കോഴിക്കോട്: വടകര നിയോജക മണ്ഡലത്തില്‍ നാളെ ഹര്‍ത്താല്‍. ആര്‍എസ്എസ്- ബിജെപി
പ്രവർത്തകരുടെ വീടുകൾക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. നാളെ വടകര നിയോജക മണ്ഡലത്തിൽ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വടകരയില്‍ ആര്‍എസ്എസ്- ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെ ബോംബേറ് ഉണ്ടായി.
ഇന്നലെ വടകരയിൽ ബിജെപി പ്രവർത്തകനായ ചോളം വയൽ ശ്രീജേഷിന്‍റെ വീടിന് നേരെ ബോംബേറുണ്ടായി.
രണ്ട് ദിവസം മുമ്പ് വടകരയില്‍ തന്നെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കാനപ്പള്ളി ബാലകൃഷ്ണന്റെ വീടിന് നേരെയും ബോംബേറ് ഉണ്ടായിരുന്നു. അക്രമത്തില്‍ വീടിന്‍റെ മുകള്‍ നിലയിലെ വാതിലും മറ്റും തകര്‍ന്നു. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചിരുന്നു. അതിന് മുമ്പ് യുവമോര്‍ച്ച നേതാവിന്റെ വീടിന് നേരെയും ബോംബേറുണ്ടായിരുന്നു

Tags:
KOZHIKODE