തിരുവനന്തപുരം: എല്ലാവര്‍ഷവും ഒക്‌ടോബര്‍ രണ്ടാമത്തെ വ്യാഴാഴ്ച ലോക
കാഴ്ച ദിനം ആചരിച്ചു വരുന്നു. ഈ വര്‍ഷം ഒക്‌ടോബര്‍ 11നാണ് ലോക കാഴ്ച ദിനം
ആചരിക്കുന്നത്. നേത്രചികിത്സ എല്ലായിടത്തും എന്നതാണ് ഈ വര്‍ഷത്തെ
സന്ദേശമായി ഇന്റനാഷണല്‍ ഏജന്‍സി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ബ്ലൈന്‍ഡ്‌നസ്
തെരഞ്ഞെടുത്തിരിക്കുന്നത്.
അന്ധത ഉണ്ടാക്കുന്ന ഗ്ലൂക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി തുടങ്ങിയ ചില അസുഖങ്ങളെങ്കിലും നേരത്തെ കണ്ടുപിടിച്ച് ചികിത്സിച്ചാല്‍ അന്ധത ഒഴിവാക്കാന്‍ സാധിക്കും.
ചില അന്ധതകള്‍ നമുക്ക് പ്രവചിക്കാന്‍ കഴിയില്ല എങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ പല അന്ധതകളും പ്രതിരോധിക്കാന്‍ കഴിയുന്നതാണ്. ആരംഭത്തില്‍ കണ്ടുപിടിച്ചാല്‍ അന്ധത ഒഴിവാക്കാന്‍ സാധിക്കുന്നതിനാല്‍ അതിനാണ് പ്രാധാന്യം നല്‍കേണ്ടത്. കണ്ണിലുണ്ടാകുന്ന ക്ഷതങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്.
കുട്ടികളില്‍ കളിസ്ഥലങ്ങളിലും മുതിര്‍ന്നവരില്‍ ജോലി സ്ഥലങ്ങളിലും അശ്രദ്ധകൊണ്ട് ഉണ്ടാകുന്ന കണ്ണിന്റെ മുറിവ് പലപ്പോഴും അന്ധതയ്ക്ക് കാരണമായിത്തീരാം. ഇത് പലപ്പോഴും ഒഴിവാക്കാവുന്നതാണ്. അതിനാല്‍ തന്നെ ബോധവല്‍ക്കരണം അത്യാവശ്യമാണ്.
പ്രമേഹ രോഗികളുടെ എണ്ണം വളരെ കൂടുതലായതിനാല്‍ നേത്രപടല അന്ധത അഥവാ ഡയബറ്റിക് റെറ്റിനോപ്പതി ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. അന്ധതയ്ക്ക് വളരെയധികം കാരണമാകുന്ന ഈ രോഗം തുടക്കത്തിലേ കണ്ടെത്തേണ്ടതാണ്. ഡയബറ്റിക് റെറ്റിനോപ്പതി കണ്ടുപിടിക്കാന്‍ ആരോഗ്യ വകുപ്പില്‍ നൂതന സംവിധാനം ഏര്‍പ്പെടുത്തിവരികയാണ്.
കണ്ണുള്ളപ്പോള്‍ തന്നെ കണ്ണിന്റെ വിലയറിഞ്ഞ് അതിനെ സംരക്ഷിക്കണം. അതിനായുള്ള ബോധവത്ക്കരണത്തിനായി നമുക്ക് ഒന്നിക്കാം.

Tags:
HEALTH