ഫിനോഷെറിൻ എന്ന സ്കൂൾ വിദ്യാർത്ഥിനിയായ മകളുടെ ജീവന് വേണ്ടിയാണ് ബെഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക്   ആംബുലന്‍സ് കുറഞ്ഞ സമയത്തിനുള്ളില്‍ ഓടിയെത്തിയത്.

ബെഗളൂരു കെ എം സി സി യുടെ ആംബുലന്‍സിലാണ് ഫിനോഷെറിനെ കോഴിക്കോട്ടെ മെട്രോ ഹോസ്പിറ്റലിൽ  എത്തിച്ചത്.






ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി ബെഗളൂരു നാരായണ ഹൃദയാലയത്തിൽ പ്രവേശിപ്പിച്ച  കുട്ടിക്ക് അനുയോജ്യമായ ഹൃദയം ലഭ്യമാകാതെ വന്നപ്പോൾ ശസ്ത്രക്രിയ നീണ്ട് പോകുകയായിരുന്നു. പിന്നീട് ഭാഗ്യവശാൽ കുട്ടിക്ക് ആവശ്യമായ ഹൃദയം കോഴിക്കോട്ട് ലഭ്യമാകുകയായിരുന്നു.

പക്ഷെ കുട്ടിയെ ആറ് മണിക്കൂറിനുളളിൽ  ബെങ്കളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് എങ്ങിനെ എത്തിമെന്നത് വീട്ടുകാരുടെയും നാട്ടുകാരുടെയും ആശുപത്രി അതികൃതരുടെയും മുന്നിൽ ചോദ്യ ചിഹ്നമായ് മാറി.

ഹെലികോപ്റ്റർ അന്ന്യേഷിച്ചെങ്കിലും ലഭ്യമായില്ല.അങ്ങിനെ കുട്ടിയുടെ ചികിത്സ സഹായ കമ്മറ്റി കൺവീനറും പൊതുപ്രവർത്തകനുമായ സലീം മടവൂർ ബെഗളൂരു KMCC യെ ബന്ധപ്പെട്ടു.

 KMCC ആംബുലൻസ് ഡ്രൈവർ ഹനീഫ് ധീരമായ് ആ വെല്ലുവിളി ഏറ്റെടുത്ത് രാത്രി രണ്ട് മണിക്ക് എടുത്ത വാഹനം 6:10 ന് ഉദ്ധേശിച്ചതിലും രണ്ട് മണിക്കൂർ വേഗത്തിൽ- കർണ്ണാടക അതിർത്തിവരെ പോലീസ് അകംമ്പടിയോ,
മറ്റ് വാഹന അകമ്പടിയോ ഇല്ലാതെ അതിർത്തിക്കപ്പുറം പോലീസ് എസ്കോട്ടോടുകൂടി കുട്ടിയെ കോഴിക്കോട്ടെത്തിക്കുകയായിരുന്നു.


Previous Post Next Post
3/TECH/col-right