Trending

ELETTIL ONLINE NEWS UPDATES 07-10-2018

ELETTIL ONLINE NEWS UPDATES 07-10-2018
1194 കന്നി 21
1440 മുഹറം 27
ഞായർ

               

🅾 കാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു; ന്യൂനമര്‍ദ്ദം ശക്തമായതോടെ നാളെയും മറ്റന്നാളും സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കും; അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെല്‍ പ്രവര്‍ത്തനം തുടങ്ങി; കുമളിക്കടുത്ത് ഒട്ടകത്തലമേട്ടില്‍ ഉരുള്‍പൊട്ടല്‍; രണ്ടാം മൈലില്‍ മണ്ണിടിഞ്ഞ് കട്ടപ്പന - കുമളി റോഡില്‍ ഗതാഗതം തടസപ്പെട്ടു: ജാഗ്രതയോടെ കേരളം. അതേ സമയം അറബി കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്‌ ഒമാൻ തീരം ലക്ഷ്യമാക്കി നീങ്ങി കൊണ്ടിരിക്കുകയാണ്‌.


🅾 ബാര്‍ കോഴക്കേസ്: കെ എം മാണിക്കെതിരെ തുടരന്വേഷണത്തിന് അനുമതി തേടി ബിജു രമേശ് ഗവർണ്ണർക്കും ആഭ്യന്തര സെക്രട്ടറിക്കും കത്ത്‌ നൽകി


🅾 പിതാവിനെതിരെ അപവാദം പ്രചരിപ്പിച്ചാല്‍ രണ്ട് മക്കളും ഭാര്യയും പിതാവിനൊപ്പം തൂങ്ങി മരിക്കുമോ? 12 വയസും 17 വയസുമുള്ള മക്കള്‍ അടക്കം ഒരു കുടുംബത്തിലെ നാല് പേരും ആത്മഹത്യ ചെയ്തതില്‍ ആകെ ദുരൂഹത; ആത്മഹത്യാ കുറിപ്പില്‍ പറയുന്നത് അയല്‍വാസികളുടെ അപവാദ പ്രചരണമെന്ന്; എങ്കില്‍ പിതാവ് കൊലനടത്തി തൂക്കിയ ശേഷം സ്വയം തൂങ്ങി മരിച്ചതാവാമെന്ന് സംശയിച്ചു പൊലീസ്.. വയനാട്‌ തിടങ്ങഴിയിൽ വിനോദും ഭാര്യയും 2 മക്കളും ആണ്‌ ആത്മഹത്യ ചെയ്തത്‌.  ഒരാൾ വിനോദിനെ കുറിച്ച്‌ മറ്റൊരു സ്ത്രീയുമായി കൂട്ടി ചേർത്ത്‌ അപവാദം പ്രചരിപ്പിച്ചതാണ്‌ കാരണം എന്ന് ആത്മഹത്യ കുറിപ്പിൽ


🅾 പഠനാവശ്യത്തിനായി കോട്ടയത്തേക്ക് പോകുന്നുവെന്ന് പറഞ്ഞ് 21കാരന്‍ പോയത് ഖത്തറിലേക്ക്; മമ്പാട്‌  സ്വദേശിയുടെ ബാഗില്‍ നിന്നും കണ്ടെത്തിയത് 4000 ലഹരി ഗുളികകള്‍ ! ഇയാള്‍ രാജ്യാന്തര ബന്ധമുള്ള സംഘത്തിലെ കണ്ണിയാണെന്നും മുഖ്യ ഏജന്റ് കോഴിക്കോട് സ്വദേശിയാണെന്നും സൂചന.ഒരു മാസത്തെ സന്ദർശക വിസയിൽ ആയിരുന്നു യാത്ര


🅾 ലോട്ടറിയുടെ മറവില്‍ തട്ടിപ്പ്: ഒറ്റ അക്ക ലോട്ടറി തട്ടിപ്പ്‌; മഞ്ചേരിയിൽ രണ്ട് പേര്‍ അറസ്റ്റില്‍.പി ടി എച്ച്‌ ലോട്ടറി നടത്തിപ്പുകാരനായ. പെരിന്തൽമണ്ണ സ്വദേശി അബ്ദുൽഖാദർ, കെ വി ലോട്ടറി നടത്തിപ്പുകാരനായ പയ്യനാട്‌ സ്വദേശി അഖിൽ എന്നിവർ ആണ്‌ പിടിയിൽ ആയത്‌


🅾 വ്യാജ വിവാഹ ബ്യൂറോകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പ്രതികാരം; മാര്യേജ് ബ്യൂറോ ഏജന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കാസർകോട്‌ കാഞ്ഞങ്ങാട്‌ സ്വദേശി രവീന്ദ്രന്‌  നേരെ യോഗത്തില്‍ വെച്ച്‌ മര്‍ദനം; അടിപൊട്ടി അലങ്കോലമായതോടെ യോഗം തുടങ്ങും  മുമ്പെ പിരിച്ചുവിട്ടു. മലപ്പുറം തിരൂർ തൊട്ടിയിൽ ടൂറിസ്റ്റ്‌ ഹോമിൽ ആണ്‌ യോഗം നടന്നത്‌


🅾 കോഴിക്കോട് നഗരത്തില്‍ മൂന്നിടങ്ങളില്‍ നിന്നായി അഞ്ച് കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു; കഞ്ചാവെത്തിച്ചത് ആന്ധ്ര, ഒഡീഷ, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന്.പയ്യാനക്കൽ സ്വദേശി അൻവർ സാദത്ത്‌, വെള്ളിമാട്‌കുന്ന് മുരിങ്ങയിൽ പ്രിൻസ്‌, പന്തീരാങ്കാവ്‌ പുത്തൂർമഠം സ്വദേശി മുഹമ്മദ്‌ യൂസുഫ്‌ എന്നിവർ ആണ്‌ പിടിയിൽ ആയത്‌


🅾 കോട്ടയം പാര്‍ലമെന്റ് സീറ്റില്‍ കേരളാ കോണ്‍ഗ്രസ് തന്നെ മത്സരിക്കും; മണ്ഡലങ്ങള്‍ വെച്ചുമാറുമെന്ന മാധ്യമ വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല; ഘടക കക്ഷികളുടെ ഒരു സീറ്റും കോണ്‍ഗ്രസ് ഏറ്റെടുക്കില്ല: നിലപാട് വ്യക്തമാക്കി ചെന്നിത്തല. അടുത്ത ലോകസഭ തിരഞ്ഞെടുപ്പ്‌ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരായ വിധിയെഴുത്ത്‌ ആകുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. കോട്ടയത്ത്‌ നടന്ന കോട്ടയം ലോകസഭ മണ്ഡലം തിരഞ്ഞെടുപ്പ്‌ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു ഇരുവരും


🅾 ആറ് വയസുകാരന് നേരെ അദ്ധ്യാപികയുടെ ക്രൂരത; പരീക്ഷയ്ക്ക് ഹാജരായില്ലെന്ന് കാട്ടി സ്റ്റീല്‍ സ്‌കെയില്‍ ഉപയോഗിച്ചുള്ള അദ്ധ്യാപികയുടെ അടിയേറ്റ് കുട്ടിയുടെ കൈ  ഞരമ്പ്‌ മുറിഞ്ഞു ! നിമിഷങ്ങള്‍ക്കകം കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ; പൊലീസില്‍ പരാതി നല്‍കി പിതാവ്.തലശേരി മമ്പറം ഇംഗ്ലീഷ്‌ മീഡിയം സ്കൂളിൽ ആണ്‌ സംഭവം


🅾 വി എസ് അച്യുതാനന്ദന്റെ സഹോദര ഭാര്യയായ വൃദ്ധ സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപക്ക് വേണ്ടി വില്ലേജ് ഓഫീസും ബാങ്കും കയറി ഇറങ്ങി മടുത്തു; ഭര്‍ത്താവ് നഷ്ടപ്പെട്ട വെള്ളം കയറി മുടിഞ്ഞ വീട്ടിലെ പട്ടിണി മാറ്റാന്‍ പിണറായി വിജയന്‍ കനിയുമെന്ന പ്രതീക്ഷയില്‍ സരോജിനി; വെള്ളപ്പൊക്കത്തിന് ഇരയായവരുടെയെല്ലാം ബാങ്ക് അക്കൗണ്ടില്‍ കാശെത്തിയെന്ന് അവകാശപ്പെടുന്ന സര്‍ക്കാറിന് മുമ്ബില്‍ രക്തസാക്ഷിയായി മുന്‍ മുഖ്യമന്ത്രിയുടെ ബന്ധു; സര്‍ക്കാര്‍ വായ്‌പ്പാപദ്ധതിയും ഇഴയുന്നു.


🅾 തന്റെ ടൂറിസ്റ്റ് ബസ് മോഷണം പോയതറിഞ്ഞ് കോട്ടയത്ത് നിന്നും തൃശൂരിലേക്ക് പിക്കപ്പ് വാനില്‍ പാഞ്ഞ ഉടമയുടെ മുന്നിലേക്ക് പാഞ്ഞെത്തിയത് കാണാതായിപോയ അതേ ബസ്; സിനിമ സ്‌റ്റൈലില്‍ വണ്ടി മുന്നില്‍ തടഞ്ഞു നിര്‍ത്തി പൊലീസിനെ വിളിച്ച്‌ വീണ്ടെടുക്കല്‍; കോട്ടയത്തെ സിസി  കമ്പനിക്കാർ പൊക്കിക്കൊണ്ടുപോയ ബസ് ഉടമയായ കൽപറ്റ സ്വദേശി  അബ്ദുള്‍ കരീം വീണ്ടെടുത്തത് ഇങ്ങനെ.


🅾 സൗജത്തും ബഷീറും തമ്മില്‍ അവിഹിത ബന്ധം തുടങ്ങിയത് നാല് വര്‍ഷം മുമ്പ്‌; ഇതിന്റെ പേരില്‍ സവാദും ഭാര്യയും പലതവണ വഴക്കിട്ടു; ഒരിക്കല്‍ തര്‍ക്കം തീര്‍പ്പാക്കിയത് സിഐയുടെ നേതൃത്വത്തില്‍; എന്നിട്ടും രാത്രിഫോണ്‍ വിളികളുമായി കാമുകനുമായി ബന്ധം തുടര്‍ന്നു; ഒരുമിച്ചു കഴിയാന്‍ കൊലപാതകം ആസൂത്രണം ചെയ്തതിലും ഭാര്യക്ക് മുഖ്യപങ്ക്; സവാദിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുമ്പോൾ  തൊട്ടടുത്ത മുറിയില്‍ ഉറങ്ങാതെ കാത്തിരുന്ന് സൗജത്ത്.


🅾 സ്വിറ്റ്‌സർലാൻഡ്‌ സ്വദേശിയായ ബിഷപ് ബെന്‍സിഗര്‍ ദൈവദാസ പദവിയിലേക്ക്; കൊല്ലം രൂപതയില്‍ നിന്ന് ദൈവദാസ പദവിയിലെത്തുന്ന ആദ്യബിഷപ്പ്; പ്രഖ്യാപനം 20ന്.


🅾 പഴയ ഹൈക്കോടതി വാഹനങ്ങള്‍ വാങ്ങിയവര്‍ക്ക് ശനിദശ; ട്രാഫിക് നിയമലംഘനം അടക്കമുള്ള മുന്‍കാല കുറ്റങ്ങളുടെ പിഴകള്‍ ബാധ്യതയാകുന്നു;പിഴയടയ്ക്കാതെ ഉടമസ്ഥാവകാശം മാറ്റില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്.


🅾 തൃശൂർ ജില്ലയിൽ പെൺകുട്ടികളെ താമസിപ്പിച്ച്‌ പഠിപ്പിക്കുന്ന ബാലികാസദനത്തില്‍ ആദിവാസി പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗിക പീഡനം. മൂന്ന് ആദിവാസി പെൺകുട്ടികൾക്ക്‌ നേരെയാണ്‌ സ്ഥപനത്തിന്റെ നടത്തിപ്പുകാരൻ പള്ളിപ്പുറം സ്വദേശി രമേശൻ ലൈംഗിക ആക്രമണം നടത്തിയത്‌


🅾 പുനലൂർ- മുവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പൊന്‍കുന്നം-പുനലൂര്‍ പാത പുനര്‍നിര്‍മ്മാണം ഉടന്‍ ആരംഭിക്കും: മന്ത്രി ജി സുധാകരന്‍.


🅾 കണ്ണൂരില്‍ നിന്നും 30കിലോമീറ്റര്‍ അകലെ; തലശേരിയില്‍ നിന്ന് 28കിലോമീറ്ററും; ഇരിട്ടിയില്‍ നിന്ന 18 കിലോമീറ്ററും പേരാവൂര്‍ നിന്ന 27കിലോമീറ്ററും ശ്രീകണ്ഠപുരത്ത് നിന്ന 25കിലോമീറ്ററും ഇരിക്കൂറില്‍ നിന്ന് 15കിലോമീറ്ററും മാത്രം ദൂരം; കണ്ണൂരിന്റെ ഒത്ത നടുക്ക് സ്ഥാപിച്ച വിമാനത്താവളം മലയോര പ്രദേശമടക്കം എല്ലാവര്‍ക്കും ഒരുപോലെ എത്താപ്പെടുവിന്നിടത്ത്; ചുറ്റിനും വലിയ റോഡുകള്‍ ഒരുക്കി എല്ലാം സേഫുമാക്കി സര്‍ക്കാര്‍.


🅾 കുമ്മനം മാറി ശ്രീധരന്‍ പിള്ള വന്നെങ്കിലും കേരളത്തില്‍ ബിജെപി നിലം തൊടില്ല; 16 സീറ്റുകള്‍ വരെ സ്വന്തമാക്കി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കുതിപ്പു നടത്തും; ദക്ഷിണേന്ത്യയില്‍ വിയര്‍ത്താലും ഉത്തരേന്ത്യയുടെ മികവില്‍ ബിജെപി അധികാരം നിലനിര്‍ത്തും; മോദിയുടെ ജനപ്രീതി ഇടിയുമ്ബോള്‍ രാഹുല്‍ ഗാന്ധി നിലമെച്ചപ്പെടുത്തുന്നു; മഹാസഖ്യത്തിന് മുന്നിലും എന്‍ഡിഎ വിയര്‍ക്കില്ലെന്ന് എബിപി- വോട്ടർ സര്‍വേഫലം


🅾 കോട്ടയം കെവിൻ വധക്കേസിൽ വിചാരണ ഈ മാസം 22 ന്‌ കോട്ടയം സെഷൻസ്‌ കോടതി വീണ്ടും പരിഗണിക്കും


🅾 അടുത്ത വർഷം മുതൽ ഹജ്ജ്‌ പുറപ്പെടൽ കേന്ദ്രം കരിപ്പൂരിൽ പുനസ്ഥാപിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുക്ത്സർ അബ്ബാസ്‌ നഖ്‌വി  . സംസ്ഥാന ഹജ്ജ്‌ കമ്മറ്റി ചെയർമാനുമായുള്ള കൂടിക്കാഴ്ച്ചയിൽ ആണ്‌ ഉറപ്പ്‌  ലഭിച്ചത്‌.


🅾 പെട്രോളിന്‌ ഇന്ന് 15 പൈസയും ഡീസലിന്‌ 30 പൈസയും വർദ്ധിച്ചു .



ശബരിമല


🅾 ശബരിമല വിഷയത്തില്‍ മന്ത്രി ജി സുധാകരന് മറുപടിയുമായി ക്ഷത്രിയ ക്ഷേമസഭ; നേതാക്കള്‍ കൊട്ടാരത്തിലെ ഉപ്പും ചോറും തിന്ന ചരിത്രം മന്ത്രി മറക്കരുത്; സുധാകരനെ മുഖ്യമന്ത്രി ചങ്ങലക്കിടണമെന്നും ക്ഷേമസഭ.


🅾 ഒരു വശത്ത് അയ്യപ്പനോടുള്ള ഭക്തി.. മറുവശത്ത് പാര്‍ട്ടിയുടെ ശാസന! രാജിഭീഷണിയും നിലനില്‍ക്കേ ആശ്വാസമാകാന്‍ സഹായം തേടി എന്‍എസ്‌എസ് ആസ്ഥാനത്തേക്ക് വിളിച്ചു; കാണാന്‍ അനുമതി തേടിയെങ്കിലും നിഷേധിച്ച്‌ സുകുമാരന്‍ നായര്‍; ശബരിമല സ്ത്രീ പ്രവേശന വിഷയം കത്തിപ്പടരവേ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിനോട് മുഖം തിരിച്ച്‌ എന്‍എസ്‌എസ്; സര്‍ക്കാറിന്റെ സമവായ നീക്കങ്ങളില്‍ കല്ലുകടി.


🅾 ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രീം കോടതി വിധി ഉണ്ടായതെങ്ങനെയെന്ന് മറച്ച്‌ വെച്ച്‌ അരാജകത്വം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും ശ്രമം'; 'ഭരണഘടനാ ബെഞ്ച് എടുത്ത തീരുമാനം നടപ്പിലാക്കും എന്ന് പറയുന്നതില്‍ എന്താണ് തെറ്റ്' ; ശബരിമല വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസും നടത്തി വരുന്ന വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് കടകംപള്ളി.


🅾 അയ്യപ്പന് വേണ്ടി മരിക്കാനും ഞങ്ങള്‍ തയ്യാര്‍..! നിത്യബ്രഹ്മചാരിയായ അയ്യപ്പന്റെ മുന്നിലേക്ക് സ്ത്രീകളെ കടത്തി വിടുന്നത് ഹൈന്ദവ വിശ്വാസത്തിന് മേലുള്ള കടന്നു കയറ്റം; വിധി വരാന്‍ ഇടയാക്കിയത് ഫെമിനിസ്റ്റുകളായ സ്ത്രീകളുടെയും ഗൂഢാലോചനാ ഫലം; അയ്യപ്പന്റെ ചിത്രം വെച്ച്‌ നിലവിളക്ക് കൊളുത്തി ശരണ മന്ത്രങ്ങള്‍ വിളിച്ച്‌ സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരം തുടങ്ങി മൂന്ന് ഭക്തയുവാക്കള്‍.തിരുവനന്തപുരം സ്വദേശികളായ കൃഷ്ണകുമാർ, ഉണ്ണി, ദിൽജിത്‌ എന്നിവർ ആണ്‌ സെക്രട്ടറിയേറ്റ്‌ പടിക്കൽ നിരാഹാരം ഇരിക്കുന്നത്‌


🅾 അയ്യപ്പ ഭക്തരുടെ രോഷം അണപൊട്ടി ഒഴുകുന്നു..! ചങ്ങനാശ്ശേരി നഗരത്തെ  പ്രകമ്പനം കൊള്ളിച്ച്‌ അയ്യപ്പഭക്തരുടെ പടുകൂറ്റന്‍ ഘോഷയാത്ര; ശരണം അയ്യപ്പാ.. വിളികളുമായി നാമജപ യാത്രയില്‍ പങ്കെടുത്തത് മൂവായിരത്തോളം സ്ത്രീകള്‍; എസ്‌എന്‍ഡിപിയും എന്‍എസ്‌എസും അടക്കം 17 ഹിന്ദു സംഘടനകള്‍ ആഹ്വാനം ചെയ്ത യാത്രയില്‍ അകമ്പടിയായി  ശ്രീകൃഷ്ണ പരുന്തും; സേവ് ശബരിമല മുദ്രാവാക്യം വിളികള്‍ കേരളമെങ്ങും കത്തിപ്പടരുന്നു.


🅾 'ആര്‍ത്തവ ദിനങ്ങളില്‍ ക്ഷേത്രത്തില്‍ പോകാന്‍ സ്ത്രീകളെ കോടതി വിധി നിര്‍ബന്ധിക്കുന്നില്ല' ; 'ശബരിമലയില്‍ പോകണോ വേണ്ടയോ എന്നത് സ്ത്രീകള്‍ സ്വന്തം നിലയില്‍ തീരുമാനിക്കേണ്ട ഒന്നാണ്'; 'കോടതി വിധി പട്ടാളത്തെ വിളിച്ചായാലും നടത്തണം'; ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നടത്തുന്ന പ്രതിഷേധങ്ങളെ വിമര്‍ശിച്ച്‌ സുബ്രഹ്മണ്യം സ്വാമിയുടെ ട്വീറ്റ്


🅾 ശബരിമല സന്നിധാനത്ത് പുലിയിറങ്ങി, കാട്ടുപന്നിയെ കടിച്ചുകീറി..! ഇതൊരു മുന്നറിയിപ്പെന്ന് വിശ്വാസികള്‍


🅾 ആദ്യം പെരുമഴയിലൂടെ പമ്പാ   പാലത്തെ മുക്കി; ഇപ്പോഴിതാ ഭഗവാന്റെ അടുത്തുവരെ പുലി എത്തിയിരിക്കുന്നു! മാളികപ്പുറത്ത് പടികേറ്റത്തിന് താഴെ പുലി കാട്ടുപന്നിയെ കടിച്ചു കീറി കൊന്നതും സ്വാമി അയ്യപ്പന്റെ പ്രതിഷേധമെന്ന് വധിയെഴുതി ഭക്തര്‍; ഈ വര്‍ഷം പെരുവെള്ളം മൂലം ആര്‍ക്കും മല ചവിട്ടാന്‍ കഴിയില്ലെന്ന് കരുതുന്നവരും ഏറെ.


🅾 ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തി നിയമനം; ഇന്‍റര്‍വ്യൂ 12നും 13നും


🅾 കോട്ടയം കെവിൻ വധക്കേസിൽ വിചാരണ ഈ മാസം 22 ന്‌ കോട്ടയം സെഷൻസ്‌ കോടതി വീണ്ടും പരിഗണിക്കും


🅾 അടുത്ത വർഷം മുതൽ ഹജ്ജ്‌ പുറപ്പെടൽ കേന്ദ്രം കരിപ്പൂരിൽ പുനസ്ഥാപിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുക്ത്സർ അബ്ബാസ്‌ നഖ്‌വി  . സംസ്ഥാന ഹജ്ജ്‌ കമ്മറ്റി ചെയർമാനുമായുള്ള കൂടിക്കാഴ്ച്ചയിൽ ആണ്‌ ഉറപ്പ്‌  ലഭിച്ചത്‌.


🅾 പെട്രോളിന്‌ ഇന്ന് 15 പൈസയും ഡീസലിന്‌ 30 പൈസയും വർദ്ധിച്ചു .



ദേശീയം


🅾 ഇന്നലെ പ്രധാനനന്ത്രി നരേന്ദ്ര മോഡിയുടെ രാജസ്ഥാനിലെ പരിപാടിക്ക്‌ വേണ്ടി അഞ്ച്‌ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപനം തിരഞ്ഞെടുപ്പ്‌ കമ്മീഷൻ രണ്ടര മണിക്കൂർ നീട്ടി വച്ചു എന്ന് ആരോപണം. 12.30 ന്‌ നടത്തേണ്ട വാർത്താ സമ്മേളനം 3 മണി വരെയാണ്‌ നീട്ടിയത്‌.


🅾 സ്ഥാനാർത്ഥികൾ തങ്ങളുടെ ക്രിമിനൽ കേസ്‌ വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന സുപ്രീം കോടതി നിർദ്ദേശം നിയമസഭ തിരഞ്ഞെടുപ്പ്‌ നടക്കുന്ന 5 സംസ്ഥാനങ്ങളിലും നടപ്പാക്കാൻ ഒരുങ്ങി തിരഞ്ഞെടുപ്പ്‌ കമ്മീഷൻ


🅾 ജനുവരി 19 ന്‌ നടത്തുന്ന ബി ജെ പി വിരുദ്ധ സമ്മേളനത്തിലേക്ജ്‌ കേരള മുഖ്യമന്ത്രി പിണറായുയെയും ക്ഷണിക്കുമെന്ന് മമതാ ബാനർജി 2019. ഇലക്ഷനിൽ സി പി എമ്മുമായി കൈ കോർക്കാൻ തയ്യാറാണെന്നും മമത .


🅾 മലയാളി നാവികന്‍ അഭിലാഷ് ടോമിയെ ഇന്ത്യയിലെത്തിച്ചു; ശനിയാഴ്‌ച്ച വൈകിട്ട് വിശാഖപട്ടണത്ത് എത്തിച്ചത് നാവിക സേനാ കപ്പലായ ഐഎന്‍എസ് സത്പുരയില്‍; വിദഗ്ധ ചികിത്സയ്ക്കായി കിഴക്കന്‍ നേവല്‍ കമാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റുമെന്നും സൂചന.


🅾 റഫേലില്‍ മാത്രമല്ല റഷ്യയുമായി മോദി സര്‍ക്കാര്‍ ഏര്‍പ്പെട്ട എസ് 400 ട്രയംഫ് മിസൈല്‍ ഇടപാടിലും പങ്കാളി റിലയന്‍സ് തന്നെ; 2015ല്‍ മോദി റഷ്യ സന്ദര്‍ശിച്ച സമയത്ത് റിലയന്‍സ് ഡിഫന്‍സ് അല്‍മാസ് ആന്റെയുമായി ഒപ്പുവെച്ചത് 600 കോടിയുടെ പ്രതിരോധ കരാര്‍: റഫേലിന് പിന്നാലെ എസ് 400 ട്രയംഫ് മിസൈല്‍ ഇടപാടും വിവാദ ചുഴിയില്‍.


🅾 രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന്റെ  തജക്കിസ്ഥാന്‍ സന്ദര്‍ശനം ഇന്ന്‍ ആരംഭിക്കും


🅾 പൊതുവേദിയില്‍ തുടര്‍ച്ചയായി 45 പുഷ് അപ്പ് എടുത്ത് ത്രിപുര മുഖ്യമന്ത്രി  ബിപ്ലവ് ദേവ്. ഇന്ത്യ ടുഡെ കോൺക്ലേവിന്‌ ഇടയിൽ ആയിരുന്നു പുഷ്‌ അപ്പ്‌



അന്താരാഷ്ട്രീയം


🅾 പാക്കിസ്ഥാനിൽ അടുത്ത ആഴ്ച്ച ഉപതിരഞ്ഞെടുപ്പ്‌ നടക്കാൻ ഇരിക്കെ അഴിമതി കേസിൽ അറസ്റ്റിലായ പ്രതിപക്ഷ നേതാവ്‌ ഷഹബാസ്‌ ഷരീഫിനെ കോടതി 10 ദിവസം റിമാൻഡ്‌ ചെയ്തു


🅾 ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ ഇന്ന് പ്രസിഡണ്ട്‌ തിരഞ്ഞെടുപ്പ്‌. 43 വർഷമായി അധികാരത്തിൽ ഇരിക്കുന്ന പ്രസിഡണ്ട്‌ പോൾ ബിയ (85) വീണ്ടും ജനവിധി തേടുന്നു . ക്യൂബയിൽ കാസ്ട്രൊ കഴിഞ്ഞാൽ (52 വർഷം) ഏറ്റവും കൂടുതൽ കാലം ഭരണത്തിൽ ഇരുന്ന വ്യക്തിയാണ്‌ പോൾ ബിയ. തിരഞ്ഞെടുക്കപ്പെട്ടാൽ 7 വർഷം കൂടി അധികാരത്തിൽ ഇരിക്കാം.


🅾 സൗദി മന ആശുപത്രിയിലേക്ക്‌ നോർക്ക റൂട്ട്സ്‌ നഴ്സുമാരെ റിക്രൂട്ട്‌ ചെയ്യുന്നു കൊച്ചിയിൽ ആണ്‌ അഭിമുഖം. അവസാന തീയതി 25 , ഫോൺ : 18004253939


🅾 ലുബാൻ ചുഴലിക്കാറ്റ്‌ ഒമാൻ , യമൻ തീരത്തേക്ക്‌ നീങ്ങുന്നു.


🅾 ഫ്രാന്‍സില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തി.



കായികം
🅾 ഐഎസ്‌എല്‍ ; തുടര്‍ച്ചയായി ചെന്നൈയിന്‍ എഫ്‌സിക്ക് പരാജയം രുചിക്കേണ്ടി വന്നപ്പോള്‍ ഐഎസ്‌എല്‍ അഞ്ചാം സീസണില്‍ ആദ്യ ജയം  (3-1)  സ്വന്തമാക്കി എഫ്‌സി ഗോവ; 80ാം മിനിട്ടിലെ മൊര്‍ത്താദയുടെ മാന്ത്രിക ഗോള്‍ വലയില്‍ വീണപ്പോള്‍ മിന്നും ജയമുറപ്പിച്ച്‌ ഗോവന്‍ പട; ചെന്നൈയുടെ നട്ടെല്ലൊടിച്ചത് മുന്നേറ്റനിര താരം ജെജെ ലാല്‍പെഖുവയുടെ മോശം ഫോം.


🅾 ഐ എസ്‌ എല്ലിൽ ഇന്ന് ബാംഗളൂർ എഫ്‌ സി , ജംഷഡ്‌പൂരിനെ നേരിടും . ഓസ്ട്രേലിയയുടെ ലോകകപ്പ്‌ താരം ടിം കാഹിൽ ഇന്ന് ജംഷഡ്പൂരിനായി ബൂട്ട്‌ കെട്ടും.


🅾 ഇന്ത്യ, ചൈന സൗഹൃദ ഫുട്ബോൾ മൽസരം ഈ മാസം 13 ന്‌ ചൈനയിൽ നടക്കും..


🅾 വിനു മങ്കാദ്‌ ട്രോഫി; കേരളത്തിന്‌ കിരീടം. സൗരാഷ്ട്രയെ 3 വിക്കറ്റിനാണ്‌ കേരളം പരാജയപ്പെടുത്തിയത്‌.


🅾 അണ്ടർ 19 ഏഷ്യ കപ്പ്‌ ക്രിക്കറ്റ്‌ ഫൈനലിൽ ഇന്ന് ഇന്ത്യ ശ്രീലങ്കയെ നേരിടും
 

🅾 പ്രീമിയർ ലീഗിൽ ഇന്ന് ഫുൾഹാം , ആഴ്സണലിനെ നേരിടും മറ്റ്‌ മൽസരങ്ങൾ ഇവ : സതാംപ്ടൺ. - ചെൽസി, ലിവർപ്പൂൾ - മാൻ .സിറ്റി,


🅾 സ്പാനിഷ്‌ ലീഗിൽ ഇന്നത്തെ മൽസരങ്ങൾ ഇവ: ബാഴ്സലോണ- വലൻസിയ, സെവിയ്യ - സെൽറ്റ വിഗൊ, അറ്റ്ലറ്റിക്കൊ - റയൽ ബൈറ്റ്സ്‌


🅾 വിന്‍ഡീസിനെ ഇന്നലെ നിലം തൊടാന്‍ അനുവദിക്കാതെ ഇന്ത്യന്‍ ചുണക്കുട്ടികള്‍; രാജ് കോട്ട് ടെസ്റ്റില്‍ ഇന്ത്യ വിജയം നേടിയത് ഇന്നിങ്‌സിനും 272 റണ്‍സും; ഇന്നലെ മാത്രം 14 വിക്കറ്റുകള്‍ സ്പിന്നര്‍മാര്‍ പിഴുതപ്പോള്‍ പൊരുതാതെ കീഴടങ്ങി കരീബിയന്‍സ്. അടുത്ത ടെസ്റ്റ്‌ ഈ മാസം 12 ന്‌ തുടങ്ങും


🅾 യുവേഫ ചാമ്ബ്യന്‍സ് ലീഗിലെ ഈയാഴ്ചയിലെ താരമായി മെസിയെ തിരഞ്ഞെടുത്തു.മൽസരത്തിൽ 2 ഗോളുകൾ നേടിയ താരം ബാശ്ഗ്സയുടെ മുഴുവൻ ഗോളുകളിലും പങ്കാളിയായിരുന്നു



സിനിമാ ഡയറി
🅾 പ്രണയത്തിന്റെ 'മന്ദാരം' വിരഹത്തിന്റെ മഞ്ഞു തുള്ളികളില്‍ വിരിയുമ്പോൾ ; പതിവ് ഗെറ്റപ്പില്‍ നിന്നും വ്യത്യസ്തമായി ആസിഫ് അലിയുടെ കിടിലന്‍ മെയ്‌ക്കോവര്‍; തീവ്രാനുരാഗം നഷ്ടപ്രണയമായി മാറുന്ന സാധാരണക്കാരന്റെ ജീവിതം ലളിതമായി പറഞ്ഞ 'മന്ദാരം' കണ്ട് നിറ കണ്ണുകളോടെ യുവാക്കള്‍; പ്രണയം മനസില്‍ സൂക്ഷിക്കുന്നവര്‍ക്ക് കുളിര്‍മ്മയുടെ മഞ്ഞു കണവുമായി ഈ മന്ദാരം.


🅾 കാത്തിരുന്നാല്‍ ചിലപ്പോള്‍ നീതി; ദിലീപിനെ തിരിച്ചെടുത്ത സംഭവത്തില്‍ ഒന്നും ചെയ്യാനാകില്ല; എഎംഎംഎ ജനറല്‍ബോഡി വരെ കാത്തിരിക്കാന്‍ നടിമാരോട് മോഹന്‍ലാല്‍.


🅾 ദിലീപിനെതിരെ അച്ചടക്ക നടപടി വേണമെന്ന നടിമാരുടെ ആവശ്യം തള്ളി മോഹന്‍ലാല്‍; 'അമ്മ' എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് തീരുമാനം എടുക്കാന്‍ ആവില്ലെന്നും ജനറല്‍ബോഡി യോഗം വരെ കാത്തിരിക്കാനും കത്തു നല്‍കിയവരോട് പ്രസിഡന്റിന്റെ നിര്‍ദ്ദേശം; തീരുമാനം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെന്നും വിശദീകരണം


🅾 ജോണ്‍ ഹോനായിയിലെ വില്ലത്തരം ജീവിതത്തിലും പകര്‍ത്തി! അമ്മച്ചിയുടെ പെട്ടി തേടിയെത്തിയ സിനിമയിലെ വില്ലനെ പോലെ ജീവിതത്തിലും; നടന്‍ റിസബാവ 11 ലക്ഷത്തിന്റെ വണ്ടിച്ചെക്ക് നല്‍കി പറ്റിച്ചത് മകളുടെ ഭാവി അമ്മായിയച്ഛനെ; ഒരു ചെക്ക് ലീഫ് കാണാതായെന്നും കള്ള ഒപ്പിട്ടെന്നും വാദിച്ചെങ്കിലും ഫോറന്‍സിക് പരിശോധനയില്‍ കള്ളം പൊളിഞ്ഞു; നടനെ കാത്തിരിക്കുന്നത് മൂന്ന് മാസത്തെ തടവ്.


🅾 ജീത്തു ജോസഫിന്റെ അടുത്ത തമിഴ് ചിത്രത്തില്‍ നായകനായി കാര്‍ത്തി.

Previous Post Next Post
3/TECH/col-right